For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയാണെന്നറിഞ്ഞ സന്തോഷത്തിനിടെ ഭര്‍ത്താവിനെ നഷ്ടപ്പെട്ട മേഘ്ന രാജ്, ഈ ചിരി സന്തോഷിപ്പിക്കുന്നു

  |

  മേഘ്‌ന രാജിന്റെ ബേബി ഷവര്‍ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിരിച്ച മുഖത്തോടെയുള്ള മേഘ്‌നയെ കണ്ടപ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഗര്‍ഭിണിയാണെന്നറിഞ്ഞതിന് പിന്നാലെയായി പ്രിയതമനെ നഷ്ടമായ വേദനയെ മേഘ്‌ന തരണം ചെയ്യുന്നതിനെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് നിഷ പി.

  The saddest and happiest pic on internet today. വയറ്റിലൊരു കുഞ്ഞ് ഊറിയ വാർത്ത അറിഞ്ഞ ഉടനെ ഈ ലോകം തന്നെ വിട്ടു പോയ അച്ഛൻ. പക്ഷേ, അമ്മയുടെ നെറ്റിയിൽ പൊട്ടുണ്ട്. പൂവുണ്ട്, പട്ടുണ്ട്.ചുണ്ടിൽ ചിരിയുണ്ട്.. The baby wil come into a happy world. പങ്കാളിയുടെ നഷ്ടങ്ങൾ പലർക്കും പലവിധമാണ്. അത് കൊണ്ട് തന്നെ ആ ഒരു കാരണം കൊണ്ട് അവളുടെ ചിരിയോ പൊട്ടോ പട്ടോ അഴിച്ചു വാങ്ങാൻ ആർക്ക് എന്താണ് അധികാരം.

  മറി കടന്നു അവൾക്ക് ജീവിച്ചു പോകാൻ അറിയാമെങ്കിൽ, അതെങ്ങനെ വേണമെന്നും അവൾക്ക് തന്നെയാണ് തീരുമാനിക്കാൻ ഉള്ള അവകാശം. അച്ഛനില്ലാത്ത മൂന്നു കുഞ്ഞുങ്ങളെ ഒറ്റക്ക് വളർത്തി കൊണ്ട് വന്ന ഒരമ്മ മോളുടെ കല്യാണത്തിന് മണ്ഡപത്തിൽ കയറി പറ നിറച്ചത് സഹിക്കാതെ മൂക്കത്തു വിരൽ വെക്കുന്നവരിൽ കഴിഞ്ഞ നൂറ്റാണ്ടിൽ നിന്ന് വണ്ടി പിടിക്കാത്ത സ്ത്രീകൾ ചേർന്നപ്പോൾ

  അന്നാദ്യം ആയി എന്റെ ശബ്ദം ഉയർന്നിട്ടുണ്ട്.

  Meghana Raj

  നമ്മള് തന്നെ രാശിയും ജാതകവും ജാതിയും ചേർത്ത് ഒപ്പിച്ചു കൈ പിടിച്ച് കൊടുക്കുന്ന ഒരു സ്ത്രീക്ക് അവളുടെ താലിക്ക് ഒപ്പം ഇറങ്ങി പോകുന്ന ഒന്നല്ല ഐശ്വര്യo. അതൊരു മരണം മാത്രമാണ്.. അവൾക്ക് മാത്രം ആഴം അറിയുന്ന നഷ്ടം...

  സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam

  ഇതാണ്... ഉദാഹരണം. തകർന്ന നെഞ്ച് ഒന്ന് ചേർത്ത് അവള് നിറങ്ങളിലേക്ക്,,, പുഞ്ചിരിയിലേക്ക്,, തിരിച്ചു വരുന്നത്.

  വേഗമുള്ള ഈ ലോകത്ത് ഒറ്റയ്ക്കുള്ള നിമിഷങ്ങളിൽ പലതിലും അവളുടെ മനസു എങ്ങുന്നുണ്ടാകും.... അത് കൊണ്ട് തന്നെ ചിരിക്കാൻ അവൾ തീരുമാനിക്കുന്ന നിമിഷങ്ങളെ അവൾക്ക് നൽകണം.. പങ്കാളി നഷ്ടപെടുമ്പോൾ ഒരാണിന് നഷ്ടപ്പെടാൻ അടയാളങ്ങൾ ഇല്ലെങ്കിൽ അത് പെണ്ണിനും ആവശ്യമില്ല.

  താലി കെട്ടിയവൾ പോയ ശേഷവും ഒരു ആണിന് ശുഭ കാര്യങ്ങളിൽ വിലക്കില്ലെങ്കിൽ

  താലി കെട്ടി തന്നവൻ പോകുമ്പോൾ പെണ്ണിന്റേത് മാത്രമായി ഒരു ഐശ്വര്യവും ഇറങ്ങി പോകുന്നില്ല.. മക്കളുടേതാണ് ആ കടമ... നിങ്ങൾക്ക് അച്ഛൻ കൂടി ആയ അമ്മയെ താലി ചരടിന്റെ കണക്കെടുപ്പിൽ പിന്നിൽ തള്ളാതെ ചേർത്ത് നിർത്തണം

  ഈ സ്ത്രീയെക്കാൾ അവകാശം ഒന്നിനും ആർക്കും ഇല്ലെന്നു ഉറക്കെ പറയണം.

  English summary
  Nisha P Nair post about Meghana Raj's happiness went viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X