മകളെ നെഞ്ചോട് ചേർത്ത് താലോലിച്ച് ഭാമ, താരത്തിന്റേയും കുഞ്ഞിന്റേയും വീഡിയോ വൈറലാവുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഭാമ. വിവാഹ ശേഷം അഭിനയത്തിൽ സജീവമല്ലെങ്കിലും ഭാമയ്ക്ക് കൈനിറയെ ആരാധകരുണ്ട്. തങ്ങളുടെ വീട്ടിലെ കുട്ടിയായിട്ടാണ് താരത്തെ പ്രേക്ഷകർ കാണുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാമ. ഇന്നും ചിത്രത്തിലെ സത്യഭാമ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്, മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും താരത്തിന് ആരാധകരുണ്ട്. നല്ല അവസരങ്ങൾ തെന്നിന്ത്യൻ സിനിമയിൽ നിന്നും നടിയെ തേടി എത്തിയിരുന്നു.

bhama

വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് ഭാമ. സിനിമയിൽ സജീവമല്ലെങ്കിലും ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് നടിക്കുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങളും സന്തോഷങ്ങളും പ്ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇത് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇൻസ്റ്റഗ്രാമിലാണ് നടി അധികം സജീവം.

മാസങ്ങൾക്ക് മുൻപ് ആയിരുന്നു ഭാമയ്ക്ക് കുഞ്ഞ് ജനിച്ചത്. പെൺകുഞ്ഞ് ആയിരുന്നു പിറന്നത്. എന്നാൽ അമ്മയാവാൻ പോവുന്ന വിവരം നടി പങ്കുവെച്ചിരുന്നില്ല. കുഞ്ഞ് ജനിച്ചതിന് ശേഷമായിരുന്നു ഭാമ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ കുഞ്ഞിന്റെ ചിത്രമോ വിശേഷമോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറില്ല. ഇതുവരേയും കുഞ്ഞിന്റെ ചിത്ര നടി പുറത്ത് വിട്ടിട്ടില്ല.

ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാവുന്നത് ഭാമയുടെ ഇൻസ്റ്റഗ്രാം വീഡിയോയാണ്. കുഞ്ഞുമൊത്ത് ഊട്ടിയിൽ അവധി ആഘോഷിക്കുന്ന വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഈ വീഡിയോയിയിലും താരം കുഞ്ഞിന്റെ മുഖം കാണിച്ചിട്ടില്ല. വാവയെ താലോലിക്കുന്ന ഭാമയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. കൂടാതെ ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടും ഊട്ടിയിൽ നിന്നുളള ചിത്രം പങ്കുവെച്ചിട്ടുണ്ട്.

എന്റെ മാലാഖ എന്ന് കുറിച്ച് കൊണ്ടാണ് ഭാമ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടിമാരായ മുക്ത, മാളവിക മോഹനൻ, വിഷ്ണുപ്രിയ പിള്ള എന്നിവർ കമന്റുമായി എത്തിയിട്ടുണ്ട്. ആരാധകരുടെ ഇടയിലും നടിയുടെ വീഡിയോ വൈറലാണ്. പോസിറ്റീവ് കമന്റുകളാണ് അധികം ലഭിക്കുന്നത്. കൂടാതെ കുഞ്ഞിന്റെ മുഖം കാണിക്കുന്ന ഒരു ചിത്രം പങ്കുവെയ്ക്കാനും പ്രേക്ഷകർ നടിയോട് പറയുന്നുണ്ട്. മുൻപ് ഒരിക്കൽ ഇൻസ്റ്റഗ്രാം ക്യു. എ സെക്ഷനിൽ കുഞ്ഞിന്‌റെ ചിത്രം എന്നാണ് പോസ്റ്റ് ചെയ്യുക എന്ന് ആരാധകൻ ചോദിച്ചിരുന്നു. എല്ലാം നല്ല സമയത്ത് എന്നാണ് നടി അന്ന് മറുപടി നൽകിയത്. എന്നാൽ ഇതുവരേയും നടി ചിത്രം പങ്കുവെച്ചിട്ടില്ല.

2021 മാർച്ച് 12നാണ് ഭാമയ്ക്കും അരുണിനും പെൺകുഞ്ഞ് ജനിക്കുന്നത്. എന്നാൽ കുഞ്ഞ് ജനിച്ച് കുറച്ച് നാൾ കഴിഞ്ഞിട്ടാണ് മകൾ ജീവിതത്തിലേയ്ക്ക് കടന്നു വന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്. "മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ," എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ച് കൊണ്ടാണ് പുതിയ അതിഥി ജനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയത്. സാധാരണ താരങ്ങൾ കുഞ്ഞുങ്ങളുടെ ഫോട്ടോ മറച്ച് വയ്ക്കാറുണ്ടെങ്കിലും പേര് വെളിപ്പെടുത്താറുണ്ട്. എന്നാൽ ഭാമ ഇവിടെ പേര് പോലും വെളിപ്പെടുത്തിയിട്ടില്ല.

2020 ജനുവരിയിലാണ് ഭാമയും അരുണും തമ്മിൽ വിവാഹിതരാവുന്നത്. ലോക്ക് ഡൗണിന് മുൻപായിരുന്നു കല്യാണം. കോട്ടയത്ത് വെച്ചായിരുന്നു കല്യാണം നടന്നത്. മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളും വിവാഹത്തിനും പിന്നീട് നടന്ന സൽക്കാരത്തിനും പങ്കെടുത്തിരുന്നു. വിവാഹത്തിന് ശേഷമായിരുന്നു ഭാമ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായത്. ഭർത്താവ് അരുണിനോടൊപ്പം ഫോട്ടോഷൂട്ടുമായി എത്താറുണ്ട് .

Read more about: bhama
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X