എനിക്ക് വേണ്ടി ജീവിച്ച് തുടങ്ങി, ലൈഫിലേക്ക് കൂട്ടായി ഒരാൾ വന്നിരുന്നെങ്കിലെന്ന് ഇപ്പോൾ തോന്നി തുടങ്ങി: നിഷ
കുടുംബപ്രേക്ഷകർക്ക് ബാലുവിന്റെ സ്വന്തം നീലുവാണ് നിഷ സാരംഗ്. ഇതിനോടകം നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആയിരുന്നു. പരമ്പരയിലെ നീലിമ എന്ന നീലു പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായി വളരെ പെട്ടന്നാണ് മാറിയത്. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെടുകയായിരുന്നു.
സിംഗൾ മദറായ താരം പലപ്പോഴായി സ്വകാര്യ ജീവിതത്തിൽ ഉണ്ടായിട്ടുള്ള കൈപ്പേറിയ അനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ അമ്പത് വയസ് പിന്നിട്ട നിഷ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ഇപ്പോൾ താൻ സ്വന്തം സന്തോഷത്തിന് വേണ്ടി ജീവിച്ച് തുടങ്ങി എന്നാണ് നിഷ പറഞ്ഞത്. മൂത്തമകൾക്കൊപ്പമാണ് നിഷ അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടത്.

അമ്പത് വയസ് കഴിഞ്ഞാൽ ഞാൻ എന്നെ ശ്രദ്ധിച്ച് തുടങ്ങുമെന്നും എനിക്ക് വേണ്ടി ജീവിച്ച് തുടങ്ങുമെന്നും മക്കളോട് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതാണ്. എനിക്ക് എന്തൊക്കെ ഇഷ്ടങ്ങളുണ്ടായിരുന്നോ അതൊക്കെ ചെയ്യുമെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. അമ്പത് വയസുവരെ ഞാൻ മക്കൾക്ക് വേണ്ടി ജീവിച്ചു. അതിനുശേഷം ഞാൻ എനിക്ക് വേണ്ടി ജീവിക്കും. അപ്പോൾ ഒന്നിനും നോ പറയരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.
ഞാൻ എന്നെ ശ്രദ്ധിച്ച് തുടങ്ങിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി തുടങ്ങി. ഞാൻ ഭയങ്കര റിലാക്സ്ഡാണ്. പിന്നെ ലൈഫിലേക്ക് കൂട്ടായി ഒരാൾ കൂടി വന്നിരുന്നെങ്കിലെന്ന് ഇപ്പോൾ തോന്നി തുടങ്ങുന്നുണ്ട്. നമ്മളെ കേൾക്കാനും നമുക്ക് പറയാനുമെല്ലാമായി ഒരാൾ വേണമെന്ന് തോന്നുന്നുണ്ട്. അങ്ങനൊരാളില്ലെങ്കിൽ വെറുതെ ഇരുന്ന് കരയാനൊക്കെ തോന്നും. മക്കൾ നമ്മളെപ്പോലെയാകില്ല ചിന്തിക്കുന്നത്.
തിരക്കിനിടയിൽ വലപ്പോഴുമാണ് വീട്ടിൽ വരുന്നത്. അപ്പോൾ നമ്മളെ കേൾക്കാൻ ആളില്ലെങ്കിൽ മൈന്റ് മാറിപ്പോകും. എന്നെ ഹാപ്പിയായി നിർത്തായാലെ എന്റെ ഹെൽത്തിനെ നാളെ ഉപയോഗിക്കാൻ പറ്റു. അതുകൊണ്ട് ഞാൻ എന്നെ നോക്കണം നിഷ പറയുന്നു. അമ്മയെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്ന ഒരാൾ വന്നാൽ അമ്മയുടെ വിവാഹം നടത്തും. അമ്മയുടെ പണത്തിനെയോ ഫെയിമിനേയോ സ്നേഹിച്ച് വരുന്ന ആളാകരുത്.
ആ ഒരു കണ്ടീഷൻ മാത്രമെ ഞങ്ങൾ മക്കൾക്കുള്ളു എന്നാണ് അമ്മ വീണ്ടും വിവാഹിതയാകുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് മകൾ പറഞ്ഞത്. എനിക്ക് ഓവർ പിശുക്കാണെന്നാണ് കുടുംബത്തിൽ എല്ലാവരും പറയാറ്. അങ്ങനെ പിശുക്കിയതുകൊണ്ട് ഉപ്പും മുളകും തുടങ്ങുന്നതിന് മുമ്പ് എന്റെ വീടിന്റെ പണി തീർത്ത് അതിന്റെ ലോണും ക്ലോസ് ചെയ്യാൻ എനിക്ക് പറ്റിയത്.

ഒരു കടവും എനിക്ക് ഉപ്പും മുളകിൽ അഭിനയിക്കാൻ പോകുമ്പോൾ ഉണ്ടായിരുന്നില്ല. പിശുക്കിയതുകൊണ്ടാണ് അതൊക്കെ സാധിച്ചത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മക്കൾക്ക് ബുദ്ധിമുട്ട് വരരുതല്ലോ. ദീർഘവീക്ഷണം നമുക്ക് വേണ്ടെ. അല്ലെങ്കിൽ മക്കൾ പിന്നീട് എവിടെയെങ്കിലും പോയി കൈ നീട്ടേണ്ടി വരും. അത് എന്റെ അഭിമാനത്തെ ബാധിക്കും.
അത് ഒരിക്കലും ഉണ്ടാകില്ല. അഭിനയത്തിലേക്ക് വന്നതുകൊണ്ടാണ് വീട് അടക്കം എല്ലാം എനിക്ക് ഉണ്ടാക്കാൻ കഴിഞ്ഞത്. മറ്റൊരു ജോലിക്കും ഇത്രയും പണം കിട്ടില്ലല്ലോ എന്നും ഇതുവരെയുള്ള ജീവിതാനുഭവങ്ങൾ പങ്കിട്ട് നിഷ പറഞ്ഞു. അമ്മ കടം വാങ്ങാറില്ല. അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാൽ ഞങ്ങളുടെ തലയിൽ വരുമല്ലോയെന്നുള്ള ചിന്തയുണ്ട് അമ്മയ്ക്ക്. അതുകൊണ്ട് അമ്മ എല്ലം മുൻകൂട്ടി കരുതിവെയ്ക്കും.
അമ്മ സംസാരിക്കുകയോ ടിവി കാണുകയോ ഒന്നും ചെയ്യില്ല. എപ്പോഴും പ്രാർത്ഥനയാണ്. മഴ നനയാനുള്ള ആഗ്രഹം കൊണ്ടാണ് അമ്മ ഫ്ലാറ്റ് വാങ്ങാതെ വീട് വെച്ചതെന്ന് മൂത്ത മകൾ കൂട്ടിച്ചേർത്തു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ നിഷയുടെ വിവാഹം കഴിഞ്ഞിരുന്നു. ശേഷം ഒത്തുപോകാൻ കഴിയാത്തതിനാൽ വിവാഹമോചിതരായി.


Click it and Unblock the Notifications











