പൃഥിയുടെ കഷ്ടപ്പാടുകളോര്‍ത്ത് ദൈവത്തെ വിളിച്ച ഒരമ്മയുടെ വേദന മറ്റൊരമ്മക്ക് മനസ്സിലാകു, കുറിപ്പ് വൈറൽ

ആട് ജീവിതം എന്ന വമ്പന്‍ സിനിമയുടെ ചിത്രീകരണവുമായി തിരക്കുകളിലാണ് പൃഥ്വിരാജ്. മൂന്ന് മാസത്തോളം വിശ്രമത്തിന് ശേഷമാണ് സിനിമയ്ക്ക് വേണ്ടിയുള്ള ഗെറ്റപ്പ് താരം സ്വന്തമാക്കിയത്. രസകരമായ കാര്യം 20 കിലോയോളം ശരീരഭാരം കുറച്ചിരുന്നു എന്നതാണ്. മെലിഞ്ഞ് ഉണങ്ങി, നീണ്ട താടിയുമൊക്കെയായി വിദേശത്തേക്ക് പോയ പൃഥ്വിയുടെ ഫോട്ടോസ് കഴിഞ്ഞ ദിവസം തരംഗമായിരുന്നു.

ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യങ്ങള്‍ പുറംലോകത്തോടായി പറഞ്ഞത്. പിന്നാലെ മകന് ആശംസകള്‍ അറിയിച്ച് മല്ലിക സുകുമാരനും എത്തിയിരുന്നു. മകന് വേണ്ടി പ്രാര്‍ഥിക്കുകയാണെന്ന് പറഞ്ഞ മല്ലികയുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് മറ്റൊരു താരമാതാവ്. സമീര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ആനന്ദ് റോഷന്റെ അമ്മ നിഷ കൊട്ടരത്തിലാണ് ഫേസ്ബുക്കിലൂടെ തന്റെ അനുഭവകഥ ലോകത്തോട് പറഞ്ഞിരിക്കുന്നത്.

നിഷയുടെ വാക്കുകളിലേക്ക്

ആടു ജീവിതത്തിനു വേണ്ടി പൃഥിരാജ് എടുക്കുന്ന കഷ്ടപ്പാടുകളോര്‍ത്ത് ദൈവത്തെ വിളിച്ച ഒരമ്മയുടെ വേദന മറ്റൊരമ്മക്ക് മനസ്സിലാകും മല്ലിക ചേച്ചി. ചേച്ചി പറഞ്ഞ പോലെ രാജിന് ദൈവം തുണയുണ്ട്. കൂടാതെ സിനിമയെ സ്‌നേഹിക്കുന്ന ലോകത്തെ മലയാളികള്‍ മുഴവന്‍ ചേച്ചിയുടെ മകനു വേണ്ടി പ്രാര്‍ത്ഥിക്കാനുണ്ട്. കൂടെ ഞങ്ങളും. ഈ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്.

 നിഷയുടെ വാക്കുകളിലേക്ക്

ചേച്ചിയെ പോലെ ഒരു സിനിമാ പാരമ്പര്യമുള്ള കുടുംബമല്ല എന്റേത്. അതുകൊണ്ടുതന്നെ 'സമീര്‍' എന്ന സിനിമക്കു വേണ്ടി എന്റെ മകന്‍ (Anand roshan) നടത്തിയ തയ്യാറെടുപ്പു കാലത്തെ കഷ്ടപ്പാടുകള്‍ കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്. ഇരുപത്തഞ്ചു കിലോ ഭാരം കുറക്കുന്ന അവസ്ഥ നേരിട്ടു കാണേണ്ടി വന്ന ഒരമ്മയുടെ വേദന. വളരെ ചെറിയ അളവില്‍ മാത്രം ഭക്ഷണം. ആദ്യം പറഞ്ഞത് ആറു മാസം എന്നായിരുന്നു.

നിഷയുടെ വാക്കുകളിലേക്ക്

ദുബായിലെ ഷൂട്ടിങ്ങ് പെര്‍മിഷന്‍ രണ്ടു മാസം കൂടി നീണ്ടു പോയപ്പോള്‍ തടി കുറവ് നിലനിര്‍ത്താനുള്ള കഷ്ടപ്പാട്. അവസാന രണ്ടാഴ്ചക്കാലം പലപ്പോഴും തല കറങ്ങി കിടക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്, നെഞ്ചു പൊട്ടിക്കരഞ്ഞിട്ടുണ്ട്. അവന്റെ പ്രായമായ അച്ഛച്ചന്റെ വിഷമം വേറെ. സിനിമാ ഭ്രാന്തരായ അച്ഛനും അവന്റെ അനിയനുമുണ്ടോ വല്ല കൂസലും. ഒറ്റക്കായിരുന്നു ചേച്ചി അനുഭവിച്ചതു മുഴുവന്‍. ഷൂട്ടിങ്ങ് മുഴുവന്‍ തീര്‍ന്ന് ശരീരം വീണ്ടെടുത്തപ്പോള്‍ മാത്രമാണ് ശ്വാസം നേരെ വീണത്. ശരിയാവും ചേച്ചി. ഒക്കെ നന്നായി വരും.

നിഷയുടെ വാക്കുകളിലേക്ക്

ആനന്ദ് റോഷന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു സമീര്‍. നവാഗതനായ റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്ത ചിത്രം ജനുവരിയില്‍ തിയറ്ററുകളിലേക്ക് എത്തി. റഷീദ് പാറയ്ക്കല്‍ എഴുതിയ ഒരു തക്കാളി കൃഷിക്കാരന്റെ സ്വപ്‌നങ്ങള്‍ എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു സിനിമ ഒരുക്കിയത്. ജോലി തേടി ഗള്‍ഫില്‍ എത്തുന്ന സമീര്‍ എന്നൊരു യുവാവ് തക്കാളി കൃഷിയിടത്തിലെത്തുന്നതും അവിടെ നിന്ന് അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ചുള്ള കഥയായിരുന്നു ചിത്രത്തിലൂടെ പറഞ്ഞിരുന്നത്. ആനന്ദ് റോഷനായിരുന്നു സമീര്‍ ആയി അഭിനയിച്ചത്. മാമുക്കോയ, അനഘ സജീവ്, ചിഞ്ചു സണ്ണി എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X