തൊടുന്നതും കെട്ടിപ്പിടിക്കുന്നതും എനിക്കിഷ്ടമല്ല, എന്റെ വസ്ത്രം ഞാൻ തന്നെ കഴുകുന്നു; നിത്യ മേനോൻ പറയുന്നു
ആരാധകരെ പോലെ ഹേറ്റേഴ്സും ഉള്ള നടിയാണ് നിത്യ മേനോൻ. വലിയ ഹിറ്റുകളുടെ ഭാഗമായിട്ടും നിത്യക്ക് ജനപ്രീതി കുറവാണ്. മാസങ്ങൾക്ക് മുമ്പ് കാതലിക്ക നേരമില്ലെ എന്ന സിനിമയുടെ ഇവന്റിൽ നടി ഒരാൾക്ക് ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചത് വിമർശിക്കപ്പെട്ടിരുന്നു. ഇതേ ഇവന്റിൽ സംവിധായകൻ മിസ്കിനെ നിത്യ കെട്ടിപ്പിടിക്കുന്നുണ്ട്. ആളുകളെ സ്ഥാനം നോക്കി നിത്യ വേർതിരിവോടെ കാണുന്നു എന്ന വിമർശനം വന്നു. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് നടി സംസാരിക്കുന്നുണ്ട്.
ആളുകൾ നല്ലതാണോ മോശമാണോ എന്ന് ഞാൻ ജഡ്ജ് ചെയ്യാറില്ല. എനർജികൾ എനിക്ക് ഫീൽ ചെയ്യാം. അതുകൊണ്ടാണ് ഞാൻ ആളുകളുമായി ഫിസിക്കലായി അധികം ഇന്റരാക്ട് ചെയ്യാത്തത്. കെട്ടിപ്പിടിക്കലും കെെ കൊടുക്കലും എനിക്ക് അൺ കംഫർട്ടബിളാണ്. കാരണം ഇത്തരം കാര്യങ്ങൾ അല്ലെങ്കിലേ എനിക്ക് ഓവർലോഡഡ് ആണ്. ഷൂട്ടിംഗിൽ ഒരുപാട് പേരുണ്ടാകും.

ചില സമയത്ത് എല്ലാവരുമായും ഇന്റരാക്ട് ചെയ്യുന്നത് എന്നെ അസ്വസ്ഥയാക്കും. എനിക്ക് ഒരാളെ കെട്ടിപ്പിടിക്കേണ്ടെന്ന് തോന്നുന്നെങ്കിൽ അതിനർത്ഥം ആ വ്യക്തി മോശമാണെന്നല്ല. എനിക്ക് എല്ലാവരെയും തൊടുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യേണ്ട. താൻ വലിയ ആളായത് കൊണ്ടല്ല. ഇന്ത്യയിലെയും ജപ്പാനിലെയും പഴയ സംസ്കാരം ആളുകൾക്ക് കെെ കൊടുക്കലും കെട്ടിപ്പിടിക്കലുമല്ല. കെെ കൂപ്പി വണങ്ങലാണെന്നും നിത്യ മേനോൻ പറഞ്ഞു.
സ്റ്റേ ട്യൂൺഡ് വിത്ത് രമ്യ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി. ഇപ്പോഴും തന്റെ വസ്ത്രങ്ങൾ താൻ തന്നെയാണ് അലക്കാറെന്ന് നിത്യ മേനോൻ പറയുന്നു. അടുത്തിടെ എന്നെ അയൽക്കാർ ഫോൺ ചെയ്തു. ഞങ്ങൾക്ക് ഒരാളാണ് വീട്ടിലെ ജോലി ചെയ്യുന്നത്. അവർ നാട്ടിൽ പോയതിനാൽ കുറച്ച് ദിവത്തേക്ക് ജോലിക്ക് വരില്ല. ഞങ്ങൾ ഇപ്പോൾ യാത്ര ചെയ്ത് വന്നതേയുള്ളൂ. ഒരുപാട് വസ്ത്രങ്ങൾ കഴുകാനുണ്ടെന്ന് പറഞ്ഞു.

അപ്പോഴാണ് ആളുകൾ സ്വന്തം കാര്യം ചെയ്യാൻ എത്രമാത്രം മറ്റുള്ളവരെ ആശ്രയിക്കുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞത്. മൂന്ന് ദിവസം ജോലിക്കാർ വന്നില്ലെങ്കിലും എനിക്ക് കുഴപ്പമില്ല. അടിസ്ഥാന കാര്യങ്ങൾ എനിക്ക് ചെയ്യാൻ പറ്റും. ഓക്കെ കൺമണി എന്ന സിനിമ ചെയ്യുന്ന സമയത്ത് എന്റെ വസ്ത്രങ്ങൾ ഞാൻ ഹാൻഡ് വാഷ് ചെയ്യുകയായിരുന്നു. അച്ഛൻ എന്റെ കണ്ട് ആരും ഇത് വിശ്വസിക്കില്ലെന്ന് പറഞ്ഞു.
കർമ്മയിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. അതൊരു നിയമം പോലെയാണ്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും കർമ്മയുണ്ട്. നിങ്ങൾ എന്നോട് ചെയ്യാൻ ശ്രമിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് നടന്ന് കഴിഞ്ഞു എന്ന വാക്കുകൾ അടുത്തിടെ ഞാൻ കേട്ടു. ഒരാൾ നമ്മളെ വേദനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ ആ വേദന അവർ അനുഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്.
ഒരാൾ വളരെ സന്തോഷവാനും തൃപ്തിയുമുള്ള ആളാണെങ്കിൽ യൂട്യൂബിൽ ഏതെങ്കിലും വീഡിയോക്ക് താഴെ നിങ്ങൾ വളരെ മോശമാണ് നിങ്ങളെ ഞാൻ വെറുക്കുന്നു എന്ന് കമന്റ് ചെയ്യുമോ. ഗോസിപ്പ് പറയുന്നതാണ് ഏറ്റവും മോശം വെെബ്രേഷൻ. എന്നാൽ എല്ലാവരും ഗോസിപ്പ് ചെയ്യുന്നു. ഗോസിപ്പ് ഇപ്പോൾ ബിസിനസായി. എല്ലാ മീഡിയ ഹൗസുകളും ഗോസിപ്പുകളുണ്ടാക്കുന്നു. അതല്ല സത്യമെന്ന് അറിഞ്ഞിട്ട് പോലും.
ഗോസിപ്പ് നിങ്ങളുടെ മനസിനെയും ആരോഗ്യത്തെയും വളരെ മോശമായി ബാധിക്കുമെന്നും നിത്യ മേനോൻ പറഞ്ഞു. തലെെവൻ തലെെവിയാണ് നിത്യ മേനോന്റെ പുതിയ സിനിമ. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്തത്. ജൂലെെ 25 തലെെവൻ തലെെവി റിലീസ് ചെയ്യും.


Click it and Unblock the Notifications











