ഉപ്പും മുളകിലെ നിഷ സാരംഗിന്‍റെ പൊന്നോമനയ്ക്ക് പിറന്നാള്‍! റിച്ചു ബേബിക്കുള്ള ആശംസ ഇങ്ങനെ! കാണൂ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. പരമ്പരയിലെ പ്രധാന കഥാപാത്രമായ നീലുവിനെ അവതരിപ്പിക്കുന്നത് നിഷ സാരംഗാണ്. സിനിമയിലും സീരിയലിലുമൊക്കെ നേരത്തെയും അഭിനയിച്ചിരുന്നുവെങ്കിലും ഉപ്പും മുളകിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു നിഷ സാരംഗിന് ലഭിച്ചത്. ബിജു സോപാനമായിരുന്നു ബാലുവായെത്തിയത്. ബാലുനും നീലുവും തമ്മിലുള്ള കെമിസ്ട്രിയും മക്കളായെത്തുന്നവരുടെ സ്വഭാവിക അഭിനയവുമൊക്കെയാണ് ഉപ്പും മുളകിനെ നയിക്കുന്നത്.
ഉഡായിപ്പുമായി നടക്കുന്ന ബാലുവിനെ നേര്‍വഴിക്ക് നയിക്കാന്‍ നീലു ശ്രമിക്കാറുണ്ടെങ്കിലും അതൊന്നും വിലപ്പോവാറില്ല. അച്ഛന്റെ പ്രിയപ്പെട്ട മകനായി കേശുവും അമ്മയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി മുടിയനും വീട്ടിലുണ്ട്. വിവാഹത്തോടെയാണ് ലച്ചു പരമ്പരയില്‍ നിന്നും അപ്രത്യക്ഷയായത്. കുഞ്ഞതിഥിയായ പാറുക്കുട്ടിയും ശിവാനിയും ഉപ്പും മുളകിലുണ്ട്. പാറുക്കുട്ടിയുടെ വരവിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. പാറുക്കുട്ടിയെ കാണുന്നതിന് വേണ്ടിയാണ് പരമ്പര കാണുന്നതെന്നായിരുന്നു പലരും പറഞ്ഞത്.

പാറുക്കുട്ടിയെപ്പോലെ തന്നെ ഒരാള്‍ വീട്ടിലുണ്ടെന്ന് നിഷ സാരംഗ് പറഞ്ഞിരുന്നു. മകളുടെ മകനെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. റിച്ചു ബേബിക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ആശംസ അറിയിച്ചത്. ചുറ്റിലും ഉള്ളവരുടെ അഭിമാനമാണ് നീ, നിന്റെ പുഞ്ചിരി എല്ലാവരേയും ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നതാണ്. ഹാപ്പി ബര്‍ത്ത് ഡേ റിച്ചു ബേബിയെന്നായിരുന്നു നിഷ സാരംഗ് കുറിച്ചത്. നിഷ സാരംഗിന്റെ മൂത്ത മകളായ രേവതിയുടെ മകനാണ് റിച്ചു. മകന് ആശംസ അറിയിച്ച് രേവതിയും എത്തിയിരുന്നു.
ലോക് ഡൗണായതിനാല്‍ വീട്ടില്‍ കഴിയുകയാണ് നിഷ സാരംഗ്. മക്കള്‍ക്ക് പ്രിയപ്പെട്ട വിഭവങ്ങളുണ്ടാക്കിയും ടിവി കണ്ടും സോഷ്യല്‍ മീഡിയയില്‍ നോക്കിയുമൊക്കെയായാണ് സമയം ചെലവിടുന്നതെന്ന് താരം പറഞ്ഞിരുന്നു. ചെറുപ്രായത്തില്‍ വിവാഹിതയായതിനാല്‍ നേരത്തെ മുത്തശ്ശിയാവാന്‍ കഴിഞ്ഞുവെന്നും അതില്‍ സന്തോഷമുണ്ടെന്നും നിഷ സാരംഗ് നേരത്തെ പറഞ്ഞിരുന്നു.
ഉപ്പും മുളകിലേതടക്കം ഏഴ് മക്കളാണ് തനിക്കെന്ന് നിഷ സാരംഗ് പറഞ്ഞിരുന്നു. എല്ലാവരുമായും നല്ല സൗഹൃദമാണ്. നിഷാമ്മയെന്നാണ് അവരെല്ലാം വിളിക്കാറുള്ളതെന്നും താരം പറഞ്ഞിരുന്നു. പാറുക്കുട്ടിയും റിച്ചു ബേബിയും ഒരുമിച്ചുള്ള ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.


Click it and Unblock the Notifications