'മലയാള സിനിമയായതുകൊണ്ട് കാണുന്നില്ലെന്നാണ് മകൾ പറഞ്ഞത്, പിന്നീട് അവൾ കരച്ചിലായിരുന്നു'; നിത്യ ദാസ് പറയുന്നു!
മലയാള സിനിമയിലെ ബസന്തിയാണ് നടി നിത്യ ദാസ്. എത്രയൊക്കെ സിനിമകൾ ചെയ്താലും കഥാപാത്രങ്ങൾ ചെയ്താലും ഈ പറക്കും തളികയിലെ നായികയായിട്ടാണ് മലയാളികൾ എന്നും നിത്യയെ ഓർക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ഇത്രയേറെ പ്രേക്ഷക സ്വീകാര്യത ലഭിച്ച മറ്റൊരു നടിയുണ്ടോ എന്നത് പോലും സംശയമാണ്.
വളരെ അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തിയ ഒരാളാണ് നിത്യ ദാസ്. നടി മഞ്ജു വാര്യർ ഒരു മാസികയുടെ കവർ പേജിലാണ് ആദ്യം നിത്യയെ കാണുന്നത്. ആ സമയം ദിലീപും സംഘവും നായികയെ അന്വേിഷിക്കുകയായിരുന്നു.
മഞ്ജു ദിലീപിനോട് നിത്യയുടെ കാര്യം പറഞ്ഞതോടെ ദിലീപ് തന്നെ നിത്യയുടെ വീട്ടിലേക്ക് ഫോൺ ചെയ്തു. കോൾ എടുത്തത് അമ്മയായിരുന്നു. നടൻ ദിലീപാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയിട്ടും നിത്യയുടെ അമ്മ വിശ്വസിച്ചില്ല പകരം പരിഹസിക്കുകയാണ് ചെയ്തത്. അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തിയ നിത്യയ്ക്ക് ഈ പറക്കും തളികയ്ക്ക് ശേഷം കരിയറിൽ വിജയങ്ങൾ മാത്രമെ ഉണ്ടായിട്ടുള്ളു.

വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച നിത്യ അടുത്തിടെ പള്ളിമണി എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. കൂടാതെ താരം മോഡലിങും ചില ടെലിവിഷൻ ഷോകളിൽ അതിഥിയായും എത്താറുണ്ട്. സോഷ്യൽമീഡിയയിലും സജീവമായ താരം രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ്. മകൾക്കൊപ്പം നിത്യ ചെയ്യുന്ന റീലുകളെല്ലാം വൈറലാണ്.
നിത്യയും കുടുംബവും കോഴിക്കോടാണ് സെറ്റിലായിരിക്കുന്നത്. അതേസമയം മക്കളെ കുറിച്ചും അവർക്ക് മലയാള സിനിമയോടുള്ള കാഴ്ചപ്പാടിനെ കുറിച്ചും ഏറ്റവും പുതിയ അഭിമുഖത്തിൽ നിത്യ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
മലയാള സിനിമ കാണുന്നതിനോട് യോജിപ്പില്ലാത്തവരാണ് നിത്യയുടെ മക്കൾ. വളരെ അധികം നിർബന്ധിച്ചാൽ മാത്രമെ മക്കൾ മലയാള സിനിമകൾ കാണുകയുള്ളൂവെന്നും അത്തചരത്തിൽ ആകാശദൂത് മക്കൾ കണ്ടപ്പോഴുള്ള സംഭവങ്ങളെ കുറിച്ചുമാണ് നിത്യ ദാസ് പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
'ഒരു ദിവസം മക്കളോട് ഞാൻ ആകാശദൂത് സിനിമ കാണാൻ ആവശ്യപ്പെട്ടു. മലയാള സിനിമയായതുകൊണ്ട് കാണാൻ താൽപര്യമില്ലെന്നാണ് മോൾ മറുപടിയായി പറഞ്ഞത്. ഇവരെ എങ്ങനെ എങ്കിലും ഈ സിനിമ കാണിക്കാൻ വേണ്ടി ഞാൻ നിർബന്ധിച്ചുകൊണ്ടേയിരുന്നു.'

'നല്ല സിനിമയാണ് ഇഷ്ടപ്പെടും ഞാനും ഈ സിനിമ കണ്ട് ഒരുപാട് കരഞ്ഞതാണ് എന്നൊക്കെ പറഞ്ഞപ്പോൾ കാണാമെന്ന് മകൾ സമ്മതിച്ചു. അങ്ങനെ സിനിമ വെച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഇതിൽ ഇപ്പോൾ എന്താണ് കാണാനുള്ളത്... ഇതിൽ കരയാനൊന്നുമില്ലല്ലോ എന്നൊക്കെ മകൾ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു.'
'എനിക്ക് അത് കേട്ടിട്ട് ദേഷ്യവും വരുന്നുണ്ട്. പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ മുഴുവൻ സൈലൻസ് ആയിരുന്നു. മോള് കരയുകയായിരുന്നു. സിനിമ കണ്ട് സങ്കടം വന്നതുകൊണ്ട് അവൾക്ക് അവളെ കൺട്രോൾ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ലെന്ന്', മകൾക്കൊപ്പമുള്ള സിനിമ അനുഭവം പങ്കുവെച്ച് നിത്യ ദാസ് പറഞ്ഞു.
ജമ്മു സ്വദേശി അരവിന്ദ് സിങാണ് നിത്യദാസിന്റെ ഭർത്താവ്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. എയർലൈൻസിലാണ് നിത്യയുടെ ഭർത്താവ് ജോലി ചെയ്യുന്നത്. ഭർത്താവിന്റെ വീട്ടിലെ ആചാരങ്ങളെ കുറിച്ച് നിത്യ വെളിപ്പെടുത്തിയതും വൈറലായിരുന്നു. 'ഭർത്താവിന്റെ വീട്ടിലെ ഭക്ഷണ രീതി എനിക്ക് തീരെ പറ്റില്ലായിരുന്നു. അതുകൊണ്ട് അവരെ കേരളത്തിലെ രീതി ശീലിപ്പിച്ചെടുത്തു. ഗോമൂത്രം കൂടിക്കുന്നത് അവരുടെ ആചാര രീതിയാണ്.'
'ഭർത്താവിന്റെ സഹോദരന്റെ വിവാഹ ചടങ്ങിനിടയിൽ തീർഥം പോലെ എന്തോ കൈയിൽ തന്നു. തീർഥമാണെന്ന് കരുതി ഞാൻ അത് കുടിക്കുകയും ബാക്കി തലയിലേക്ക് ഉഴിഞ്ഞു. ഇത് മകൾക്കും നൽകി. എന്നാൽ അതിൽ ഉപ്പ് രസമുണ്ടെന്ന് അവൾ പറഞ്ഞിരുന്നു. പിന്നീട് അവര്‍ പച്ച നിറത്തിലുള്ള ഒരു സാധനം തന്നു. അത് എല്ലാവരും മുഖത്ത് തേക്കുന്നുണ്ട്. ഞങ്ങളും തേച്ചു. പിന്നീടാണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും രണ്ടാമത് തന്നത് ചാണകവും ആണെന്ന്', എന്നാണ് നിത്യ ദാസ് പറഞ്ഞത്.


Click it and Unblock the Notifications











