ഗ്രഹ നിലയെക്കുറിച്ച് അറിയാം, ബുദ്ധിമുട്ടുകൾ വന്നാൽ കാരണം മനസിലാക്കും; ചേട്ടനെ വേണമെന്ന് പറഞ്ഞ് കരഞ്ഞു: നിത്യ
ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി നിത്യ മേനോൻ. താൻ ജ്യോതിഷത്തിൽ നേടിയ അറിവിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ നിത്യ തുറന്ന് സംസാരിക്കുന്നുണ്ട്. മെറ്റാഫിസിക്കൽ കാര്യങ്ങളിൽ എനിക്കെപ്പോഴും താൽപര്യമുണ്ടായിരുന്നു. അതിന്റെ തുടക്കമായിരുന്നു ജ്യോതിഷം. എനിക്ക് കൗതുകം തോന്നി. അത് ഇവോൾവായാണ് ഇന്നത്തെ എന്നിലേക്ക് എത്തിയത്.
പക്ഷെ പൂർണമായും മനസിലാക്കേണ്ടതുണ്ട്. ഞാൻ ലിയോ ആണ് അത് കൊണ്ട് പൂർണമായിട്ടും ഇങ്ങനെയായിരിക്കുമെന്ന് പറയാൻ പറ്റില്ല. അത് സങ്കീർണമാണ്. ആഴത്തിൽ പഠിക്കണമെന്നോ വിശ്വസിക്കണമെന്നോ ഇല്ല. അത്ര പ്രധാനമില്ലത്. ഞാൻ എന്റെ ഗുണത്തിന് വേണ്ടി ഉപയോഗിക്കുന്നു. ഗ്രഹ നിലയെക്കുറിച്ച് എനിക്കറിയാം. എല്ലാത്തിലും പ്രതിബന്ധങ്ങൾ നോക്കിയാൽ ഇത് കൊണ്ടാണ്, കുഴപ്പമില്ലെന്ന് മനസിലാക്കും. പക്ഷെ അതേക്കുറിച്ച് കൂടുതൽ ആഴത്തിൽ താൻ പഠിച്ചിട്ടില്ലെന്നും നിത്യ മേനോൻ പറഞ്ഞു. സ്റ്റേ ട്യൂൺഡ് വിത്ത് രമ്യ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.

താൻ കർമ്മയിൽ വിശ്വസിക്കുന്നുണ്ടെന്നും നിത്യ പറയുന്നുണ്ട്. കർമ്മയിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. അതൊരു നിയമം പോലെയാണ്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും കർമ്മയുണ്ട്. നിങ്ങൾ എന്നോട് ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് നടന്ന് കഴിഞ്ഞു എന്ന വാക്കുകൾ അടുത്തിടെ ഞാൻ കേട്ടു. ഒരാൾ നമ്മളെ വേദനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ആ വേദന അവർ അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നും സന്തോഷവാനായ ആരും മറ്റൊരാളെ വേദനിപ്പിക്കാൻ ശ്രമിക്കില്ലെന്നും നിത്യ പറയുന്നു.
ആത്മീയതയ്ക്ക് വലിയ പ്രാധാന്യം നിത്യ മേനോൻ നൽകുന്നുണ്ട്. ഒരുപാട് ആളുകളെ തൊടാനോ കെട്ടിപ്പിടിക്കാനോ തനിക്ക് കഴിയില്ലെന്നും നിത്യ പറയുന്നുണ്ട്. ആളുകളുമായി ഫിസിക്കലായി അധികം ഇന്റരാക്ട് ചെയ്യാൻ ബുദ്ധിമുട്ടാണ്. കെട്ടിപ്പിടിക്കലും കെെ കൊടുക്കലും എനിക്ക് അൺ കംഫർട്ടബിളാണ്. കാരണം സിനിമാ താരമായതിനാൽ ഇത്തരം കാര്യങ്ങൾ അല്ലെങ്കിലേ എനിക്ക് ഓവർലോഡഡ് ആണെന്നും നിത്യ പറഞ്ഞു.മറ്റൊരു അഭിമുഖത്തിൽ തന്റെ ചെറുപ്പകാലത്തെക്കുറിച്ചും നിത്യ സംസാരിച്ചു.
ചെറുപ്പത്തിൽ എനിക്കൊരു സഹോദരനെ വേണമെന്ന് ഞാൻ അച്ഛനോടും അമ്മയോടും ഒരുപാട് പറഞ്ഞിട്ടുണ്ട്. ഒരുപാട് കരഞ്ഞ് പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു ചേട്ടനെ വേണമെന്നായിരുന്നു. എന്നെ സംരക്ഷിക്കാൻ ഒരു ചേട്ടനുണ്ടായിരുന്നെങ്കിൽ നന്നായേനേ എന്ന് തോന്നിയിട്ടുണ്ട്. ചേട്ടനെ തരാൻ പറ്റില്ലെന്ന് അച്ഛനും അമ്മയും പറഞ്ഞു. എന്നാൽ ഒരു അനിയനെ താ എന്ന് പറഞ്ഞ് ഞാൻ കരഞ്ഞു. ഒരുപാട് വർഷങ്ങൾ കഴിഞ്ഞാണ് ഞാൻ ഈ ആവശ്യം നിർത്തിയത്. അച്ഛനും അമ്മയും എന്നെ ഒന്നിൽ നിന്നും തടുത്തിട്ടില്ല. നീ ചെയ്ത് നോക്ക് എന്ന് പറയും. തനിക്ക് ഫ്രീഡമുണ്ടായിരുന്നെന്നും നിത്യ പറയുന്നു.
തലെെവൻ തലെെവിയാണ് നിത്യ മേനോന്റെ പുതിയ സിനിമ. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. പാണ്ഡിരാജ് സംവിധാനം ചെയ്ത സിനിമ ജൂലെെ 25 ന് തിയറ്ററുകളിലെത്തും. കാതലിക്ക് നേരമില്ലെയ് എന്ന സിനിമയ്ക്ക് ശേഷം വരുന്ന നിത്യയുടെ ചിത്രമാണ് തലെെവൻ തലെെവി. തമിഴിലാണ് ഇപ്പോൾ നടി തുടരെ സിനിമകൾ ചെയ്യുന്നത്. തിരുച്ചിത്രമ്പലം എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നിത്യ നേടി. മലയാളത്തിൽ മാസ്റ്റർ പീസ് എന്ന വെബ് സീരീസിലാണ് നിത്യയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. മലയാളത്തിൽ തുടരെ പ്രൊജക്ടുകൾ നിത്യ ചെയ്യാറില്ല. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നടി ശ്രദ്ധാലുവാണ്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളേ നിത്യ ചെയ്യാറുള്ളൂ.


Click it and Unblock the Notifications











