മലയാള നടനുമായിട്ടുള്ള വിവാഹത്തെ കുറിച്ച് നിത്യ മേനോന്‍; ഇപ്പോഴൊന്നും കല്യാണമില്ലെന്ന് ഉറപ്പിച്ച് നടി
നടി നിത്യ മേനോന്‍ മലയാളത്തിലെ യുവനടനുമായി വിവാഹിതയാവുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായിട്ട് നിത്യയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നതും. പല അഭിമുഖങ്ങളിലൂടെയുമായി തന്റെ വിവാഹത്തെ കുറിച്ച് നിത്യ പറയുകയും ചെയ്തിരുന്നു.
എന്നിട്ടും സമാനമായ അഭ്യൂഹങ്ങല്‍ വീണ്ടും പ്രചരിച്ചു. ഒടുവില്‍ മലയാള നടനുമായിട്ടുള്ള വിവാഹത്തെ കുറിച്ച് നടി പ്രതികരിച്ചിരിക്കുകയാണ്. വിവാഹം ഉടനെയുണ്ടാവുമോ എന്ന ചോദ്യത്തിനും ഏറ്റവുമൊടുവില്‍ തന്നെ കുറിച്ച് പ്രചരിച്ച ഗോസിപ്പുകള്‍ക്കും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് നിത്യ മറുപടി നല്‍കിയത്.

മലയാളത്തിലെ യുവനടനുമായി വിവാഹം കഴിക്കാന്‍ പോവുകയാണോ? വാര്‍ത്തയ്ക്ക് പിന്നിലെ സത്യമെന്താണെന്ന് നിത്യ പറയുകയാണ്..
'എവിടെ നിന്നാണ് ഈ വാര്‍ത്ത വന്നതെന്ന് സത്യം പറഞ്ഞാല്‍ എനിക്ക് അറിയില്ല. നേരത്തെ പറഞ്ഞത് പോലെ എന്നെ കുറിച്ചുള്ള ഗോസിപ്പുകള്‍ ഞാന്‍ അറിയാറ് പോലുമില്ല. വൈകി അറിയുമ്പോഴെക്കും മറുപടി പറയേണ്ട സമയം കഴിഞ്ഞിരിക്കും. ഈ വാര്‍ത്തയുടെയും സത്യാവസ്ഥ തേടി ഒന്നോ രണ്ടോ പേരെ വിളിച്ചുള്ളു. അവരോടൊക്കെ മറുപടി പറയുകയും ചെയ്തു. പക്ഷേ സംഭവിച്ചത് നേരെ തിരിച്ചാണ്. എല്ലാവരും കേട്ട ഗോസിപ്പിനെ കുറിച്ച് അന്വേഷിക്കാതെ അതേപടി വാര്‍ത്തയാക്കിയെന്ന്' നിത്യ പറയുന്നു.

പ്രചരിച്ച ഗോസിപ്പിനുള്ള മറുപടിയും നിത്യ പറഞ്ഞു. 'ഇപ്പോഴൊന്നും ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ കേട്ട വിവാഹവാര്‍ത്തയില്‍ ഒരു കണിക പോലും സത്യമല്ല. അങ്ങനൊരു ആലോചന പോലും മനസിലില്ല' നിത്യ ഉറപ്പിച്ച് പറയുന്നു.

മുന്‍പൊക്കെ ഇത്തരം വാര്‍ത്തകള്‍ വരുന്നതെങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ട്. ചിന്തിച്ച് ചിന്തിച്ച് എനിക്ക് തന്നെ ഉത്തരം കിട്ടി. സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുന്ന കാലത്താണ് ഇത്തരം കഥകള്‍ വരുന്നത്. എന്തിനാണ് ആ നടി ബ്രേക്ക് എടുത്തതെന്ന് ചിന്തിച്ച് ആരോ ഉണ്ടാക്കുന്ന കഥയാകും. മുന്‍പൊരിക്കല്‍ ഞാന്‍ ഒരു വര്‍ഷത്തേക്ക് സിനിമയില്‍ നിന്നും മാറു നിന്നു. ആ ബ്രേക്കിനെ കുറിച്ച് കേട്ടത് ഞാന്‍ ഗര്‍ഭിണിയായത് കൊണ്ട് സിനിമയില്‍ നിന്നും മാറി നിന്നതാണെന്നാണ്- നിത്യ പറയുന്നു

ബോളിവുഡില്‍ പോയി ലിപ്‌ലോക് രംഗത്തില്‍ അഭിനയിച്ചത് വിവാദമായതിനെ പറ്റി നിത്യ മേനോന്‍ പറഞ്ഞു. 'ബ്രീത്ത് എന്ന ചിത്രത്തില്‍ അഭിഷേക് ബച്ചന്റെ കൂടെയാണ് അഭിനയിച്ചത്. വളരെ രസമുള്ള അനുഭവമായിരുന്നു അത്. കരിയറിലും അത് ഗുണം ചെയ്തു. ്അതിലെ ലിപ്‌ലോക് സീന്‍ സിനിമയുടെ ആകെ മൂഡിന് വളരെ അത്യാവശ്യമായിരുന്നു. അതുമാത്രം വെട്ടിയെടുത്ത് 'സെന്‍സേഷനലൈസ്' ചെയ്യുമെന്ന് അന്നേ അറിയാമായിരുന്നു. സ്‌ക്രീപ്റ്റില്‍ അങ്ങനൊരു സീന്‍ പ്രധാനമാണെങ്കില്‍ ഇനിയുള്ള സിനിമകളില്‍ അത് ചെയ്യാന്‍ മടിയില്ലെന്ന്' നിത്യ വ്യക്തമാക്കുന്നു.

അന്നും ഇന്നും ഇത്തരം വിവാദങ്ങളെ പേടിച്ചിട്ടില്ല. പലതും ഞാന്‍ അറിയുന്നത് ഏറ്റവുമൊടുവിലാണ്. എങ്കിലും സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് കമന്റുകള്‍ ഞാന്‍ വായിക്കാറുണ്ട്. നെഗറ്റീവ് കമന്റില്ലാതെ ഒരു പോസിറ്റീവ് കാര്യവും നടക്കില്ലെന്ന സ്ഥിതിയാണിപ്പോള്‍. അതിനെ കുറിച്ച് മാത്രം ചിന്തിച്ചിരുന്നാല്‍ ഒന്നിനും സമയമില്ലാതാകുമെന്നും നിത്യ പറഞ്ഞു.


Click it and Unblock the Notifications











