For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അക്ബറിനെ പോലെ ഒരു വിരഹം ഉണ്ടായിരുന്നു!! എന്നാൽ അതിലൊരു ട്വിസ്റ്റുണ്ട്, തുറന്ന് പറഞ്ഞ് നിതിൻ

  |

  മലയാളി പ്രേക്ഷകർ ചുണ്ടുകളിൽ മൂളി നടക്കുന്ന ഗാനമാണ് ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സിലെ എന്റ ഖൽബിലെ എന്ന തുടങ്ങുന്ന ഗാനം . ആ ഗാനത്തിൽ മാത്രം വന്നു പോകുന്ന തബല അടിക്കുന്ന ചെറുപ്പക്കാകരനെ പ്രേക്ഷകർ ഓർക്കാൻ സാധ്യതയില്ല. വർഷങ്ങൾ കഴിയുമ്പോൾ ഒരു മുഴുനീളം കഥപാത്രമായി അയാൾ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ടൊവിനോ തോമസ് അഹാന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ഇവർക്കൊപ്പം പ്രേക്ഷക ശ്രദ്ധലഭിച്ച കഥാപാത്രമായിരുന്നു അക്ബർ എന്ന കഥപാത്രം. പ്രേക്ഷകർക്ക് ഇതൊരു പുതിയ മുഖമാണെങ്കിലും കഴിഞ്ഞ 15 വർഷമായി നിതിൻ ജോർജ് മലയാള സിനിമയിലുണ്ട്.

  വിവാഹം നേരത്തെ!! കോലിയെ നേരത്തെ വിവാഹം കഴിക്കാന്‍ കാരണമിതാണ്; അനുഷ്‌ക ശര്‍മ്മ പറയുന്നു......

  പതിനഞ്ച് വർഷത്തെ പ്രയത്നഫലമാണ് ലൂക്കയിലെ അക്ബർ എന്ന കഥാപാത്രം. ലൂക്കയുമായി തുടക്കം മുതലെ ടുത്ത ബന്ധമായിരുന്നു നിതിന്. ചിത്രത്തിന്റെ ക്രിയേറ്റീവ് ടീമിന്റെ ഭാഗമായിരുന്നു. സംവിധായകൻ അരുണിന്റെ ക്ലാസ്മേറ്റ് കൂടിയായിരുന്ന നിതിൻ വളരെ വൈകിയാണ് രണ്ടാളും ഒരു ഫീൽഡാണെന്നുള്ള സത്യം മനസ്സിലാക്കിയത്രേ. ലൂക്കയിൽ അൻവർ എന്ന കഥാപാത്രം ലഭിച്ച് വെളിപ്പെടുത്തുകയാണ് നിതിൻ. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  അറിയേണ്ടത് നടിയുടെ ബ്രേക്കപ്പിനെ കുറിച്ച്!! മാധ്യമപ്രവർത്തകന്റെ വായടപ്പിച്ച് വിജയ് ദേവരകൊണ്ട

   അക്ബർ എന്ന കഥാപാത്രം

  അക്ബർ എന്ന കഥാപാത്രം

  അൻവർ ഷെരീഫ് ചെയ്ത് അലോഷി എന്ന കഥാപാത്രമായിട്ടായിരുന്നു ആദ്യം തന്നെ പരിഗണിച്ചത്. എന്നാൽ പിന്നീട് ഇത് മാറുകയായിരുന്നു. അക്ബർ എന്ന കഥാപാത്രത്തിൽ വേറെയൊരു കഥാപാത്രത്തെയായിരുന്നു പരിഗണിച്ചത്. എന്നാൽ ആദ്യം മുതൽ ആ വേഷത്തിൽ തന്നെ പരിഗണിച്ചിരുന്നു. എന്നാൽ മറ്റൊരു ശ്രദ്ധേയനായ നടനെ ഈ റോൾ ചെയ്യാൻ സെറ്റ് ചെയ്തിരുന്നു. പിന്നീട് ഡേറ്റിന്റെ പ്രശ്നം കാരണം അത് ഡ്രോപ്പ് ചെയ്യേണ്ടി വന്നു. അങ്ങനെയാണ് അക്ബർ എന്ന കഥാപാത്രം എന്നെ തേടിയെത്തിയത്.

   പോലീസുകാരൻ വിളിച്ചു

  പോലീസുകാരൻ വിളിച്ചു

  അക്ബർ സൗമ്യനായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് തന്നെ അക്കാര്യം വളരെ ശ്രദ്ധിച്ചായിരുന്നു കൈകാര്യ ചെയ്തിരുന്നത്. ഈ കഥാപാത്രം വളരെ നോർമലായിട്ടുഴള്ള വ്യക്തിയാണ്. അളുടെ വികാരങ്ങൾ പുറമേ കാണിക്കാറില്ല. എല്ലാം ഉള്ളിലൊതുക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ കഥാപാത്രം അവതരിപ്പിക്കുമ്പോൾ ഒരു മിതത്വം വേണമെന്ന് നിർബന്ധം ഉണ്ടായിരുന്നു. ഫ്ലാഷ്ബാക്കിലെ ഒരു ഗാനത്തിൽ മാത്രമാണ് ഇയാൾ ചിരിക്കുന്നത്. ചിത്രം കണ്ടിട്ട് ഒരു പോലീസുകാരൻ തന്നെ തന്നെ വിളിച്ച് അഭിനന്ദിച്ചു. ഇതു കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി.

   അക്ബറിനെ പോലെ വിരഹം

  അക്ബറിനെ പോലെ വിരഹം

  ജീവിതത്തിലും ഞാൻ വിരഹം അനുഭവിച്ചിരുന്നു. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് പ്രണയിച്ചിരുന്നു. ഈ സമയത്ത് തന്നെ സിനിമയും തലയ്ക്ക് പിടിച്ചു. ഒരു സമയത്ത് സിനിമ മാത്രം എന്ന ഘട്ടത്തിൽ എത്തിയിരുന്നു. അപ്പോഴും അപ്പുറത്തെ സൈഡിൽ പ്രണയമുണ്ട്. ആ ബന്ധത്തിൽ പല ഘട്ടത്തിലും തനിയ്ക്ക് വിരഹം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ ട്വിസ്റ്റ് എന്താണെന്ന് വച്ചാൽ അയാളെ തന്നെയാണ് ഞാൻ വിവാഹം കഴിച്ചിരിക്കുന്നത്.9 വര്‍ഷം പ്രണയിച്ചിട്ടാണ് വിവാഹം കഴിച്ചത്.

  വില്ലൻ വേഷം

  വില്ലൻ വേഷം

  എല്ലാ തരം റോളുകളും ചെയ്യാൻ ഇഷ്ടമാണ്. വില്ലനായും കുഴപ്പമില്ല. നല്ല വേഷങ്ങൾക്കായിട്ടാണ് ഞാൻ കാത്തിരിക്കുന്നത്. നായകനാവണമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല.വരുന്നെങ്കിൽ വരട്ടെ. തീർച്ചയായും നായകന്റെ റോൾ പ്രലോഭിപ്പിക്കും. പെർഫോം ചെയ്യാൻ ഒരുപാടുണ്ടല്ലോ. ഞാൻ ഇപ്പോൾ കഥയുടെ ഭാഗമാകാനും നല്ല കഥാപാത്രങ്ങളും ചെയ്യാനാണ് ആഗ്രഹിക്കുന്നത്.

  ചോദിക്കുന്നത് ലക്ഷങ്ങൾ!! മോഹൻലാൽ ചിത്രത്തിലെ ആ മനോഹര രംഗം വെട്ടിമാറ്റിയതിനെ കുറിച്ച് സംവിധായകൻ

  English summary
  nithin george says about tovino movie luca charact
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X