പ്രണയിക്കാനും കല്യാണം കഴിക്കാനും നേരമില്ലെന്ന് നിവേദ തോമസ്! അത്രയ്ക്ക് തിരക്കാണോ?
വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായി അഭിനയിച്ചുകൊണ്ടാണ് നിവേദ തോമസ് വെള്ളിത്തരയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മലയാളത്തില്‍ ചില സിനിമകള്‍ ചെയ്ത് നിവേദ നേരെ പോയത് തെലുങ്കിലേക്കാണ്. ഇന്ന് തെലുങ്കില്‍ മുന്‍നിര നായികമാരില്‍ ഒരാളാണ് നിവേദ തോമസ്.
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കവെ ചിലര്‍ നടിയുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ചോദിച്ചത് വാര്‍ത്തയായിരുന്നു. പ്രണയം, വിവാഹം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ താത്പര്യമില്ല എന്നായിരുന്നു അന്ന് നടി പറഞ്ഞത്.

എന്നാലിപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ നിവേദ തോമസ് ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വ്യക്തമാക്കി. നിലിവില്‍ പ്രണയിച്ചു നടക്കാനോ കല്യാണം കഴിക്കാനോ തനിക്ക് നേരമില്ല എന്നാണ് നടി പറഞ്ഞത്. വിവാഹത്തിന്റെ സമയം എത്തിയാല്‍ പൂര്‍ണ മനസ്സോടെയും സന്തോഷത്തോടെയും അത് സ്വീകരിക്കും എന്ന് നടി വ്യക്തമാക്കി.
Recommended Video
ഇപ്പോള്‍ സിനിമ അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണത്രെ നിവേദ തീരുമാനിച്ചത്. ഭാവിയില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും നിവേദ തോമസ് പറയുന്നു. അതിനാല്‍ തന്നെ സിനിമയുടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും നടക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി പഠിച്ചുകൊണ്ടിരിക്കുകയാണ് താരം
മലയാളത്തില്‍ മധ്യവേനല്‍, പ്രണയം, ചാപ്പാകുരിശ്, തട്ടത്തിന്‍ മറയത്ത്, റോമന്‍സ് എന്നീ ചിത്രങ്ങളിലൂടെയാണ് നിവേദയെ മലയാളികള്‍ക്ക് പരിചയം. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിക്കാന്‍ അവസരം വന്നെങ്കിലും മറ്റ് പ്രൊജക്ടുകള്‍ കാരണം സിനിമ നിഷേധിക്കേണ്ടി വന്നു. എന്നാല്‍ അതിന് പരിഹാരമായി ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ കമല്‍ ഹസന്റെ മകളായി നിവേദ എത്തി.
ദര്‍ബാറില്‍ രജനികാന്തിന്റെ മകളായും അഭിനയിച്ചതോടെ തമിഴര്‍ക്ക് നിവേദ ഏറെ പ്രിയങ്കരിയാണ്. ജില്ലയിലെ വിജയ് യുടെ സഹോദരി വേഷവും ശ്രദ്ധിക്കപ്പെട്ടതാണ്. എന്നാല്‍ തെലുങ്കില്‍ നാനി, ജൂനിയര്‍ എന്‍ ടി ആര്‍ തുടങ്ങി മുന്‍നിര നായകന്മാര്‍ക്കൊപ്പമാണ് നിവേദ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജെന്റില്‍മാന്‍, നിന്നു കോരി, ജയ് ലവ കുസ, ജൂലിയറ്റ് ലവര്‍ ഓഫ് ഇഡിയറ്റ് തുടങ്ങി അഭിനയിച്ച സിനിമകള്‍ എല്ലാം ഹിറ്റാണ്. നാലോണം തെലുങ്ക് സിനിമകളാണ് നിവേദിതയപുടേതായി അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ എപ്പോഴാണ് മലയാളത്തില്‍ വീണ്ടും കാണുക എന്നാണ് കേരളീയര്‍ ചോദിക്കുന്നത്.


Click it and Unblock the Notifications











