ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വന്ന നിത്യ മേനോന്‍! പിറന്നാളിന് ആരാധകര്‍ക്ക് സര്‍പ്രൈസുമായി നടി!
നടി നിത്യ മേനോന്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്ത പ്രാണയിലൂടെയായിരുന്നു നിത്യ മേനോന്‍ വീണ്ടും മലയാളത്തില്‍ അഭിനയിച്ചത്. വീണ്ടും മലയാള സിനിമയില്‍ സജീവമായി കൊണ്ടിരിക്കുന്ന നടി ഫേസ്ബുക്കിലൂടെ ഒരു സര്‍പ്രൈസ് പുറത്ത് വിട്ടിരിക്കുകയാണ്. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് വന്നപാടെയാണ് നടിയുടെ ഫോട്ടോ ഫേസ്ബുക്കിലെത്തിയത്.

നിത്യ മേനോന്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. പിറന്നാള്‍ സെല്‍ഫിയായിരുന്നു നടി ആരാധകര്‍ക്കായി പങ്കുവെച്ചത്. രാവിലെ എഴുന്നേറ്റ ഉടന്‍ എടുത്ത ചിത്രമാണെന്നും ഇങ്ങനെയാണ് ഈ ദിവസത്തിന്റെ തുടക്കം. അബദ്ധവശാല്‍ തന്റെ ടീ ഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത് സന്തോഷത്തിന് പ്രായമില്ലെന്നാണ്. പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ചവര്‍ക്കും പോസ്റ്റുകള്‍ ഇട്ടവര്‍ക്കും നന്ദി പറയുകയാണ്. അതെല്ലാം എന്നെ സന്തോഷവതിയാക്കി എന്നുമാണ് നിത്യ മേനോന്‍ പറയുന്നത്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന നിത്യയ്ക്ക് കൈനിറയെ സിനിമകളാണ്. മലയാളത്തില്‍ രണ്ട് സിനിമകളും തമിഴില്‍ രണ്ട് സിനിമകളുമാണ് നിത്യയുടേതായി ഇനി വരാനിരിക്കുന്നത്. അതിനൊപ്പം ബോളിവുഡ് സിനിമയിലേക്ക് കൂടി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് നിത്യയിപ്പോള്‍. മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലൂടെയാണ് നിത്യ മേനോന്‍ ബോളിവുഡില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications