അമ്മ യോഗത്തിനിടയില്‍ പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് നിഷ സാംരഗ് പറഞ്ഞത്? കാണൂ!
മലയാള സിനിമയിലെ താരങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ എഎംഎംഎയുടെ വാര്‍ഷിക യോഗം അടുത്തിടെയായിരുന്നു നടന്നത്. കൊച്ചിയില്‍ നടന്ന യോഗത്തില്‍ നിരവധി താരങ്ങളാണ് പങ്കെടുത്തത്. യോഗത്തിനിടയിലെ ചിത്രങ്ങളും പ്രധാന ചര്‍ച്ചകളുമൊക്കെ പുറത്തുവന്നിരുന്നു. ദിലീപിനെ തിരിച്ചെടുക്കുമെന്ന ചര്‍ച്ചയായിരുന്നു ഏറെ വിമര്‍ശിക്കപ്പെട്ട സംഭവങ്ങളിലൊന്ന്. മോഹന്‍ലാല്‍ പുതിയ പ്രസിഡന്റായി ചാര്‍ജെടുത്തതിന് പിന്നാലെയായിരുന്നു വിവാദങ്ങളും തുടങ്ങിയത്. ഈ യോഗത്തില്‍ നിഷ സാരംഗും പങ്കെടുത്തിരുന്നു. യോഗത്തിനിടയില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താരം ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പോയവര്‍ഷത്തില്‍ സംസ്ഥാന അവാര്‍ഡ് നേടിയവരെ ആദരിക്കുന്ന ചടങ്ങിനിടയിലായിരുന്നു നിഷ സാരംഗ് അവഗണിക്കപ്പെട്ടത്. മികച്ച ഹാസ്യനടിക്കുള്ള പുരസ്‌കാരം നേടിയ നിഷയുടെ പേര് വിളിച്ചിരുന്നില്ല. കൂടെയുള്ളവരാണ് അപ്പോള്‍ തന്റെ പേര് വിളിച്ചുപറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ വിട്ടുപോയവരുടെ പേര് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവരെയും പരിഗണിച്ചിരുന്നു. അതുകൊണ്ടായിരുന്നു അവര്‍ തന്റെ പേര് പറഞ്ഞതെന്ന് താരം പറയുന്നു. അതിന് ശേഷം അരങ്ങേറിയ സംഭവങ്ങളെക്കുറിച്ച് താരം പറഞ്ഞതെന്താണെന്നറിയേണ്ടേ? തുടര്‍ന്നുവായിക്കാം.

ഗൂഗിള്‍ നോക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയത്
ഗൂഗിള്‍ നോക്കിയാണ് അവാര്‍ഡ് ജേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കിയത്. ഇതേക്കുറിച്ച് കുക്കു പരമേശ്വരന്‍ പറഞ്ഞിരുന്നു. അവരായിരുന്നു ലിസ്റ്റ് തയ്യാറാക്കിയത്. ടെലിവിഷനിലെ അവാര്‍ഡ് ജേതാക്കളെ വിട്ടുപോയതായിരിക്കാമെന്ന് കരുതിയാണ് സഹപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് സൂചിപ്പിച്ചത്. താന്‍ വേണ്ടെന്ന് പറഞ്ഞിട്ടും അവര്‍ ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു.

ഇടവേള ബാബു അത് പറഞ്ഞ രീതി
യോഗത്തിനിടയില്‍ പ്രധാനപ്പെട്ട പല കാര്യങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ അവര്‍ക്ക് ദേഷ്യം തോന്നിക്കാണണം. മനുഷ്യനിവിടെ തലപുകഞ്ഞ് നില്‍ക്കുമ്പോഴാണോ ഇവളുടെ അവാര്‍ഡെന്ന് ബാബുച്ചേട്ടന് തോന്നിക്കാണണം. തന്നോടുള്ള സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുറത്തായിരിക്കും ഈ തോന്നല്‍. എന്നാല്‍ അത് പറഞ്ഞതിലുള്ള അനിഷ്ടം അദ്ദേഹം പ്രകടിപ്പിച്ച രീതി, അതായിരുന്നു തന്നെ വേദനിപ്പിച്ചതെന്നും താരം പറയുന്നു.

കരച്ചിലടക്കാന്‍ കഴിഞ്ഞിരുന്നില്ല
ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ ലഭിച്ച പ്രതികരണം തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. കരച്ചിലടക്കി നില്‍ക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ ആക്രോശം. ഇതോടെയാണ് സകല നിയന്ത്രണങ്ങളും വിട്ട് താന്‍ പൊട്ടിക്കരഞ്ഞത്. അമ്മയുടെ യോഗത്തിനിടയില്‍ നിഷ സാരംഗ് പൊട്ടിക്കരഞ്ഞുവെന്നുള്ള വാര്‍ത്ത നേരത്തെ തന്നെ പ്രചരിച്ചിരുന്നു. അത് ശരിയായിരുന്നുവെന്ന് താരം ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.

അവാര്‍ഡ് വാങ്ങിപ്പിച്ചു
മാനസികമായി വല്ലാതെ തളര്‍ത്തിയ സംഭവത്തിന് ശേഷം താന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോന്നപ്പോള്‍ കൂടെയുള്ളവരാണ് തന്നെ തിരികെ വിളിച്ച്, നിര്‍ബന്ധിപ്പിച്ച് അവാര്‍ഡ് വാങ്ങാന്‍ പ്രേരിപ്പിച്ചത്. അവാര്‍ഡ് വാങ്ങിയതിന് ശേഷമാണ് താന്‍ പരിപാടിയില്‍ നിന്നും മടങ്ങിയത്. ആത്മയും അമ്മയും ഇടപെട്ട് തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് വിശ്വാസമെന്നും താരം പറയുന്നു.

ഉപ്പും മുളകും സംവിധായകന്റെ പീഡനം
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. പരമ്പരയുടെ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളാണ് താരം ഉന്നയിച്ചിട്ടുള്ളത്. നാഫ അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനായി തന്റെ അനുമതിയില്ലാതെ അമേരിക്കയില്‍ പോയ താരത്തെ ഒരു പാഠം പഠിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് അദ്ദേഹം ഇപ്പോള്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും താരം പറയുന്നു. പരമ്പരയിലെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണിതെന്നും നിഷ സാരംഗ് വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











