അവളും ദിലീപിന്റെ നായികയാവും! നടി നിത്യ ദാസിന്റെ മകളും അഭിനയത്തിലേക്ക്, താരപുത്രിയുടെ വീഡിയോ

ഏറെ കാലത്തിന് ശേഷം നടി നിത്യ ദാസിനെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ നിറയെ. രാജ്യത്ത് ലോക്ഡൗണ്‍ ആയതിനാല്‍ മക്കള്‍ക്കൊപ്പം കഴിയുകയാണ് നിത്യയും. ഇതിനിടെ മകള്‍ നൈനയ്‌ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. ഇതെല്ലാം അതിവേഗം വൈറലാവുകയും ചെയ്തിരുന്നു.

വിവാഹം കഴിഞ്ഞിട്ട് ഇത്രയും കാലം ആയെങ്കിലും നിത്യയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നായിരുന്നു ആരാധകരുടെ കണ്ടുപിടുത്തം. പഴയതിനെക്കാള്‍ സുന്ദരിയായിട്ടുണ്ടെന്നും കമന്റുകള്‍ നിറഞ്ഞു. എന്നാല്‍ നിത്യയ്‌ക്കൊപ്പം തന്നെ എല്ലാവരും ശ്രദ്ധിച്ചത് മകളെയാണ്. നിത്യയുടെ ഫോട്ടോകോപ്പിയാണെന്ന് പറയുന്ന ലുക്കിലാണ് നൈന ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

nithya-das-

പൂച്ചകണ്ണും നീണ്ട മുഖവുമൊക്കെയായി അമ്മയെ പോലെ തന്നെ സുന്ദരിയാണ് താരപുത്രിയും. വിചാരിച്ചത് പോലെ നൈന നിസാരക്കാരിയല്ലെന്നാണ് പുതിയ ചില വീഡിയോസ് വ്യക്തമാക്കുന്നത്. ടിക് ടോകില്‍ സജീവമായിരിക്കുന്ന നൈനയുടെ ചില രസികന്‍ വീഡിയോസ് നിത്യ തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

ഇംഗ്ലീഷ് സോംഗിനൊപ്പം ഡാന്‍സ് കളിക്കുന്ന നൈനയുടെ വീഡിയോ ആണ് ആദ്യം വൈറലായത്. മകള്‍ക്ക് പിന്നില്‍ ഫോണില്‍ നോക്കി ഇരിക്കുന്ന നിത്യയെയും കാണാന്‍ കഴിയും. ക്വാറന്റൈന്‍ വീഡിയോ ആണെന്നും മകള്‍ ടിക് ടോകിലൂടെ അവളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയാണെന്നും പറഞ്ഞാണ് നിത്യ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനൊക്കെ താഴെ രസകരമായ കമന്റുകളാണ് വന്നിരിക്കുന്നത്.

nithya-das-

അമ്മയെ പോലെ തന്നെ മകളും ദിലീപിന്റെ നായികയാവുമെന്നാണ് ഒരു ആരാധകന്‍ പറഞ്ഞിരിക്കുന്നത്. ദിലീപ് നായകനായി അഭിനയിച്ച ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയായിരുന്നു നിത്യ ദാസ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചിത്രത്തിലെ ബാസന്തി എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു. നൈനയും വൈകാതെ അഭിനയത്തിലേക്ക് തന്നെ എത്തുമെന്നാണ് ആരാധകരുടെ പ്രവചനം.

വിവാഹത്തോടെ സിനിമാ ജീവിതം നിര്‍ത്തി കുടുംബിനിയായി കഴിയുകയായിരുന്നു നിത്യ ദാസ്. 2007 ലായിരുന്നു അരവിന്ദ് സിംഗ് ജമ്വാളുമായി നിത്യ വിവാഹിതയാവുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ഗുരുവായൂര്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ അരവിന്ദ് കാശ്മീര്‍ സ്വദേശിയാണ്. നൈന ജമ്വാല്‍, നമാന്‍ സിംഗ് ജമ്വാല്‍, എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.

നൈനയുടെ വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X