അശ്ലീല കമന്റിന് മറുപടിയുമായി അപർണ നായർ, ലൈംഗികമായ കാല്‍പ്പനിക ലോകത്തേക്ക് പ്രതിഷ്ഠിക്കേണ്ട.

ഫേസ്ബുക്കിൽ അശ്ലീല കമന്റിട്ട ആൾക്ക് ചുട്ട മറുപടിയുമായി നടി അപർണ്ണ നായർ. താരം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പുതിയ ചിത്രത്തിന് താഴെയാണ് അശ്ലീല കമന്റ് കുറിച്ചത്. ഇയാളുടെ ചിത്രങ്ങളും കമന്റിന്റെ സ്ക്രീൻഷോർട്ട് ഉൾപ്പെടെ പങ്കുവെച്ചു കൊണ്ടായിരുന്നു അപർണ്ണ മറുപടി നൽകിയിരിക്കുന്നത്. വികലമായ നീക്കം കണ്ട് ഞാന്‍ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും തെറ്റിയെന്നും ഇതിനെതിരെ മൗനം പാലിക്കില്ലെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു...

aparna nair
...

അപർണ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ...
എന്റെ അഭ്യുദയകാംഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പേജ് കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല. ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാന്‍ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും തെറ്റി.

അജിത് കുമാര്‍,നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയില്‍ സ്വന്തം മകളെ വാത്സല്യപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള നിങ്ങള്‍ മനസിലാക്കുക, ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്. ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നില്‍ക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല- അപർണ്ണ നായർ ഫേസ്ബുക്കിൽ കുറിച്ചു.

മികച്ച പ്രേക്ഷക പിന്തുണയാണ് നടിക്ക് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാണ് അധിക പേരും പറയുന്നത്. എന്നാൽ ചിലർ നടിയെ വിമർശിക്കുന്നുമുണ്ട്. എന്നാൽ വിമർശകർക്ക് വായടിപ്പിക്കുന്ന തക്ക മറുപടിയും അപർണ നൽകിയിട്ടുണ്ട് കഴിഞ്ഞ കുറച്ചു നാളുകളായി താരങ്ങളുടെ ചിത്രങ്ങൾക്ക് നേരെയുള്ള അശ്ലീല കമന്റുകൾ കുറഞ്ഞു വരുകയായിരുന്നു. നിവേദ്യം എന്ന ചിത്രത്തിലൂടൊണ് അപർണ്ണ വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യം ചിത്രം തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മോഹൻലാൽ, മുകേഷ് എന്നിവരോടൊപ്പം ഛായാമുഖി എന്ന നാടകത്തിൽ പാഞ്ചാലിയായി താരം എത്തിയിരുന്നു.

അപർണ നായർ ഫേസ്ബുക്ക് പോസ്റ്റ്

More from Filmibeat

Read more about: nivedyam aparna nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X