മകള്‍ക്കൊപ്പം നടി നിത്യ ദാസിന്റെ വര്‍ക്കൗട്ട്! സോഷ്യല്‍ മീഡിയയില്‍ തരംഗമായി നടിയും താരപുത്രിയും
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളില്‍ തന്നെ തങ്ങുകയാണ്. വെറുതേ ഇരുന്ന് ബോറടിക്കുന്നവര്‍ പലതരം വിനോദ പരിപാടികളില്‍ ഏര്‍പ്പെടുന്നത് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വരാറുണ്ട്. അതേ സമയം സിനിമാ താരങ്ങളെല്ലാവരും മാതൃകയാവുകയാണ്. തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് പോയി കൊണ്ടിരിക്കുന്ന പല താരങ്ങള്‍ക്കും വീട്ടില്‍ കഴിയാന്‍ കിട്ടുന്ന ഏക അവസരമായിരുന്നിത്.
കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നു എന്നതിനൊപ്പം വര്‍ക്കൗട്ട് ചെയ്ത് ശരീരസൗന്ദര്യം സൂക്ഷിക്കുന്നതിലും താരങ്ങള്‍ മാതൃകയാവുകയാണ്. ഇപ്പോഴിതാ നടി നിത്യ ദാസിന്റെ വ്യായമത്തിനിടെയുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നടിയ്‌ക്കൊപ്പം മകളും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

ലോക് ഡൗണ്‍ കാലത്ത് യോഗ ഫിറ്റ്‌നെസിലൂടെ മറ്റുള്ളവര്‍ക്കും പ്രചോദനമാവുകയാണ് നടി നിത്യ ദാസ്, മകള്‍ നൈനയ്‌ക്കൊപ്പമുള്ള വര്‍ക്കൗട്ട് വീഡിയോസും ചിത്രങ്ങളുമായിരുന്നു ഇന്‍സ്റ്റാഗ്രാം പേജിലൂടെ നിത്യ പങ്കുവെച്ചത്. വിവിധ ദിവസങ്ങളിലായി വേറിട്ടതും കഠിനമായ വര്‍ക്കൗട്ടുകളാണ് പരിശീലിക്കുന്നത്. വീട്ടില്‍ നിന്ന് തന്നെയാണ് വ്യായമങ്ങളൊക്കെ ചെയ്യുന്നത്. അതിനാല്‍ പുറത്ത് പോവേണ്ട ആവശ്യവും വരുന്നില്ല.

ഏറെ കാലത്തിന് ശേഷമാണ് നിത്യ ദാസിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പുറത്ത് വരുന്നത്. ആയതിനാല്‍ നടിയുടെ ഫോട്ടോസ് അതിവേഗമാണ് വൈറലായി മാറിയത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മക്കള്‍ക്കൊപ്പം നടി കോഴിക്കോടുള്ള വീട്ടിലാണെന്നാണ് അറിയുന്നത്. ചിത്രങ്ങള്‍ വീണ്ടും ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആരാധകരാണ് നിത്യയുടെ തിരിച്ച് വരവ് ചോദിച്ച് കൊണ്ട് കമന്റുകള്‍ നല്‍കുന്നത്. ഒപ്പം പഴയത് പോലെ തന്നെ സൌന്ദര്യത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് ചിലരുടെ അഭിപ്രായം.

ദിലീപ് നായകനായിട്ടെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം പറക്കും തളികയിലൂടെയാണ് നിത്യ ദാസ് വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിലെ ബസന്തി എന്ന റോള്‍ വലിയ പ്രേക്ഷക പ്രശംസ നേടി കൊടുത്തിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ നിത്യ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ശേഷം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആ സിനിമകളൊന്നും കാര്യമായ ചലനം ഉണ്ടാക്കിയില്ല. വളരെ കുറച്ച് കഥാപാത്രങ്ങളാണെങ്കിലും നിത്യ ദാസ് അറിയപ്പെടുന്നൊരു നായികയായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്.

2007 ലായിരുന്നു അരവിന്ദ് സിംഗ് ജമ്വാളുമായി നിത്യ വിവാഹിതയാവുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ഗുരുവായൂര്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ അരവിന്ദ് കാശ്മീര്‍ സ്വദേശിയാണ്. വിവാഹശേഷം ഇരുവരും കാശ്മീരിലായിരുന്നെങ്കിലും ഇപ്പോള്‍ കോഴിക്കോടാണ് തമാസം. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. ഒരാള്‍ നൈന ജമ്വാല്‍, മറ്റൊരാള്‍ നമാന്‍ സിംഗ് ജമ്വാല്‍, വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച നടി പിന്നീട് സിനിമയിലേക്ക് അഭിനയിക്കാനുള്ള താല്‍പര്യത്തെ കുറിച്ച് പറഞ്ഞിട്ടില്ല.

എന്നാല്‍ ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മലയാളം സീരിയലുകളിലൂടെയായിരുന്നു തുടക്കമെങ്കിലും തമിഴില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മിക്ക ഹിറ്റ് സീരിയലുകളിലും നിത്യ അഭിനയിച്ചു. ഇതിനൊപ്പം ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ അവതാരകയായിട്ടും നിത്യ എത്തിയിരുന്നു. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും സിനിമകളില്‍ സജീവമാവുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications