നിത്യ മേനോന്‍ അഹങ്കാരിയാണോ? 19 വയസ്സില്‍ സിനിമയിലെത്തിയ താരത്തെക്കുറിച്ച് അങ്ങനെ പറയാനുള്ള കാരണം?
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി സാന്നിധ്യം അറിയിച്ച അഭിനേത്രികളിലൊരാളാണ് നിത്യ മേനോന്‍. തുടക്കം മുതലേ തന്നെ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആകാശഗോപുരം എന്ന സിനിമയിലൂടെയാണ് താരം തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അന്യഭാഷയിലേക്കെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബോളിവുഡില്‍ തുടക്കം കുറിക്കുകയാണെന്ന സന്തോഷവാര്‍ത്ത എത്തിയത്. വികെ പ്രകാശ് ചിത്രമായ പ്രാണയിലാണ് താരം അടുത്തിടെയായി അഭിനയിച്ചത്.
19മാത്തെ വയസ്സിലാണ് താന്‍ സിനിമയിലേക്കെത്തിയത്. അന്ന് മുതല്‍ത്തന്നെ സ്വന്തം നിലപാടുകളുമായാണ് മുന്നേറിയത്. അതേ ശൈലിയാണ് ഇന്നും പിന്തുടരുന്നത്. വിയോജിപ്പുകളും അഭിപ്രായഭിന്നതകളുമൊക്കെയുണ്ടെങ്കില്‍ അതേക്കുറിച്ച് അപ്പോള്‍ത്തന്നെ പ്രതികരിക്കാറുണ്ടെന്നും താരം പറയുന്നു. ഇതുവരെയുള്ള സിനിമാജീവിതത്തില്‍ മോശം അനുഭവത്തിലൂടെ അധികം കടന്നുപോയിട്ടില്ലെന്നും താരം പറയുന്നു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

പ്രാണയുടെ വിശേഷം
വികെ പ്രകാശ് സംവിധാനം ചെയ്ത പ്രാണയില്‍ നായികയായെത്തുന്നത് നിത്യ മേനോനാണ്. 23 ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വളരെ കാമായിട്ടുള്ള അന്തരീക്ഷമാണ് അവിടെ. സീരിയസ്സായി വല്ലതും വരണമെങ്കില്‍ നമ്മള്‍ പറയണം, നേരത്തെയും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നുവെന്നും നിത്യ പറയുന്നു. കുമളിയില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. വില്ലേജ് പ്ലേസിലുള്ള ചിത്രീകരണത്തില്‍ താന്‍ സന്തോഷവതിയായിരുന്നുവെന്നും താരം പറയുന്നു.

ജയലളിതയായി വരുന്നത്
കരിയറില്‍ വ്യത്യസ്തമായ സിനിമകളുുമായാണ് നിത്യ മേനോന്‍ മുന്നേറുന്നത്. മാര്‍ച്ചില്‍ ആ ചിത്രം തുടങ്ങുമെന്നാണ് പ്രതീക്ഷ. വലിയൊരു വെല്ലുവിളിയാണ് ആ സിനിമ. ഈ വാര്‍ത്ത പുറത്തുവന്ന് പലരും കണ്‍ഗ്രാറ്റ്‌സ് പറഞ്ഞപ്പോഴാണ് അതേക്കുറിച്ച് മനസ്സിലാക്കിയതെന്ന് താരം പറയുന്നു.

അഹങ്കാരി വിശേഷണത്തിന് പിന്നില്‍
സിനിമയിലെത്തിയ കാലം മുതലേ തന്നെ സ്വന്തം നിലപാടുകളും വ്യക്തമാക്കിയിരുന്നു. വളരെ ചെറുപ്രായത്തിലേ സിനിമയിലേക്കെത്തിയതാണ്. തന്റെ സിനിമയുടെ ഇംപാക്റ്റിനെക്കുറിച്ച് എപ്പോഴും ചിന്തിക്കാറുണ്ട്. നിലപാടുകളുടെ ഭാഗമായി ചിലപ്പോള്‍ സിനിമ ഒഴിവാക്കേണ്ടി വരും. അത്തരത്തില്‍ നോ പറയാനോ വേണ്ടെന്ന് വെക്കാനോ ഒരുമടിയുമില്ല. തന്റെ സിനിമയിലൂടെ നെഗറ്റിവിറ്റി പ്രചരിക്കുന്നതെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്.

നോ പറയാറുണ്ട്
ഇത് ഇങ്ങനെ വേണ്ടെന്നും ശരിയല്ലെന്നും പറയാറുണ്ട്. അവരും അത് അംഗീകരിക്കാറുണ്ട്. സിനിമയില്‍ത്തന്നെ നിലനില്‍ക്കണമെന്ന നിര്‍ബന്ധമൊന്നും തനിക്കില്ല. അതിനാല്‍ത്തന്നെ ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളെക്കുറിച്ച് അപ്പോള്‍ത്തന്നെ തുറന്നടിക്കാറുണ്ടെന്നും താരം പറയുന്നു. സാഹചര്യങ്ങളായിരിക്കും പലരെയും സമ്മര്‍ദ്ദത്തിലാക്കുന്നത്. സിനിമയില്ലെങ്കില്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലൂടെ താന്‍ ജീവിക്കുമെന്നും നിത്യ പറയുന്നു.

മലയാളത്തെ മറക്കില്ല
ബോളിവുഡിലേക്ക് പോവുന്നതിന് മുന്‍പ് മലയാളത്തിലെ ചിത്രങ്ങള്‍ തീര്‍ക്കാനുണ്ടെന്ന് താരം പറയുന്നു. നേരത്തെയും ബോളിവുഡ് അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും ആഗ്രഹിച്ച തരത്തിലുള്ള കഥാപാത്രം ഇ്‌പ്പോഴാണ് തനിക്ക് ലഭിച്ചതെന്ന് താരം പറയുന്നു. അന്യഭാഷകളില്‍ സജീവമാവുമ്പോഴും മലയാളത്തെയും ഒപ്പം ചേര്‍ത്താണ് ഈ താരം മുന്നേറുന്നത്.

സ്വന്തമായ സ്റ്റൈല്‍
സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകളുമായി മുന്നേറുന്നയാളാണ് താനെന്ന് നിത്യ മേനോന്‍ പറയുന്നു. തന്റേതായ രീതിയിലാണ് കാര്യങ്ങളെ സമീപിക്കുന്നത്. മറ്റുള്ളവര്‍ തെറ്റാണെന്നോ ശരിയാണെന്നോ എന്ന വാദങ്ങളൊന്നുമില്ലെന്നും താരം പറയുന്നു. അതിക്രമങ്ങള്‍ക്ക് നേരെ ശക്തമായി പ്രതികരിക്കാറുണ്ടെന്ന് താരം പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടയില്‍ ദുരനുഭവം നേരിടേണ്ടി വന്നിട്ടില്ലെങ്കിലും അത്തരത്തിലുള്ള സംഭവങ്ങളെക്കുറിച്ച് അറിയാമെന്ന് താരം പറയുന്നു. മറ്റാരെയും അറിയിക്കുന്ന തരത്തിലല്ല താന്‍ പ്രതികരിക്കാറുള്ളതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











