For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെണ്ണാണോടീ നീ! ട്രെയിനില്‍ വെച്ച് അവര്‍ പിടിച്ചുതള്ളി! തുറന്നുപറച്ചിലുമായി നിഷ സാരംഗ്!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിലൊരാളായ നിഷ സാരംഗിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉപ്പും മുളകിലെ നീലുവായി മാത്രമല്ല ബിഗ് സ്‌ക്രീനിലും ഇടയ്ക്കിടയ്ക്ക് നിഷ എത്താറുണ്ട്. നിഷയെന്ന പേര് കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഉപ്പും മുളകും പരിപാടിയാണ്. കുട്ടിക്കലവറയിലേക്ക് വേണ്ടി വിളിച്ചിരുന്നു. പിന്നാലെയായാണ് ഉപ്പും മുളകിലേക്ക് വിളിച്ചത്. അഗ്നിസാക്ഷിയെന്ന സിനിമയിലൂടെയാണ് താന്‍ അഭിനയരംഗത്തേക്ക് എത്തിയതെന്ന് നിഷ സാരംഗ് പറയുന്നു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  ഉപ്പും മുളകിലെ അംഗങ്ങളെല്ലാം സ്വന്തം കുടുംബത്തിലുള്ളവരാണെന്നാണ് ആരാധകര്‍ പറയാറുള്ളത്. സ്വഭാവികത നിറഞ്ഞ അഭിനയമാണ് പരമ്പരയുടെ പ്രധാന പ്രത്യേകത. സ്വന്തം മക്കള്‍ മാത്രമല്ല ഈ പരമ്പരയിലെ കുട്ടികളും മക്കളാണെന്ന് നീലു പറഞ്ഞിരുന്നു. നിഷാമ്മയെന്നാണ് തങ്ങള്‍ വിളിക്കാറുള്ളതെന്ന് താരങ്ങളും വ്യക്തമാക്കിയിരുന്നു. നീലുവും നിഷയും ഏകദേശം ഒരേ പോലെയാണ്. നീലുവിന്റെയത്ര ദേഷ്യമൊന്നുമില്ല തനിക്ക്. നീലു ശരിക്കും പാവമാണ്. അങ്ങനെയൊരു ഭാര്യയെ എവിടെയാണ് കിട്ടുകയെന്നും നിഷ ചോദിക്കുന്നു. നിഷ സാരംഗിന്റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  നീലുവിനെപ്പോലെയുള്ള ഭാര്യയെ കിട്ടിയാല്‍ നന്നായിരുന്നു എന്ന തരത്തിലുള്ള കമന്റുകള്‍ കാണാറുണ്ട്. നീലു അങ്ങേയറ്റം ക്ഷമിക്കുന്നയാളാണ്. ക്ഷമയുടെ നെല്ലിപ്പലകയും പിന്നിടുമ്പോളാണ് ദേഷ്യപ്പെടുന്നത്. വീട്ടില്‍ ചില കാര്യങ്ങള്‍ക്കൊക്കെ ദേഷ്യപ്പെടാറുണ്ട്. വീട്ടില്‍ ചില ചിട്ടവട്ടങ്ങളുണ്ട്. അത്തരം കാര്യങ്ങളില്‍ താന്‍ കുറച്ച് പഴഞ്ചനാണെന്നും താരം പറയുന്നു. കുടുംബ പ്രേക്ഷകര്‍ എല്ലാം വീട്ടമ്മ എന്ന സ്ഥാനമാണ് തനിക്ക് നല്‍കിയിട്ടുള്ളത്. അഭിമാനിക്കാന്‍ പറ്റുന്ന കാര്യമാണിത്. നടി എന്നതിനും അപ്പുറത്ത് അവരുടെ വീട്ടിലെ ഒരംഗമായാണ് കാണുന്നത്.

  പാറുക്കുട്ടിയോടാണോ റയാനോടാണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ ചങ്ക് റയാനാണെന്ന് താരം പറയുന്നു. എല്ലാവര്‍ക്കും സ്വന്തം രക്തത്തോടായിരിക്കുമല്ലോ കൂടുതല്‍ താല്‍പര്യം. പാറുക്കുട്ടിയോടാണ് താല്‍പര്യമെന്ന് പറഞ്ഞാല്‍ അത് ഉപ്പും മുളകിന്‍രെ പ്രമോഷനാണെന്ന് പറയും. റയാന്‍ ബേബിക്ക് എന്തെങ്കിലും പറ്റിയാല്‍ വല്ലാതാവും. റയാന്‍ വന്നതോടെ മക്കളുടെ കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നത് കുറഞ്ഞുവെന്നും നിഷ പറയുന്നു. എപ്പോഴും റയാന്റെ കാര്യങ്ങളാണ് ചോദിക്കുന്നത്.

  അമ്മയില്‍ നിന്നും അമ്മൂമ്മയിലേക്ക് മാറിയപ്പോള്‍ ഉത്തരവാദിത്തം കൂടി. ലച്ചുവിന്റെ കല്യാണം ചിഞ്ചുവിന്റേയും ചിന്നുവിന്റേയും പോലെയാണ്. എല്ലാ മക്കളേയും ഒരുപാടിഷ്ടമാണ്. അവരെല്ലാം തന്നെ ഏറെയിഷ്ടപ്പെടുന്നവരാണ്. സ്വഭാവം വെച്ച് നോക്കുമ്പോള്‍ 2 പേരോട് കൂടുതല്‍ താല്‍പര്യമാണ്. അതാരാണെന്ന് പറയില്ല. ജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വിയോഗമാണ്. അച്ഛന്‍ മരിച്ച് 7 ദിവസം കഴിഞ്ഞപ്പോഴാണ് തന്നെ ഈ രംഗത്തേക്ക് വിളിക്കുന്നത്. പോവുന്നതും അഭിനയിക്കുന്നതുമൊക്കെ ആ സമയത്തായിരുന്നു. ഇപ്പോഴും അച്ഛന്റെ അനുഗ്രഹം ഒപ്പമുണ്ടെന്ന് കരുതുന്നു.

  നെഗറ്റീവാണോ പോസിറ്റീവാണോ എന്നൊന്നും നോക്കാറില്ല. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെ താന്‍ സ്വീകരിക്കാറുണ്ടെന്ന് നിഷ സാരംഗ് പറയുന്നു. മുന്‍പ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴുണ്ടായ ദുരനുഭവത്തെക്കുറിച്ചും അവര്‍ വ്യക്തമാക്കിയിരുന്നു. കെകെ രാജീവിന്റെ ഒരു സീരിയില്‍ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ആ സംഭവം. പെണ്ണാണോടി നീ എന്ന് ചോദിച്ച് ഒരു സ്ത്രീ ട്രെയിനില്‍ വെച്ച് പിടിച്ച് തള്ളുകയായിരുന്നു.

  എപ്പോഴും ബഹളമുള്ള ജീവിതമൊന്നും തനിക്കിഷ്ടമില്ല. ജീവിക്കാനായുള്ള നെട്ടോട്ടമൊക്കെ അത്ര താല്‍പര്യമില്ല. മക്കള്‍ക്ക് വേണ്ടി പേരന്‍സ് കുറേ സ്വത്തുണ്ടാക്കി, ഒരു പ്രായം വമ്പപ്പോള്‍ എല്ലാം പോയി. മക്കള്‍ക്ക് വേണ്ടി ഒരുപാട് സമ്പാദിക്കുന്നതില്‍ കാര്യമില്ല. അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുക. അവര് ജോലി ചെയ്ത് അവര്‍ക്കുള്ളത് അവരുണ്ടാക്കുക. ഏകദേശം കാര്യങ്ങളൊക്കെ ചെയ്തു. ഇളയവള്‍ക്ക് ജോലിയും വിവാഹവുമായാല്‍ സമാധാനമാണ്.

  English summary
  Nisha Sarang about horrible experience.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X