ഫഹദ് ഫാസില്‍ നസ്രിയയെ വിവാഹം ചെയ്യാന്‍ കാരണമായത് താനാണെന്ന് നിത്യ മേനോന്റെ വെളിപ്പെടുത്തല്‍! കാണൂ!

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. കൈയ്യെത്തും ദൂരത്ത് എന്ന ഫാസില്‍ ചിത്രത്തിലൂടെയായിരുന്നു ഫഹദിന്റെ അരങ്ങേറ്റം. മമ്മൂട്ടി അതിഥി താരമായി പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും സിനിമ വിചാരിച്ചത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള ഗാനങ്ങളായിരുന്നു സിനിമയിലുണ്ടായിരുന്നത്. ആദ്യ സിനിമയിലൂടെ കടുത്ത വിമര്‍ശനമായിരുന്നു ഫഹദിന് ഏറ്റുവാങ്ങേണ്ടി വന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു പിന്നീട് താരപുത്രനെത്തിയത്. രണ്ടാംവരവില്‍ അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് ഈ താരപുത്രന്‍.

ബാലതാരമായി സിനിമയിലേക്കെത്തിയതാണ് നസ്രിയ നസീം. ഇടയ്ക്ക് അവതാരകയായും താരമെത്തിയിരുന്നു. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സില്‍ നായികയായത് നസ്രിയയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, ഇഷ തല്‍വാര്‍, പാര്‍വതി തുടങ്ങി വന്‍താരനിര അണിനിരന്ന ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സിനിടയില്‍ വെച്ചായിരുന്നു നസ്രിയയും ഫഹദും പ്രണയത്തിലായത്. ഇരുവരും ഒരുമിക്കുമെന്ന് അന്നേ അറിയാമായിരുന്നുവെന്നായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്. താന്‍ കാരണമാണ് ഫഹദ് നസ്രിയയെ കല്യാണം കഴിച്ചതെന്നാണ് നിത്യ മേനോന്‍ പറയുന്നത്. ജെബി ജംഗ്ക്ഷനിടയിലായിരുന്നു താരം ഈ രസകരമായ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

 നസ്രിയ- ഫഹദ് വിവാഹം

നസ്രിയ- ഫഹദ് വിവാഹം

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ആഘോഷിച്ച താരവിവാഹങ്ങളിലൊന്നായിരുന്നു നസ്രിയ-ഫഹദ് വിവാഹം. മുന്‍നിര സംവിധായകരും താരങ്ങളുമൊക്കെ ഇരുവരേയും ആശീര്‍വദിക്കാനായി എത്തിയിരുന്നു. വിവാഹ ശേഷം സിനിമയോട് ബൈ പറയുന്ന അഭിനേത്രിമാരുടെ കൂട്ടത്തിലേക്ക് നസ്രിയയും ഇടംപിടിക്കുമോയെന്ന തരത്തിലുള്ള സംശയമായിരുന്നു ആരാധകര്‍ക്കുണ്ടായിരുന്നത്. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരികെയെത്തുമെന്ന മറുപടിയായിരുന്നു ഇരുവരും നല്‍കിയത്. വിവാഹ ശേഷമുള്ള നീണ്ട ഇടവേള അവസാനിപ്പിച്ച് അഞ്ജലി മേനോന്‍ ചിത്രമായ കൂടെയിലൂടെയാണ് നസ്രിയ തിരിച്ചെത്തിയത്.

നസ്രിയയുടെ കഥാപാത്രം

നസ്രിയയുടെ കഥാപാത്രം

ദിവ്യ എന്ന കഥാപാത്രത്തെയായിരുന്നു നസ്രിയ ബാംഗ്ലൂര്‍ ഡേയ്‌സില്‍ അവതരിപ്പിച്ചത്. ആ കഥാപാത്രത്തെ അവതരിപ്പിക്കാനായാണ് ആദ്യം അണിയറപ്രവര്‍ത്തകര്‍ തന്നെ ക്ഷണിച്ചിരുന്നതെന്ന് നിത്യ മേനോന്‍ പറയുന്നു. മറ്റ് സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ നിന്നും താന്‍ പിന്‍വാങ്ങുകയായിരുന്നുവെന്ന് താരം പറയുന്നു. ഇതിന് ശേഷമാണ് പ്രധാന കഥാപാത്രമായ ദിവ്യയായി നസ്രിയയും മുന്‍കാമുകിയായി നിത്യയും എത്തിയത്.

വിവാഹത്തിന് കാരണമായത്

വിവാഹത്തിന് കാരണമായത്

സിനിമ റിലീസ് ചെയ്തതിന് ശേഷം ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയാതെ വന്നതില്‍ കുറ്റബോധം തോന്നിയോ എന്നും നിത്യ മേനോനോട് ചോദിച്ചിരുന്നു. അങ്ങനെ തോന്നിയിരുന്നില്ലെന്നും അന്ന് താനങ്ങനെ തീരുമാനിച്ചത് കൊണ്ടല്ലേ ഫഹദും നസ്രിയയും വിവാഹിതരായതെന്നായിരുന്നു താരത്തിന്റെ ചോദ്യം. ആ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായതും ആ ബന്ധം വിവാഹത്തിലേക്കെത്തിയതും. ഇരുവര്‍ക്കും ഇക്കാര്യത്തെക്കുറിച്ച് ഓര്‍മ്മ വേണമെന്നും നിത്യ പറഞ്ഞിരുന്നു.

അന്യഭാഷയിലെ സ്വീകാര്യത

അന്യഭാഷയിലെ സ്വീകാര്യത

മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലേക്കെത്തിയപ്പോഴും ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. തമിഴിലും തെലുങ്കുമൊക്കെ നന്നായി സംസാരിക്കാനറിയാവുന്നതിനാല്‍ അന്യഭാഷയിലേക്ക് പോയപ്പോള്‍ ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും മികച്ച പിന്തുണയാണ് അവിടെ നിന്നും ലഭിച്ചതെന്നും താരം പറയുന്നു. ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റായി മാറുകയായിരുന്നു.

സിനിമയിലേക്കെത്തിയത്

സിനിമയിലേക്കെത്തിയത്

ഇംഗ്ലീഷ് സിനിമയില്‍ ബാലതാരമാവാനുള്ള അവസരമായിരുന്നു ആദ്യം നിത്യ മേനോനെ തേടിയെത്തിയത്. പ്ലസ് ടു പഠനത്തിനിടയിലാണ് കെപി കുമാരന്റെ ആകാശഗോപുരമെന്ന സിനിമയില്‍ അഭിനയിക്കുന്നത്. ആ ചിത്രത്തിലെ നെടുനീളന്‍ ഡയലോഗിനെക്കുറിച്ചോ കഥാപാത്രത്തിന്‍രെ പ്രാധാന്യത്തെക്കുറിച്ചോയൊന്നും അന്ന് അറിയില്ലായിരുന്നു പിന്നീടാണ് താന്‍ അതേക്കുറിച്ച് മനസ്സിലാക്കിയത്. മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും കൃത്യമായ മറുപടി താരം നല്‍കിയിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X