For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരുപാട് തെറ്റിദ്ധരിച്ചു! മരിച്ചെന്നറിഞ്ഞപ്പോൾ...; കലാഭവൻ‌ മണിയുമായി എപ്പോഴും പ്രശ്നമായിരുന്നെന്ന് നിത്യ ദാസ്

  |

  മലയാള സിനിമയിലെ മറക്കാനാവാത്ത നടനാണ് വിട പറഞ്ഞ കലാഭവൻ മണി. നടൻ, ​ഗായകൻ, കൊമേഡിയൻ തുടങ്ങി എല്ലാ നിലകളിലും പ്രശസ്തനായ മണിക്ക് ശേഷം അത്തരത്തിലാെരു താരം ഉയർന്ന് വന്നിട്ടില്ലെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. കോമഡി വേഷങ്ങളിൽ തുടങ്ങി പിന്നീട് വില്ലനായും നായകനായും സിനിമകളിൽ നിറഞ്ഞ് നിന്ന കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ ഇപ്പോഴും ജനപ്രിയമാണ്.

  കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അനന്തഭദ്രം, ആമേൻ തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം ആയിരുന്നു കലാഭവൻ മണി കാഴ്ച വെച്ചത്. മണിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു കരുമാടിക്കുട്ടൻ എന്ന സിനിമയിൽ കണ്ടത്.

  Also Read: '​ഗതികേടുകൊണ്ടാണ് കല്യാണം കഴിച്ചതെന്ന് പറഞ്ഞു, സഹിച്ച് ജീവിക്കുന്നതിനോട് താൽപര്യമില്ല'; ദേവികയും വിജയിയും

  സിനിമാ ലോകത്തെ നികത്താനാവാത്ത വിടവായാണ് കലാഭവൻ മണിയുടെ മരണത്തെ ആരാധകർ കാണുന്നത്. നടന്റെ വേർപാടിനെക്കുറിച്ച് ഇന്നും സുഹൃത്തുക്കളും ഒപ്പം പ്രവർത്തിച്ചവരും സംസാരിക്കാറുണ്ട്. 2016 മാർച്ചിലാണ് കലാഭവൻ മണി മരണപ്പെടുന്നത്. കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നടൻ മരിച്ചിട്ട് ആറ് വർഷം പിന്നിട്ടു. എങ്കിലും പാടിയ പാട്ടുകളിലൂടെയും അഭിനയിച്ച സിനിമകളിലൂടെയും സുഹൃത്തുക്കളുടെ ഓർമകളിലൂടെയും മണി ഇന്നും പ്രേക്ഷ മനസ്സിൽ ജീവിക്കുന്നു.

  Also Read: എൻ്റെ ദാമ്പത്യത്തിൽ ഭാര്യ റജിലയുടെ ആദ്യ സമ്മാനം; എന്നെ ഉപ്പയെന്ന് വിളിച്ചവന്‍, സന്തോഷം പങ്കുവെച്ച് ഷാഫി കൊല്ലം

  ഇപ്പോഴിതാ കലാഭവൻ മണിയെ പറ്റി സംസാരിച്ചിരിക്കുകയാണ് നടി നിത്യ ദാസ്. കൺമഷി എന്ന സിനിമിയിലുൾപ്പെടെ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കലാഭവൻ മണിയുമായി എപ്പോഴും തർക്കമായിരുന്നെന്ന് നിത്യ ദാസ് പറയുന്നു. ' അടി ആയിരുന്നു ഞാനും മണിചേട്ടനും. എപ്പോഴും കച്ചറ ആയിരുന്നു'

  'സത്യത്തിൽ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. എന്ത് ചെയ്താലും ആൾക്ക് തോന്നും ഇവളെന്നെ കളിയാക്കി ചെയ്തതാണല്ലോ എന്ന്. ഞങ്ങൾ ഓസ്ട്രേലിയൻ ട്രിപ്പിന് പോയിരുന്നു. അവിടെയും അങ്ങനെ തന്നെ. അവസാനം ഞാൻ ചോദിച്ചു നിങ്ങൾക്ക് ഒരാൾ ചെയ്യുന്ന കാര്യം ശരിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല അല്ലേയെന്ന്'

  'എപ്പോഴും തെറ്റിദ്ധരിക്കപ്പെടുമായിരുന്നു. പക്ഷെ എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. ആളുടെ പാട്ടിന്റെയൊക്കെ ഫാനും ആയിരുന്നു ഞാൻ. പക്ഷെ അതൊന്നും പറയാൻ പറ്റില്ലല്ലോ. എന്തൊക്കെ ചെയ്താലും ഞാൻ കളിയാക്കിയതാണെന്ന് വിചാരിക്കും. ആളുടെ പാട്ട് പാടിയാലും വിചാരിക്കും ആളെ കളിയാക്കിയതാണെന്ന്. മരിച്ചു എന്ന് പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര വിഷമം ആയി. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല,' നിത്യ ദാസ് പറഞ്ഞു. വെറൈറ്റി മീഡിയയോടാണ് പ്രതികരണം.

  നീണ്ട 15 വർഷം മലയാള സിനിമയിൽ നിന്നും മാറി നിന്ന നിത്യ ദാസ് പള്ളിമണി എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ശ്വേത മേനോൻ, കൈലാഷ് തുടങ്ങിയവർ ആണ് സിനിമയിലെ മറ്റ് താരങ്ങൾ. പറക്കും തളിക എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിത ആയ നടി ആണ് നിത്യ ദാസ്. വിവാഹ ശേഷം സിനിമാ അഭിനയത്തിൽ നിന്നും നടി കുറച്ച് കാലം മാറി നിന്നു. അതേസമയം തമിഴ് സീരിയലുകളിൽ ഇതിനിടെ നടി അഭിനയിച്ചിരുന്നു.

  Read more about: nithya das
  English summary
  Nithya Das Remembers Late Actor Kalabhavan Mani; Reveals He Misunderstood Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X