നിഷ സാരംഗിനൊപ്പം ഉപ്പും മുളകിലെ മക്കള്‍! അതീവ സന്തോഷത്തോടെ ഒരു കുടുംബചിത്രം! കാണൂ!

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ് നിഷ സാരംഗ്. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായ ഉപ്പും മുളകിലെ നീലുവിനെക്കുറിച്ചാണ് പറഞ്ഞുവന്നത്. പടവലം പൊട്ടിയെന്നാണ് ബാലു ഇടയ്ക്ക് നീലുവിനെ വിളിക്കാറുള്ളത്. ബാലുവിന്റെ മടിയും ഉഴപ്പുമൊക്കെ കാരണം കുടുംബ ഭരണം നടത്തുന്നത് നീലുവാണ്. ഇവരുടെ കുടുംബത്തിലെ രസകരമായ സംഭവങ്ങളിലൂടെയാണ് ഉപ്പും മുളകും സഞ്ചരിക്കുന്നത്. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറുന്നത്. ഏച്ചുകെട്ടലുകളില്ലാതെ സ്വഭാവിക അഭിനയവുമായാണ് താരങ്ങളെത്തുന്നത്. ശരിക്കുമൊരു കുടുംബം പോലെയാണ് സെറ്റെന്നും ബാലുവച്ഛാ, നിഷാമ്മേയെന്നാണ് തങ്ങള്‍ ശരിക്കും വിളിക്കാറുള്ളതെന്നും കുട്ടിക്കൂട്ടം സാക്ഷ്യപ്പെടുത്തിയിരുന്നു.

രസകരമായ സംഭവങ്ങളുമായി മുന്നേറുകയാണ് ഉപ്പും മുളകും. സ്വീകാര്യതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ പരിപാടി. അടയ്ക്ക് ചില അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയിരുന്നുവെങ്കിലും അതെല്ലാം തരണം ചെയ്ത മുന്നേറാനും പരിപാടിക്ക് കഴിഞ്ഞിരുന്നു. രണ്ട് പെണ്‍കുട്ടികളുടെ മാത്രമല്ല ഉപ്പും മുളകിലെ 5 പേരുടെ കൂടി അമ്മയാണ് താനെന്ന് നീലു പറഞ്ഞിരുന്നു. മക്കള്‍ക്കൊപ്പമുള്ള ലേറ്റസ്്റ്റ് ചിത്രം പങ്കുവെച്ചാണ് താരമിപ്പോള്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുകയാണ് മുടിയനും ലക്ഷ്മിയും കേശുവും ശിവയും. കുടുംബത്തിലെ കുഞ്ഞതിഥിയായ പാറുക്കുട്ടിയും നീലുവിന്റെ മടിയിലുണ്ട്.

Uppum Mulakum

ഏറെ ഇഷ്ടപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകുമെന്നും മിസ്സ് ആക്കാതെ കൃത്യമായി ഈ പരിപാടി കാണാറുണ്ടെന്നുമാണഅ ആരാധകര്‍ കുറിച്ചിട്ടുള്ളത്. അമ്മയും മക്കളും മാത്രമേയുള്ളോയെന്നും ബാലുവെവിടെയെന്ന് ചോദിച്ചും ആരാധകരെത്തിയിട്ടുണ്ട്. ഉപ്പും മുളകും ടീമിന്റെ ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രമാണ് നിഷ സാരംഗ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സ്‌ക്രീനിലെ മക്കളുടെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് താനെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. തുടക്കത്തില്‍ നിഷയ്‌ക്കൊപ്പമുള്ള കെമിസ്ട്രി ശരിയായിരുന്നില്ലെന്നും പോകെപ്പോകെയാണ് ഇപ്പോഴത്തെ കെമിസ്ട്രിയിലേക്ക് എത്തിയതെന്നും ബാലു പറഞ്ഞിരുന്നു. നിഷ സാരംഗിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X