For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂവെന്ന് നന്നായി അറിയാം'; ഇനി മകൾ മാത്രമെന്ന തീരുമാനത്തിലേക്കോ ഭാമ?

  |

  നിവേദ്യം എന്ന ഒറ്റ സിനിമ മാത്രം മതി നടി ഭാമയെ ആളുകൾ ഓർമിക്കാൻ. വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ച് മലയാളത്തിലെ മുൻനിര നായികയായി മാറിയ ഭാമ വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം എപ്പോഴും ആരാധകരും മാധ്യമങ്ങളും സസൂക്ഷ്മം വീക്ഷിക്കാറുണ്ട്.

  ഒരുവിധം സെലിബ്രിറ്റകളെല്ലാം തങ്ങളുടെ സ്വകാര്യ ജീവിതം ആരാധകർക്ക് മുമ്പിൽ‌ മടി കൂടാതെ പ്രദർശിപ്പിക്കാറുണ്ട്. ജീവിതത്തിലെ ഓരോ സന്തോഷവും ദുഖവും അവർ ആരാധകരോട് പങ്കുവെക്കും.

  Also Read: 'കല്യാണം വേണ്ടായിരുന്നുവെന്ന് തോന്നി, ഇന്ന് കാശുണ്ടെങ്കിൽ നാളെ ഉണ്ടാവില്ല'; വിവാഹത്തെ കുറിച്ച് നിഖിലും രമ്യയും

  പ്രണയം, വിവാഹമോചനം‌, പ്രസവം ഉൾപ്പടെ അതിൽ‌ പെടും. ചില സെലിബ്രിറ്റികൾ കൊവിഡ് വന്നശേഷം ആരാധകരുമായി സംവദിക്കാനായി യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. അഭിനയത്തിൽ സജീവമല്ലെങ്കിലും ഭാമ സോഷ്യൽമീഡിയയും യുട്യൂബ് ചാനലുമായും സജീവമാണ്.

  കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽമീഡിയയിൽ നിറയുന്നത് ഭാമയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വാർത്തകളാണ്. താരം വിവാഹമോചിതയാകാൻ തയ്യാറെടുക്കുന്നുവെന്ന തരത്തിലാണ് റിപ്പോർട്ടുകൾ വരുന്നത്.

  അത് പാപ്പരാസികളും പ്രേക്ഷകരും മനസിലാക്കിയത് താരം സോഷ്യൽമീഡിയ പേജിൽ ചില മാറ്റങ്ങൾ വരുത്തിയതോടെയാണ്. തന്റെ സോഷ്യൽമീഡിയ പേജിൽ നിന്നും ഭാമ ഭ‌ർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നീക്കം ചെയ്യുകയാണ് ആദ്യം ചെയ്തത്.

  ശേഷം പേരിൽ മാറ്റം വരുത്തി വെറും ഭാമ എന്ന് മാത്രമാക്കി. ഇപ്പോൾ ഭാമയുടെ സോഷ്യൽമീഡിയ പേജിൽ മകൾക്കൊപ്പമുള്ള കുറച്ച് ചിത്രങ്ങളും ഭാമയുടെ ഒറ്റയ്ക്കുള്ള ചില പോട്രേറ്റുകളും മാത്രമാണുള്ളത്.

  2020ല്‍ ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരം എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ നിരവധി പങ്കുവെച്ചിരുന്നു.

  മകളുടെ രണ്ടാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ മുതലാണ് അരുണിന്റെ സാന്നിധ്യമില്ലാതെയായത്. തുടര്‍ന്നാണ് സംഭവം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. ഭാമയുടേത് അറേ‍ഞ്ച്ഡ് മാരേജ് ആയിരുന്നു.

  Also Read: 'എനിക്ക് മരണത്തേക്കാൾ ഭയമാണ് കൽപ്പനയെ, ദാമ്പത്യ ജീവിതത്തിൽ സ്വസ്ഥത ലഭിച്ചിട്ടില്ല '; ഭർത്താവ് പറഞ്ഞത്!

  വലിയ ആർഭാടമായി നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ‌ മലയാള സിനിമ ഒന്നാകെ ഒഴുകി എത്തിയിരുന്നു. ഭാമയുടേയും അരുണിന്റേയും വിവാഹബന്ധം ആരാധകർക്കിടയിൽ ചർച്ചയാകുമ്പോൾ മുമ്പൊരിക്കൽ പങ്കുവെച്ച ഡയാന രാജകുമാരിയുടെ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ എഡിറ്റ് ചെയ്ത് ഭാമ കുറിച്ച വാക്കുകളാണ് വൈറലാകുന്നത്.

  'ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം' എന്നാണ് ഭാമ കുറിച്ചത്.

  ഡയാന രാജകുമാരിയുടെ കുടുംബജീവിതവും ഏറെ പ്രശ്നങ്ങളാൽ നിറഞ്ഞതായിരുന്നു. അന്നും മക്കൾക്ക് വേണ്ടി മാത്രമാണ് ഡയാന ജീവിച്ചത്. വിവാഹമോചനത്തിന് ഭാമ ഒരുങ്ങുന്നുവെന്ന വാർത്തകൾ വൈറലായതോടെ ഭാമയുടെ മൂന്ന് വർഷം മുമ്പുള്ള വിവാഹ വീഡിയോ വീണ്ടും വൈറലാവുകയാണ്.

  'ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള ഒരു ദിവസമാണ് ഇന്ന്. പ്രണയവിവാഹം ആയിരുന്നില്ല. ചെന്നിത്തലക്കാരനാണ്. രണ്ടാമത്തെ ചേച്ചിയുടെ ഭർത്താവിന്റെ സുഹൃത്താണ് അരുൺ.'

  'പറഞ്ഞറിയിക്കാൻ ആകില്ല നിങ്ങളുടെ പിന്തുണയും സ്നേഹവും. ഇന്ന് ഈ ഒരു സമയം വരുമ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം.'

  'കരിയർ കഴിഞ്ഞിട്ട് ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാൻ പോകുന്ന ഈ ഒരു സമയത്ത് നിങ്ങളെ എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകണം. ഇനിയും ഓർത്തിരിക്കണം. ജീവിതത്തിൽ ഇനിയും സപ്പോർട്ടും അനുഗ്രഹവും ആവശ്യമാണ്' എന്നാണ് ഭാമ വിവാഹശേഷം മാധ്യമങ്ങോട് സംസാരിച്ചപ്പോൾ പറഞ്ഞത്.

  Read more about: bhama
  English summary
  Nivedyam Actress Bhama Latest Cryptic Post About Real Man, Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X