»   » അനുഭവ സമ്പത്തിലൊന്നും കാര്യമില്ല!!! ഇന്നലെ വന്ന യുവതാരങ്ങള്‍ക്കും പിന്നിലാണ് പൃഥ്വിരാജ്???

അനുഭവ സമ്പത്തിലൊന്നും കാര്യമില്ല!!! ഇന്നലെ വന്ന യുവതാരങ്ങള്‍ക്കും പിന്നിലാണ് പൃഥ്വിരാജ്???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവതാരങ്ങളില്‍ മികച്ച നടന്‍ തന്നെയാണ് പൃഥ്വിരാജ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്ക് ശേഷം മലയാള സിനിമയില്‍ വ്യക്തമായ ഒരു സ്ഥാനം നേടിയെടുക്കാനും നടനെന്ന നിലയില്‍ പൃഥ്വിരാജിന് കഴിഞ്ഞിട്ടുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രണ്ട് സംസ്ഥാന പുരസ്‌കാരം നേടിയ പൃഥ്വിരാജിനെ പിന്നിലാക്കിയിരിക്കുകയാണ് ഓരോ സംസ്ഥാന പുരസ്‌കാരങ്ങള്‍ മാത്രം നേടിയ യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും.

പ്രായത്തിന്റെ കാര്യത്തില്‍ മൂവരും ഏകദേശം സമനാരാണെങ്കിലും അഭിനയത്തില്‍ പരിചയ സമ്പത്തുള്ളത് പൃഥ്വിരാജിന് തന്നെയാണ്. 19ാമത്തെ വയസില്‍ നായകനായി അരങ്ങേറ്റം കുറിച്ചതാണ് പൃഥ്വിരാജ്. അതും ഇന്നത്തേതില്‍ നിന്നും വളരെ വ്യത്യസ്തമായ സിനിമാ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍.

അനുഭവ സമ്പത്തിന്റെ ഗുണം പ്രേക്ഷകര്‍ക്ക് പൃഥ്വിരാജിന്റെ അഭിനയത്തില്‍ നിന്നും മനസിലാകും. പൃഥ്വിരാജ് എന്ന നടന്‍ ഇപ്പോഴും സിനിമാ ലോകത്ത് ശക്തമായി നിലനില്‍ക്കുന്നതിന് കാരണവും ഇത് തന്നെ. കരിയറിന്റെ ആദ്യ കാലങ്ങളില്‍ നേരിട്ട തിരിച്ചടികള്‍ മറികടന്നാണ് പൃഥ്വി ഇന്നത്തെ അവസ്ഥയില്‍ എത്തിയത്.

പൃഥ്വിരാജ് എന്ന നടനെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണെങ്കിലും ആരാധകരുടെ കാര്യത്തില്‍ യുവതാരങ്ങളായി ദുല്‍ഖറിനും നിവിന്‍ പോളിക്കും പിന്നിലാണ് പൃഥ്വിരാജിന്റെ സ്ഥാനം. ഓണ്‍ലൈന്‍ സൈറ്റുകള്‍ നടത്തിയ സര്‍വേയിലാണ് ദുല്‍ഖറും നിവിനും പൃഥ്വിരാജിനെ പിന്തള്ളിയത്.

ഫേസ്ബുക്കില്‍ വളരെ സജീമായിട്ടുള്ള താരമാണ് പൃഥ്വിരാജ്. പക്ഷെ ഫേസ്ബുക്കിലും താരത്തിന്റെ സ്ഥിതി വ്യത്യസ്തമല്ല. 30 ലക്ഷത്തില്‍ താഴെയാണ് പൃഥ്വിരാജിന്റെ ഫാന്‍ ഫോളോവേഴ്‌സ്. ഇത്രയും വര്‍ഷങ്ങളായി സിനിമയിലും ഫേസ്ബുക്കിലും സജീവമായിട്ടും ഇക്കാര്യത്തിലും യുവതാരങ്ങള്‍ക്ക് പിന്നില്‍ തന്നെയാണ്പൃഥ്വി.

പൃഥ്വിരാജ് ചിത്രങ്ങള്‍ കേരളത്തിന് പുറത്ത് നിന്ന് കളക്ട് ചെയ്യുന്നതിനേക്കാള്‍ അധികം നിവിന്‍, ദുല്‍ഖര്‍ ചിത്രങ്ങള്‍ കളക്ട് ചെയ്യാറുണ്ട്. ഹിന്ദിയിലു തമിഴിലും പൃഥ്വി മറ്റുരണ്ടുപേരേക്കാള്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മുന്‍തൂക്കം അവര്‍ക്ക് തന്നെയാണ്.

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും പൃഥ്വി ചിത്രങ്ങള്‍ നല്ല കളക്ഷന്‍ നേടാറുണ്ട്. മൂന്ന് പൃഥ്വിരാജ് ചിത്രങ്ങളാണ് ഇതുവരെ 50 കോടി ക്ലബില്‍ ഇടം പിടിച്ചത്. നിവിന് അവകാശപ്പെടാന്‍ ആകെയുള്ളത് പ്രേമം എന്ന ഒരു അമ്പത് കോടി ചിത്രം. ദുല്‍ഖറിനാണെങ്കില്‍ ആ ഗണത്തിലേക്ക് ഒരു ചിത്രം പോലുമില്ല.

ആരാധകരുടെ പിന്തുണയില്‍ പിന്നിലാണെങ്കിലും ഹെയ്‌റ്റേഴ്‌സ് കുറവുള്ള താരമാണ് പൃഥ്വി. മലയാളത്തില്‍ ഹെയ്‌റ്റേഴ്‌സിന്റെ എണ്ണത്തില്‍ ഏറെ പിന്നിലാണ് താരം. ഇത് തന്നെയാണ് പൃഥ്വി ചിത്രങ്ങളുടെ വിജയത്തിന് കാരണം. നല്ല നടന്‍ എന്നൊരു അംഗീകാരം പ്രേക്ഷകര്‍ പൃഥ്വിക്ക് നല്‍കുന്നുണ്ട്.

ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു പൃഥ്വിരാജിന്റെ അഭിനയത്തിന്റെ ആദ്യ കാലം. ചില നിലപാടുകള്‍ പലരേയും പൃഥ്വിയുടെ ശത്രുക്കളാക്കി. പൃഥ്വി ഫീല്‍ഡ് ഔട്ടാകും എന്ന് വരെ സംസാരമുണ്ടായിരുന്നു. അവിടെ നിന്നും പൊരുതിക്കയറിയാണ് പൃഥ്വി ഇന്നത്തെ സ്ഥിതിയിലെത്തിയത്.

ഇന്നത്തെപ്പോലെ പുതുമുഖ താരങ്ങള്‍ക്ക് സ്വീകാര്യത കിട്ടുന്നതായിരുന്നില്ല പൃഥ്വിരാജിന്റെ ആരംഭകാലം. പൃഥ്വിരാജിനൊപ്പവും പിന്നാലെയും നിരവധി പുതുമുഖങ്ങളെത്തിയെങ്കിലും ആര്‍ക്കും സിനിമയില്‍ പിടിച്ച് നില്‍ക്കാനാകത്തതും അതുകൊണ്ടായിരുന്നു. പക്ഷ തനിക്ക് ലഭിച്ച കഥപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടാനായി പൃഥ്വിക്ക് സാധിച്ചു എന്നതായിരുന്നു പൃഥ്വിയുടെ വിജയം.

English summary
Nivin and Dulquer have more fans than Prithviraj. But Prithvi has more hits and more 50 crore club movies than them.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam