twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ശാരീരികമായി വയ്യാത്തൊരു അവസ്ഥയായിരുന്നു, വീടിനുള്ളില്‍ ഒറ്റപ്പെട്ട നാളുകൾ'; അനുഭവം പറഞ്ഞ് ഭാമ!

    |

    സെലിബ്രിറ്റികളുടെ ഇടയിൽ തീർത്തും വ്യത്യസ്തയായ താരമാണ് നടി ഭാമ. കുഞ്ഞ് പിറന്ന ശേഷമോ അതിന് മുമ്പോ കുഞ്ഞിന്റെ സ്വകാര്യതയിൽ ഇടപെടുന്ന വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ ഭാമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നില്ല. അതുപോലെ തന്നെയായിരുന്നു നടി മിയ ജോർജും. ഇരുവരെയും ഇക്കാര്യത്തിൽ ആരാധകർ പ്രശംസിക്കുകയും ചെയ്തു.

    നിവേദ്യത്തിലൂടെ മലയാള സിനിമയിലെത്തിയ യുവ നായികയാണ് ഭാമ. ശാലീന സൗന്ദര്യം നിറഞ്ഞ ആ നായികയ്ക്ക് പിൽക്കാലത്ത് ഒട്ടേറെ ആരാധകരുണ്ടായി. കൈനിറയെ സിനിമകളുമായി. 2020 ലായിരുന്നു ഭാമയുടെ വിവാഹം.

     'എന്നെ ആരും ഉപദേശിക്കാറില്ല, ഇങ്ങനെ ഒരു പണി തന്ന് എന്നെ വീട്ടിലിരുത്തുമെന്ന് വിചാരിച്ചില്ല'; മൈഥിലി പറയുന്നു! 'എന്നെ ആരും ഉപദേശിക്കാറില്ല, ഇങ്ങനെ ഒരു പണി തന്ന് എന്നെ വീട്ടിലിരുത്തുമെന്ന് വിചാരിച്ചില്ല'; മൈഥിലി പറയുന്നു!

    അരുണാണ് ഭാമയുടെ ഭർത്താവ്. ഇടയ്ക്കിടെ സകുടുംബം കാമറയ്ക്ക് മുമ്പിൽ എത്താറുണ്ട് ഭാമ. മകൾക്ക് ​ഗൗരി എന്നാണ് ഭാമ പേരിട്ടിരിക്കുന്നത്. ഒന്നാം പിറന്നാളിന് ശേഷമാണ് കുഞ്ഞിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ‌ ഭാമ പങ്കുവെച്ചത്.

    2007ലാണ് ഭാമയുടെ ആദ്യ സിനിമയായ നിവേദ്യം പുറത്തിറങ്ങിയത്. ചിത്രത്തിൽ വിനു മോഹനായിരുന്നു ഭാമയുടെ നായകൻ. ഇപ്പോഴിത വളരെ നാളുകൾക്ക് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഭാമ. കുഞ്ഞ് പിറന്നശേഷമുള്ള മാറ്റങ്ങളെ കുറിച്ചും സംരംഭകയായതിനെ കുറിച്ചുമെല്ലാം ഭാമ വെളിപ്പെടുത്തി.

    'പരസ്യമായി ലിപ് ലോക്ക് ചെയ്ത് അമൃതയും ​ഗോപി സുന്ദറും'; തൊന്തരവായിയെന്ന് സഹോദരി അഭിരാമി സുരേഷ്!'പരസ്യമായി ലിപ് ലോക്ക് ചെയ്ത് അമൃതയും ​ഗോപി സുന്ദറും'; തൊന്തരവായിയെന്ന് സഹോദരി അഭിരാമി സുരേഷ്!

    ശാരീരികമായി വയ്യാത്തൊരു അവസ്ഥയായിരുന്നു

    '2016ൽ മറുപടി എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് ഞാൻ ആഗ്രഹിച്ചതുപോലുള്ള നല്ല പ്രോജക്ടുകളൊന്നും വന്നിരുന്നില്ല. ആ സമയത്തായിരുന്നു എന്റെ ഇഷ്ടങ്ങൾ ഞാൻ പൊടിതട്ടിയെടുത്തത്. ഒറ്റയ്ക്കും കുടുംബത്തിനൊപ്പവുമൊക്കെ യാത്രകൾ നടത്തി.'

    'സ്ഥലങ്ങൾ കാണുന്നതിനപ്പുറം ആ നാടിന്റെ സ്വഭാവവും സംസ്കാരവും ആളുകളെയുമൊക്കെ അറിയുക എന്നതൊക്കെ മനോഹരമായ അനുഭവമാണ്. യാത്രയിലൂടെ നേടുന്ന അറിവും വളരെ വലുതാണ്. വീട്ടുകാർ വിവാഹലോചന തുടങ്ങി. 2019ൽ നിശ്ചയം കഴിഞ്ഞു. 2020ൽ വിവാഹവും. പിന്നാലെ അടുത്ത ആഹ്ലാദവും എത്തി.'

     'എന്തൊക്കെ ബഹളമായിരുന്നു അന്ന്'; കൂട്ടത്തല്ല് കണ്ട് ചിരിയടക്കാനാവാതെ റോബിൻ, എപ്പിസോഡുകൾ കണ്ട് താരം! 'എന്തൊക്കെ ബഹളമായിരുന്നു അന്ന്'; കൂട്ടത്തല്ല് കണ്ട് ചിരിയടക്കാനാവാതെ റോബിൻ, എപ്പിസോഡുകൾ കണ്ട് താരം!

    വിധി കാത്തുവച്ച അത്ഭുത സമ്മാനം ജീവിതം മാറ്റിമറിച്ചു

    'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം. മകളുടെ വരവോടെ ജീവിതം പിന്നേയും ട്രാക്ക് മാറി. മുന്നോട്ടുള്ള നിമിഷങ്ങൾ അവൾക്കുവേണ്ടി മാത്രമുള്ളതായിരുന്നു. കുഞ്ഞിന്റെ കാര്യങ്ങൾ, വീട്ടിലെ കാര്യങ്ങൾ അങ്ങനെ തിരക്കിന്റെ ലോകത്തായിരുന്നു. മോൾക്ക് ഇപ്പോൾ ഒരു വയസും ഒമ്പത് മാസവുമായി.'

    'അവളൊന്ന് അഡ്ജസ്റ്റാകുന്നു എന്നായപ്പോൾ ഞാൻ പതിയെ സ്ക്രീനിലേക്കും എന്റെ സ്വപ്നങ്ങളിലേക്കും മടങ്ങാനുള്ള തയാറെടുപ്പിലാണ്. ഈ ഓണക്കാലത്ത് എന്റെ ഏറ്റവും വലിയ സ്വപ്നം പൂർത്തിയായികൊണ്ടിരിക്കുകയാണ്.'

    'വാസുകി ബൈ ഭാമ എന്ന ടൈറ്റിലോടെ കാഞ്ചിപുരം സാരി കലക്ഷന്‍ സ്റ്റാർട്ട് ചെയ്തു. വാസുകി എന്ന പേര് എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. മുന്നോട്ട് എങ്ങനെയാകും എന്നൊന്നും അറിയില്ല.'

    സംരംഭകയായും ഭാമ

    'പക്ഷെ എന്റെ വലിയൊരു ഡ്രീം നടത്താൻ സാധിച്ചതിൽ എനിക്ക് അഭിമാനവും അതിലേറെ സന്തോഷവുമുണ്ട്. വിമർശനം നടത്താത്തവരും വിമർശനത്തിന് വിധേയരാകാത്തവരുമായി ആരുമുണ്ടാകില്ല. ജോലിയിലും വ്യക്തി ജീവിതത്തിലും നമ്മുടെ പ്രവൃത്തികളെപ്പറ്റി മറ്റുള്ളവര്‍ നടത്തുന്ന വിലയിരുത്തല്‍ ജീവിതത്തില്‍ നല്ല മാറ്റങ്ങൾക്ക് കാരണമാകും.'

    'പക്ഷെ നമ്മെ വിമർശിക്കുന്ന വ്യക്തി ഏത് രീതിയിലാണ്‌ അത് പ്രകടമാക്കുന്നത് എന്നതും വളരെ പ്രധാനമാണ്. നമുക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെങ്കില്‍ അതോര്‍ത്ത് അസ്വസ്ഥതപ്പെടേണ്ടതില്ല. തലയുയർത്തി തന്നെ മുന്നോട്ട് പോകാം.'

    വിമർശനങ്ങളേയും പ്രതിസന്ധികളേയും ഒറ്റയ്ക്ക് ഞാൻ നേരിടും

    'വീണുകിടന്നാൽ കൈപിടിച്ച് ഉയർത്താൻ പ്രതീക്ഷിക്കുന്ന പല കൈകളും ഉണ്ടായെന്ന് വരില്ലെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ എല്ലാവർക്കും വരും. അവിടെ നമുക്ക് ഒറ്റയ്ക്കാണെങ്കിലും എണീറ്റ് നിന്നെ പറ്റുള്ളൂ. അതുകൊണ്ട് വിമർശനങ്ങളേയും പ്രതിസന്ധികളേയും ഒറ്റയ്ക്ക് ഞാൻ നേരിടും.'

    'ഞാൻ ഹാപ്പിയാണെങ്കിൽ മാത്രമെ എന്റെ കുടുംബത്തേയും കുഞ്ഞിനേയും സന്തോഷിപ്പിക്കാന്‍ കഴിയൂ. ഇനിയും നല്ല പ്രോജക്ട് വന്നാൽ ഞാൻ ചെയ്യും. ലോക്ഡൗൺ സമയത്താണ് ഞാൻ ഗര്‍ഭിണിയായത്. ശാരീരികമായി വയ്യാത്തൊരു അവസ്ഥ. കൂടാതെ എവിടേക്കും പോകാനാകാതെ വീടിനുള്ളില്‍ ഒറ്റപ്പെട്ട നാളുകൾ.'

    'അതുവരെ പുതിയ ആളുകളെ കാണുന്നു, സ്ഥലങ്ങൾ, ലൊക്കേഷനുകൾ. അങ്ങനെയുള്ള സമയത്താണ് വീടിനുള്ളിൽ പെട്ടുപോയത്. ആ സമയത്താണ് എല്ലാ അർത്ഥത്തിലും ജോലിയുടെ വില ഞാൻ മനസിലാക്കുന്നത്. തീർച്ചയായും നല്ല അവസരം വന്നാൽ ഞാൻ അഭിനയിക്കും' ഭാമ പറയുന്നു.

    Read more about: bhama
    English summary
    Nivedyam actress Bhama open up about her life struggles after marriage, Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X