നിത്യ മേനോൻ ചിത്രം 'ഗമനം'; പുതിയ പോസ്റ്റർ പുറത്ത്

നിത്യ മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന 'ഗമനം' എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിൽ തെന്നിന്ത്യന്‍ സൂപ്പര്‍ താരം നിത്യ മേനോനാണ് ചി മുഖ്യ വേഷത്തില്‍ എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ സിനിമയായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഗായിക ശൈലപുത്രി ദേവി ആയിട്ടാണ് ചിത്രത്തിൽ നിത്യ മേനോൻ എത്തുന്നത്.

gamanam

ചിത്രത്തിലെ രണ്ട് കഥാപാത്രങ്ങളുടെ പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. അഭിനേതാക്കളായ ശിവ കണ്ടുകുറിയും പ്രിയങ്ക ജവാൽക്കറും അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.അലി , സാറ എന്ന ദമ്പതികളായാണ് ഇരുവരും സിനിമയിലെത്തുന്നത്.
നവാഗതനായ സുജാന റാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മുൻപ് ചിത്രത്തിലെ മറ്റൊരു നായികയായ ശ്രിയ ശരണിന്റെ ക്യാരക്ടര്‍ പോസ്റ്ററും നിത്യ മേനോന്റെ ക്യാരക്ടർ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. മൂന്ന് കഥകൾ പറയുന്ന ഒരു സമാഹാരം ആണ് 'ഗമനം' എന്ന് നേരത്തേ സംവിധായിക വ്യക്തമാക്കിയിരുന്നു.

Recommended Video

Nithya Menen exclusive Interview At IFFI 2019 | FilmiBeat Malayalam

പച്ചയായ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയത് ഇളയരാജ ആണ്. ജ്ഞാന ശേഖർ വി എസ് ആണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. സംവിധായകനായ സുജാന റാവു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. സായ് മാധവ് ബുറയാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കുന്നത്. രാമകൃഷ്ണ അറം ആണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്, ആതിര ദില്‍ജിത്താണ് പി.ആര്‍. ഒ.

More from Filmibeat

Read more about: nithya menen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X