ഉള്ളതിൽ കൂടുതൽ ചെലവഴിക്കില്ല, ഞാൻ ലോണെടുത്തതിന് കാരണം, വീട്ടിൽ തന്നെയിരിക്കും: നിത്യ മേനോൻ
സിനിമാ രംഗത്തെ പല നായിക നടിമാരിൽ നിന്നും വ്യത്യസ്തയാണ് നിത്യ മേനോൻ. മുൻനിര നായിക നടിമാർ വരെ അങ്ങോട്ട് അവസരങ്ങൾ ചോദിക്കുന്ന സമയമാണിത്. അത്രമാത്രം മത്സരം സിനിമാ രംഗത്തുണ്ട്. പിആർ വർക്ക് സജീവമായുണ്ട്. എന്നാൽ നിത്യ മേനോന് ഇതിനോടൊന്നും താൽപര്യമേയില്ല. സിനിമാ രംഗത്തോട് തന്നെ വലിയ താൽപര്യം നിത്യക്കില്ല. ഈ മേഖല വിട്ട് പോകാൻ താൻ ശ്രമിച്ചിരുന്നെന്നും ദെെവ നിയോഗം കാെണ്ടാണ് താൻ നടിയായി തുടരുന്നതെന്നുമാണ് നിത്യ പറയുന്നത്.
കരിയറിനോട് ഇത്രയും താൽപര്യക്കുറവുണ്ടായിട്ടും മികച്ച സിനിമകൾ നിത്യയെ തേടിയെത്തുന്നു. തലെെവൻ തലെെവിയാണ് നിത്യയുടെ പുതിയ സിനിമ. ഷൂട്ടിംഗും സിനിമകളുടെ പ്രൊമോഷനും കഴിഞ്ഞാൽ നിത്യയെ മറ്റെവിടെയും ആരാധകർ കാണാറില്ല. ലെെം ലെെറ്റിൽ നിന്നും മാറി സ്വകാര്യ ജീവിതം നയിക്കാനാണ് നിത്യ ഇഷ്ടപ്പെടുന്നത്. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് നിത്യ പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സാമ്പത്തിക ബാധ്യതകൾ താനുണ്ടാക്കാറില്ലെന്ന് നിത്യ പറയുന്നു. നമ്മ നച്ചോസ് എന്ന തമിഴ് യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.
ഞാൻ പ്രാക്ടിക്കലാണ്. ഇഎംഐകളുണ്ടെങ്കിൽ നാളെ വരില്ലെന്ന് പറയാൻ പറ്റില്ല. ഞാൻ ഇഎംഐകൾ വെക്കാറില്ല. ലോണുകൾ എടുക്കാറില്ല. എനിക്കുള്ളതേ ചെലവഴിക്കൂ. മുമ്പേ ഞാൻ അങ്ങനെയാണ്. കാർ വാങ്ങുമ്പോൾ നിങ്ങൾ കുറച്ച് ലോൺ എടുക്കുന്നതാണ് നല്ലതെന്ന് അവർ പറയും. അതുകൊണ്ട് ചെറിയൊരു തുക ലോൺ എടുക്കും.
പക്ഷെ എനിക്ക് ലോൺ ആവശ്യമുള്ളത് കൊണ്ടല്ല. ആ തുക എന്റെ കയ്യിൽ ഇല്ലെങ്കിൽ ഞാൻ ഒന്നും വാങ്ങില്ല. ലോൺ എടുത്ത് എനിക്ക് താങ്ങാനാകാത്ത ഒന്നും വാങ്ങില്ല. അല്ലെങ്കിൽ ഇഎംഐ ഉണ്ടല്ലോ വർക്കിന് പോകണം എന്ന് ചിന്തിക്കും. ഫ്രീഡം വേണമെങ്കിൽ നമുക്കുള്ളതിൽ കൂടുതൽ ചെലവഴിക്കരുത്. അങ്ങനെയുള്ള സ്ട്രസ് എനിക്കില്ല. കുറച്ച് കാലം വെറുതെ ഇരിക്കണമെങ്കിൽ എനിക്ക് സാധിക്കും. കഴിഞ്ഞ നാല് മാസം ഞാൻ വീട്ടിൽ ചിൽ ചെയ്യുകയായിരുന്നു. അടുത്ത നാല് മാസവും വീട്ടിലായിരിക്കും.

വീട്ടിൽ തന്നെയിരിക്കാറാണ് പതിവ്. അമ്മയുടെ വീട്ടിൽ ഇടയ്ക്ക് പോകും. എന്നാൽ ഞാൻ സോഷ്യലെെസ് ചെയ്യാറില്ല. ഷൂട്ടിംഗ് കാരണം ആരോഗ്യം മോശമായിട്ടുണ്ടാകും. അപ്പോൾ എനിക്ക് റീ ചാർജ് ചെയ്യണം. അതിനായാണ് താൻ ഈ സമയം ചെലവഴിക്കാറെന്നും നിത്യ മേനോൻ പറയുന്നു. തലെെവൻ തലെെവിയാണ് നിത്യയുടെ പുതിയ സിനിമ. വിജയ് സേതുപതിയാണ് നായകൻ. പാണ്ഡിരാജ് ആണ് സംവിധായകൻ. രണ്ട് ദമ്പതികൾക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
ജൂലെെ 25 നാണ് ചിത്രം റിലീസ് ചെയ്തത്. മലയാളത്തിൽ നിത്യ വല്ലപ്പോഴുമേ പ്രൊജക്ടുകൾ ചെയ്യാറുള്ളൂ. മാസ്റ്റർപീസ് എന്ന സീരിസിലാണ് നടിയെ മലയാളി പ്രേക്ഷഷകർ കണ്ടത്. മലയാള സിനിമാ ലോകം ഒരു ഘട്ടത്തിൽ നിത്യയെ മാറ്റി നിർത്തിയിരുന്നു. നിർമാതാക്കളുടെ സംഘടന നിത്യക്കെതിരെ വിലക്ക് പ്രഖ്യാപിച്ചു. പിന്നീട് ഈ പ്രശ്നം പരിഹരിച്ചു. അതിന് ശേഷമാണ് നിത്യ മലയാളത്തിൽ സജീവമല്ലാതായത്. തമിഴിൽ നടി ഇപ്പോൾ തുടരെ സിനിമകൾ ചെയ്യുന്നുണ്ട്. തിരുച്ചിത്രമ്പലം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നിത്യക്ക് ലഭിച്ചു. ഇഡ്ഡലി കടെെ ആണ് നിത്യയുടെ അടുത്ത സിനിമ. ധനുഷിനൊപ്പം നിത്യ ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്.


Click it and Unblock the Notifications











