തടി കൂടിയതിന്റെ പേരില്‍ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ കരയില്ല; നിത്യ മേനോന്‍

വടിവൊത്ത ശരീരത്തോടെ മെലിഞ്ഞ സുന്ദരിയായിരിക്കണം നായിക എന്ന സങ്കല്‍പത്തെ മാറ്റി എഴുതിയ നടിയണ് നിത്യ മേനോന്‍. തടിച്ചുരുണ്ട രൂപത്തിന് സിനിമയില്‍ വഷം ലഭിയ്ക്കില്ല എന്ന തെറ്റിദ്ധാരണയില്‍ തടി കുറച്ച് രൂപമില്ലാത്ത രൂപത്തിലെത്തിയ പല നായികമാരെയും കണ്ടിട്ടുണ്ട്, എന്നാല്‍ നിത്യ മേനോന്‍ ഒരിക്കലും അവസരങ്ങള്‍ക്ക് വേണ്ടിയോ മറ്റുള്ളവരെ സംതൃപ്തിപ്പെടുത്താനോ തന്റെ രൂപത്തില്‍ ഒരു മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടേയില്ല.

തടി കൂടിയതിന്റെ പേരില്‍ താനും ഒരുപാട് വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ഇരയായിട്ടുണ്ടെന്ന് നിത്യ പറയുന്നു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തീര്‍ച്ചയായും ഞാന്‍ തടിയുടെ പേരില്‍ കളിയാക്കപ്പെട്ടിട്ടുണ്ട്. അതില്‍ സംശയമില്ല, പക്ഷെ ഒരു കാര്യം ഉറപ്പാണ്, നിങ്ങളെക്കാള്‍ തടി കുറവുള്ളവരാണ് വിമര്‍ശിക്കുന്നത്. കൂടുതലുള്ളവര്‍ മിണ്ടില്ല.

എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ തടി വയ്ക്കുന്നത് എന്നാരും ചോദിക്കില്ല. അവര്‍ നമ്മളെ കുറിച്ച് പലതും അനുമാനിക്കുകയാണ് ചെയ്യുന്നത്. എന്തെങ്കിലും അസുഖം കൊണ്ടാണോ ഇങ്ങനെ ശരീര ഭാരം കൂടുന്നത് എന്നൊന്നും വിമര്‍ശിക്കുന്നവര്‍ക്ക് ചിന്തിക്കേണ്ടതില്ലില്ലോ. മറ്റുള്ളവരെ കളിയാക്കുന്നതില്‍ എന്താവും ഇത്രയധികം ആനന്ദം കാണുന്നത് എന്ന് മനസ്സിലാവുന്നില്ല - നിത്യ പറയുന്നു.

nithyamenon

ഞാനൊരിക്കലും തടി കൂടിയതിന്റെ പേരില്‍ മറ്റുള്ളവര്‍ കളിയാക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുമ്പോള്‍ കരയുകയോ പ്രതിഷേധിക്കുകയോ ചെയ്യാറില്ല. എന്തെന്നാല്‍ അവര്‍ വിമര്‍ശിക്കുന്ന ഈ രൂപം വച്ച് എന്റെ കഴിവിന്റെ പരമാവധി ഞാന്‍ നല്‍കുന്നുണ്ട്. ഇതൊക്കെ ചെറിയ കാര്യമാണ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നില്ല. അതില്‍ നിന്നും ഞാന്‍ മറികടക്കും. ഇന്റസ്ട്രിയിലുള്ള ആളുകള്‍ എന്നെ നോക്കുന്ന രീതി എങ്ങനെയോ, എന്തോ ആവട്ടെ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല. എന്റെ കടമ ഞാന്‍ ചെയ്യുന്നു. അത് എന്നെ കുറിച്ച് പറയും. തടിയല്ല വിഷയം- നിത്യ മേനോന്‍ പറഞ്ഞു.

Recommended Video

Mammootty host Fahadh Faasil and Prithviraj in new house | FilmiBeat Malayalam

സെവന്‍ ഓ ക്ലോക്ക് എന്ന കന്നട സിനിമയിലൂടെ 2006 ലാണ് നിത്യ സിനിമാ ലോകത്തെത്തിയത്. പിന്നീട് തമിഴിലും തെലുങ്കിലും മലയാളത്തിലും കൈ നിറയെ സിനിമകള്‍. വളരെ പെട്ടന്ന് തന്നെ നിത്യ സൗത്ത് ഇന്ത്യയിലെ ഭാഗ്യ നായികയായി മാറി. അപ്പോഴൊന്നും തടി പ്രശ്‌നമേ അല്ലായിരുന്നു. കഴിഞ്ഞ വര്‍ഷം മിഷന്‍ മംഗല്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X