'ഇത് നില 2.0... ശ്രീനിഷിന്റെ മുഖഛായയാണ് നിറ്റാരയ്ക്ക് കൂടുതൽ'; അപ്പാപ്പനൊപ്പമുള്ള നിറ്റാരയുടെ ഡെ ഔട്ട്!

പേളി മാണിയുടെ മക്കളായ നിലയും നിറ്റാരയും ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി കിഡ്സാണ്. നിറ്റാരയ്ക്ക് ഒന്നര മാസം തികയുന്നതേയുള്ളു. നിലയുടെ വിശേഷങ്ങൾ പങ്കിടുന്നതുപോലെ തന്നെ നിറ്റാരയുടെ വിശേഷങ്ങളും പേളി സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്. അതിനായി നിറ്റാരയുടെ പേരിൽ ഒരു സോഷ്യൽമീ‍ഡിയ പേജു പേളിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും ചേർന്ന് ആരംഭിച്ചിട്ടുണ്ട്.

നിറ്റാരയുടെ ഓരോ വിശേഷങ്ങളും പേളിഷ് ആരാധകർക്ക് ആഘോഷങ്ങളാണ്. അതുകൊണ്ട് തന്നെ പേളി വീഡിയോ പങ്കിട്ടുവോ, നിറ്റാരയുടെ ഫോട്ടോ പങ്കിട്ടുവോ എന്നറിയാൻ നിരന്തരം താരകുടുംബത്തിന്റെ സോഷ്യൽമീഡിയ പേജുകൾ ആരാധകർ മാറി മാറി പരിശോധിക്കാറുണ്ട്. നിറ്റാരയുടെ ജനനത്തിനുശേഷം പേളി പൂർണമായും വിശ്രമത്തിലായിരുന്നു. അതുകൊണ്ട് തന്നെ സോഷ്യൽമീഡിയയിലും ആക്ടീവായിരുന്നില്ല.

pearle maaney

മാത്രമല്ല ഉറ്റസുഹൃത്ത് ​ഗോവിന്ദ് പത്മസൂര്യയുടെ വിവാഹ​ത്തിനുപോലും പേളി പോയിരുന്നില്ല. നിറ്റാരയെ ആദ്യമായി കയ്യിൽ വാങ്ങിയ ഒരു ചിത്രമാണ് രണ്ടാമത്തെ മകളുടെ ജനനശേഷം ആദ്യമായി പേളി പങ്കിട്ട ചിത്രം. പിന്നീട് മകളെ കുറിച്ചോ തന്നെ കുറിച്ചോ ഉള്ള അപ്ഡേറ്റുകൾ അടങ്ങിയ വീഡിയോയൊന്നും പേളി പങ്കിട്ടിരുന്നില്ല.

ആ​ദ്യമായി മകളുടെ മുഖം വ്യക്തമാകുന്ന ചിത്രം പേളി പങ്കിട്ടത് നൂലുകെട്ട് ചടങ്ങിനുശേഷമാണ്. അപ്പോഴാണ് രണ്ടാമത്തെ കുഞ്ഞിന് നിറ്റാര എന്നാണ് പേരിട്ടിരിക്കുന്നതെന്ന് പേളി വെളിപ്പെടുത്തിയത്. നൂലുകെട്ടിന് പിന്നാലെ ഡെലിവറി വീഡിയോയും ന്യൂ ബോൺ ബേബി ഷൂട്ട് വീഡിയോയുമെല്ലാം പേളി പങ്കിട്ടിരുന്നു. കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും മാത്രം അടങ്ങിയ ചടങ്ങായിരുന്നു നിറ്റാരയുടെ നൂലുകെട്ട്.

ഇപ്പോഴിതാ നിറ്റാരയുടെ ഏറ്റവും പുതിയ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. ഡേ ഔട്ടിനായി അപ്പാപ്പൻ മാണി പോളിന്റെ കയ്യിൽ സുന്ദരിയായി ഒരുങ്ങി റെഡിയായി ഇരിക്കുന്ന നിറ്റാരയാണുള്ളത്. ഡേ ഔട്ട് വിത്ത് അപ്പാപ്പൻ എന്ന തലക്കെട്ടോടെയാണ് ചിത്രം നിറ്റാരയുടെ സോഷ്യൽമീഡിയ പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരുന്തോറും നിലയുടെ ഫോട്ടോ കോപ്പിയായി മാറുകയാണ് നിറ്റാര എന്നാണ് കമന്റുകൾ ഏറെയും.

ഇതാണ് നില 2.0, ശ്രീനിഷിന്റെ മുഖഛായയാണ് നിറ്റാരയ്ക്ക് കൂടുതൽ, നിലയുടെ കാർബൺ കോപ്പി, നിലയിൽ കൂടുതലായും പേളിയുടെ മുഖച്ഛായയാണ് കൂടുതൽ. എന്നാൽ നിറ്റാരയിൽ ശ്രീനിഷും ശ്രീനിഷിന്റെ കുടുംബാം​ഗങ്ങളുടെ മുഖച്ഛായയുമാണ് കൂടുതൽ. നിറ്റാരയുടെ എക്സ്പ്രസീവായ കണ്ണുകളാണ് കൂടുതൽ ഇഷ്ടപ്പെട്ടത് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

pearle maaney

നിലയുടെ കാർബൺ കോപ്പിയാണ് നിറ്റാരയെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ നിലയുമായി യാതൊരു സാദൃശ്യവും നിറ്റാരയ്ക്കില്ലെന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. അപ്പാപ്പന്റെ കയ്യിൽ നിറ്റാരയെ കാണുമ്പോൾ സിലിക്കോൺ പാവയെ പോലെ തോന്നുന്നുവെന്നും കമന്റുകളുണ്ട്. നിറ്റാരയുമായി അധികം യാത്രകളൊന്നും പേളി ഇതുവരെ നടത്തിയിട്ടില്ല.

പോളിയോ കൊടുക്കാൻ പോയപ്പോഴാകാം നിറ്റാരയുടെ പുത്തൻ ചിത്രങ്ങൾ പേളി പകർത്തിയത്. പേളിയുടെ വീട്ടിൽ ഇപ്പോൾ നിറ്റാര അടക്കം നാല് പേരക്കുട്ടികളാണ് ഉള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പിറന്നവരാണ് ഇവർ നാലുപേരും. തന്റെയും സഹോദരിയുടെയും മക്കൾ ഒരുമിച്ച് കളിച്ച് വളരുന്ന സന്തോഷം പേളിക്കുണ്ട്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X