ബ്രേക്കപ്പിനെക്കാൾ സങ്കടം തോന്നിയത് പിന്നീട് ആ കുട്ടിയെ കണ്ടപ്പോഴാണ്, നഷ്ടപ്രണയത്തെ കുറിച്ച് വിനു
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട് താരത്തിന് വെള്ളിത്തിരയിൽ തന്റേതായ ഇടം കണ്ടെത്താൻ കഴിഞ്ഞിരുന്നു. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന നടനാണ് വിനു. അധികം സിനിമകളിൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ചെയ്ത ചിത്രങ്ങളിലൂടെ , പ്രേക്ഷകരുടെ ഇടയിൽ മികച്ച ആരാധകരെ സൃഷ്ടിക്കാൻ വിനു മോഹന് കഴിഞ്ഞിരുന്നു.
2013ലായിരുന്നു നടിയായ വിദ്യ മോഹനെ വിനു വിവാഹം ചെയ്യുന്നത്. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷവും സിനിമയും അഭിനയവുമായി മുന്നോട്ട് പോകുുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . പഴയ പ്രണയത്തെ കുറിച്ചുള്ള വിനുവിന്റെ വാക്കുകളാണ്. പ്രണയം പൊളിഞ്ഞതിനെക്കാൾ തന്നെ വിഷമിപ്പിച്ചത് മറ്റൊരു കാര്യമായിരുന്നു എന്നാണ് വിനു അഭിമുഖത്തിൽ പറയുന്നത്.

വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു എന്റേയും വിദ്യയുടേയും. എന്നാൽ വളരെ നേരത്തെ തന്നെ വിദ്യയെ അറിയാമായിരുന്നു. അമ്മയുടെ മീറ്റിങ്ങിനും മറ്റും വെച്ചുമാണ് വിദ്യയെ ആദ്യമായി കാണന്നത് പിന്നീട് ബന്ധുക്കൾ വഴി വിവാഹലോചന വന്ന് നടത്തുകയായിരുന്നു. നാദിർഷ അവതാരകനായി എത്തിയ കൈരളി ടിവിയുടെ ഒരു പരിപാടിയിൽ അഥിതിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

പരിപാടിയിൽ വിനു മോഹന്റെ നഷ്ടപ്രണയത്തെ കുറിച്ച് ചേദിച്ചപ്പോഴാണ് പ്രണയത്തിൽ ഏറ്റവും സങ്കടം തോന്നിയ കാര്യത്തെ കുറിച്ച താര വെളിപ്പെടുത്തിയത്. ബ്രേക്കപ്പ് ആയപ്പോൾ അധികം സങ്കടം തോന്നിയില്ല. എന്നാൽ പ്രണയിച്ച കുട്ടിയേയും അവരുടെ രണ്ട് കുട്ടികളേയും കണ്ടപ്പോൾ ചെറിയ വിഷമം തോന്നിയെന്ന് വിനു മോഹൻ അഭിമുഖത്തിൽ പറഞ്ഞു. തനിയ്ക്ക് അന്ന് പ്രണയം പറയാൻ പറ്റിയില്ലെന്നും വിനു പറയുന്നു.
Recommended Video

അഞ്ചാം ക്ലാസിലോ മറ്റൊ പഠിക്കുമ്പോഴായിരുന്നു തന്റെ ആദ്യ പ്രണയം. ഒപ്പം ക്ലാസിൽ പഠിച്ച പെൺകുട്ടിയായിരുന്നു ആള്. യുപി കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും രണ്ട് സ്കൂളിലായി. പിന്നീട് ഒരു ദിവസം പെൺകുട്ടിയെ ആരോ ശല്യപ്പെടുത്തുന്നു എന്ന് പറഞ്ഞ് സുഹൃത്തിന്റെ കയ്യിൽ ഒരു കത്ത് കൊടുത്ത് വിട്ടു. അന്നത്തെ ഏറ്റവും ഹീറോയിസം ഉള്ള വാഹനം സൈക്കിളാണ്. അന്ന് സൈക്കളിൽ പോയി ആ കുട്ടിയെ ചോദ്യം ചെയ്തു. ഏറ്റവും ഒടുവിൽ ആ കത്ത് അമ്മയുടെ കയ്യിൽ കിട്ടി. പിന്നീട് ഞാൻ എപ്പോൾ സ്കൂൾ വിട്ട് വരുമ്പോഴും ഈ കത്ത് വീട്ടിൽ ചർച്ചയാകുമായിരുന്നു.

അന്നൊക്കെ ബ്രേക്കപ്പായാൽ പിന്നീട് മറ്റൊന്നും ഇനി ജീവിതത്തിൽ സംഭവിക്കല്ലെന്ന് തോന്നിപ്പോകും. പ്രണയം വീട്ടിൽ പിടിക്കുമ്പോൾ ആ സമയത്തൊക്കെ ടെൻഷനാണ്. എന്നാൽ പിന്നീട് ആലോചിക്കുമ്പോൾ ഏറെ രസകരസമായിട്ടാണ് തോന്നാറുള്ളത്. നഷ്ടപ്രണയത്തെ കുറിച്ച് ഓർത്ത് വിഷമിക്കുന്നവർക്ക് ഒരു ഉപദേശവും വിനു നൽകുന്നുണ്ട് . പോയതിനെ കുറിച്ചോർത്ത് സങ്കടപ്പെടേണ്ട കാര്യമില്ല. ഒരു ലൈഫിലേയ്ക്ക് എത്തുമ്പോൾ അതൊക്കെ അങ്ങ് മാറും.


Click it and Unblock the Notifications











