'ഏയ് എന്താടാ ഇത്, നമ്മൾ നല്ല കെമിസ്ട്രിയാണല്ലോ ഞാൻ പറഞ്ഞു, അതിന് ദുൽഖർ പറഞ്ഞത് ഇതായിരുന്നു'; നിത്യാ മേനോൻ!
തെന്നിന്ത്യയിൽ ഏറ്റവും തിരക്കേറിയ നായികമാരിൽ ഒരാളാണ് നിത്യാ മേനോൻ. മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരവുമാണ് നടി. സിനിമ നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണെന്ന് താരം. മലയാളത്തിന് പുറമെ കന്നടയിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട് നിത്യ.
1998ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന നിത്യ മേനോൻ കന്നട ചലച്ചിത്രമായ സെവൻ ഓ ക്ലോക്കിൽ അഭിനയിച്ചുകൊണ്ട് നായികയായി.
പിന്നീട് 2008ൽ ആകാശ ഗോപുരമെന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് നിത്യ മലയാളത്തിലേക്ക് എത്തി. മോഹൻലാൽ, മനോജ് കെ ജയൻ തുടങ്ങിയവരും ഭാഗമായ സിനിമയായിരുന്നു ആകാശഗോപുരം. പിന്നീട് വെള്ളത്തൂവൽ എന്ന സിനിമയിലാണ് നിത്യാ മേനോൻ അഭിനയിച്ചത്.
കേരള കഫേ, അപൂർവ രാഗം, എയ്ഞ്ചൽ ജോൺ, അൻവർ, ഉറുമി, വയലിൻ തുടങ്ങിയവ നിത്യ ചെയ്ത ചില മലയാള സിനിമകളാണ്. ബാംഗ്ലൂർ ഡെയ്സ്, ഗീത ഗോവിന്ദം, ഓക്കെ കൺമണി എന്നിവയാണ് നിത്യ അഭിനയിച്ച് ജനപ്രിയമായ മറ്റ് സിനിമകൾ.

ദുൽഖർ സൽമാനും നിത്യാ മേനോനും നായിക നായകന്മാരായ മണിരത്നം സിനിമ ഓകെ കൺമണി വലിയ ഹിറ്റായിരുന്നു. പ്രണയം പ്രമേയമായ സിനിമയിലെ പാട്ടുകളും സീനുകളും ഡയലോഗുകളും ഇന്നും ജനപ്രിയമാണ്.
ഇപ്പോഴിത ദുൽഖറിനെ കുറിച്ച് നിത്യാ മേനോൻ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. സിനിമ കണ്ടപ്പോള്‍ തങ്ങൾ ശരിക്കും ഞെട്ടിയെന്നും ഇത്രയും കെമിസ്ട്രി വര്‍ക്കൗട്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറയുകയാണ് ഒരു അഭിമുഖത്തില്‍ നടി നിത്യാ മേനോൻ.

'ഞങ്ങള്‍ ഓക്കെ കണ്‍മണിയുടെ പ്രീമിയര്‍ ദുബായില്‍ വെച്ച് കണ്ട സമയത്ത് ദുല്‍ഖര്‍ എന്റെ അടുത്തിരിക്കുന്നുണ്ടായിരുന്നു. ഏയ്... എന്താടാ ഇത്?. നമ്മള്‍ രണ്ട് പേരും കിടിലന്‍ കെമിസ്ട്രിയാണല്ലോ... എന്നാണ് പ്രീമിയര്‍ ഷോ കണ്ടിട്ട് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞത്. യാ... ഐ നോ എന്ന് അവനും മറുപടി പറഞ്ഞു' നിത്യ പറഞ്ഞു.
ഓക്കെ കൺമണിയിലെ ദുൽഖറിന്റേയും നിത്യാ മേനോന്റേയും കെമിസ്ട്രി പ്രേക്ഷകരും വാഴ്ത്തിയിരുന്നു. ദുൽഖറിന്റെ കരിയറിലെ തമിഴിലെ ആദ്യത്തെ ഹിറ്റ് സിനിമയുമായിരുന്നു ഓക്കെ കൺമണി.

100 ഡെയ്സ് ഓഫ് ലവ് എന്ന സിനിമയിലും ദുൽഖറും നിത്യാ മേനോനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നിത്യാ മേനോൻ അഭിനയിച്ച് ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ തിരുച്ചിട്രമ്പലമാണ്. സിനിമയിൽ ധനുഷായിരുന്നു നിത്യാ മേനോന്റെ നായകൻ.
റാഷി ഖന്നയും പ്രധാന വേഷം ചെയ്ത സിനിമ അടുത്തിടെ പുറത്തിറങ്ങിയ തമിഴിലെ ഹിറ്റ് സിനിമകളിൽ ഒന്നാണ്. വിജയ് സേതുപതി നായകനായ 19(1)എ എന്ന ചിത്രമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത നിത്യാ മേനോന്റെ മലയാള സിനിമ.

നവാഗതയായ വി.എസ്. ഇന്ദു ഒരുക്കിയ ചിത്രമായിരുന്നു 19(1)എ. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. വിജയ് സേതുപതിയും നിത്യ മേനോനും ആദ്യമായി ഒന്നിച്ച ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.
ദുൽഖർ തമിഴിൽ മാത്രമല്ല ബോളിവുഡിലടക്കം ഇപ്പോൾ തിരക്കുള്ള നായകനാണ്. സീതാരാമം, ചുപ് എന്നിവയാണ് ഏറ്റവും അവസാനം പ്രേക്ഷകരിലേക്ക് എത്തിയ ദുൽഖർ സിനിമകൾ. സീതാരാമം പാൻ ഇന്ത്യൻ സിനിമയായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തിയത്.


Click it and Unblock the Notifications