For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിന്നയുമായുള്ള ദാമ്പത്യത്തിന് 8 വയസ്സ്! വിവാഹ വാര്‍ഷിക ദിനത്തില്‍ നിവിന്‍ ഞെട്ടിച്ചത് ഇങ്ങനെ! കാണൂ!

  |

  8 വര്‍ഷം മുന്‍പൊരു ആഗസ്റ്റ് എട്ടിനാണ് നിവിന്‍ പോളി റിന്നയെ ജീവിതസഖിയാക്കിയത്. എഞ്ചിനിയറിങ് പഠനത്തിനിടയില്‍ തുടങഅങിയ പ്രണയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. ഇപ്പോഴിതാ ഇവര്‍ക്ക് കൂട്ടായി ദാവീദും റോസ് തെരേസയുമുണ്ട്. പഠനകാലം മുതലുള്ള താരദമ്പതികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് നിവിന്‍ പോലഇ എന്ന നടന്‍ മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്. ജോലി ചെയ്ത് വരുന്നതിനിടയില്‍ സിനിമാമോഹം കലശലായപ്പോഴാണ് രാജി വെച്ചതും പിന്നീട് ഓഡീഷനില്‍ പങ്കെടുത്തതും.

  അമ്മയ്ക്ക് വന്ന അതേ അസുഖം തന്നെ മകള്‍ക്കും? മംമ്തയുടെ രോഗത്തിന് പിന്നിലെ കാരണം ഇതോ?

  കാലൊടിഞ്ഞിരിക്കുന്ന സമയമായതിനാല്‍ സുഹൃത്തുക്കള്‍ താങ്ങിപ്പിടിച്ചായിരുന്നു വിനീത് സ്രീനിവാസന് മുന്നിലേക്കെത്തിച്ചത്. പ്രകാശന്‍ എന്ന കഥാപാത്രത്തിനാവശ്യമായ രൂപഭാവത്തിലായതിനാല്‍ത്തന്നെ താരത്തെ സെലക്റ്റ് ചെയ്യുകയായിരുന്നു അദ്ദേഹം. ദിലീപായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചത്. തലശ്ശേരിയിലെ സുഹൃത്തുക്കളുടെ കഥയുമായെത്തിയ ചിത്രത്തിലൂടെയാണ് നിരവധി പുതുമുഖങ്ങള്‍ സിനിമയില്‍ തുടക്കം കുറിച്ചത്. പ്രകാശനെന്ന താടിക്കാരാനയി നിവിനെത്തിയപ്പോള്‍ കുട്ടുവായാണ് അജുവെത്തിയത്. മലര്‍വാടിയില്‍ത്തുടങ്ങിയ സിനിമാജീവിതം ഇപ്പോള്‍ കായംകുളം കൊച്ചുണ്ണിയിലെത്തി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കുടുംബ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  റിന്നയുടെ പിന്തുണ

  റിന്നയുടെ പിന്തുണ

  വ്യക്തി ജീവിതത്തിലായാലും പ്രൊഫഷണല്‍ കാര്യത്തിലായാലും റിന്ന നല്‍കുന്ന പിന്തുണയെക്കുറിച്ച് താരം നേരത്തെയും വാചാലനായിരുന്നു. അവളുടെ യെസുകളാണ് ഇന്നത്തെ തന്നെ രൂപപ്പെടുത്തിയതെന്ന് നിവിന്‍ പറഞ്ഞിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ നിവിനൊപ്പം റിന്നയും ഉണ്ടാവാറുണ്ട്. ജോലി രാജി വെച്ച് സിനിമയിലേക്കിറങ്ങിയ സമയത്ത് തന്നെ സഹായിച്ചത്് റിന്നയായിരുന്നു. ആ തീരുമാനത്തിന് ശക്തമായ പിന്തുണയായിരുന്നു ഈ താരപത്‌നി നല്‍കിയത്.

  ജോലി രാജി വെക്കാന്‍ പറഞ്ഞു

  ജോലി രാജി വെക്കാന്‍ പറഞ്ഞു

  സിനിമയിലെത്തി തിരക്കുള്ള നടനായി മാറിയതിന് ശേഷം പല കാര്യങ്ങളിലും തനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ലെന്നും എല്ലാം കൃത്യമായി മാനേജ് ചെയ്തിരുന്നത് റിന്നയായിരുന്നുവെന്നും താരം പറയുന്നു. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവളോട് ജോലി രാജി വെക്കാന്‍ പറഞ്ഞുവെന്നും കാലങ്ങളായി കഷ്ടപ്പെടുന്നതല്ലേ ഇനി റെസ്റ്റാവാം എന്നും പറഞ്ഞതായി താരം വ്യക്തമാക്കിയിരുന്നു.

  മക്കളുടെ കാര്യം

  മക്കളുടെ കാര്യം

  നിവിന്റെയും റിന്നയുടെ യും ജീവിതത്തിലേക്ക് ദാവീദും റോസുമെത്തിയതിനെക്കുറിച്ചും അതിന് ശേഷമുള്ള അനുഭവത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. അടുത്തിടെ മകന്‍ ആറാം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ മകള്‍ ഒരു വയസ്സുകാരിയായിരുന്നു. പിറന്നാള്‍ ദിനത്തില്‍ മക്കളുടെ ചിത്രം താരം പങ്കുവെച്ചിരുന്നു. ഫേസ്ബുക്കിലൂടെ നിരവധി പേരായിരുന്നു താരകുടുംബത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയത്.

  ദാവീദിന്റെ പരാതി

  ദാവീദിന്റെ പരാതി

  എപ്പോഴും അപ്പയുടെ കൂടെയിരിക്കാനാണ് ദാവീദിന് ഇഷ്ടം. ഇന്ന് ഷൂട്ടിങ്ങിന് പോവേണ്ടെന്നും കുറച്ച് ദിവസം കൂടി അപ്പയുടെ കൂടെയിരിക്കണമെന്നും പറഞ്ഞ് അവന്‍ വരാറുണ്ട്. ലൊക്കേഷനിലെത്തി ജോലി തീര്‍ത്തയുടന്‍ താന്‍ വീട്ടിലേക്ക് ഓടിയെത്താറുണ്ടെന്നും താരം പറയുന്നു. തന്നോടൊപ്പം സമയം ചെലവഴിച്ച് മതിയായില്ലെന്നാണ് അവന്റെ പരാതി.

  മകളെത്തിയപ്പോള്‍

  മകളെത്തിയപ്പോള്‍

  ദാവീദിന് പിന്നാലെയായാണ് ഇവരുടെ കുടുംബത്തിലേക്ക് മറ്റൊരു കുഞ്ഞതിഥി എത്തിയത്. മകള്‍ വന്നതിന് ശേഷം ദാവീദ് എപ്പോഴും അവളുടെ കൂടെയാണെന്നും അനിയത്തിയെക്കുറിച്ച് ടെന്‍ഷനടിക്കുന്ന സഹോദരനായി മാറിയെന്നും താരം പറഞ്ഞിരുന്നു. ഒരു വയസ്സുകാരിയായ റോസ് ട്രെരേസയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  ബെസ്റ്റ് പേരന്‍സിനുള്ള അവാര്‍ഡ്

  ബെസ്റ്റ് പേരന്‍സിനുള്ള അവാര്‍ഡ്

  ദാവീദും ഗീതു മോഹന്‍ദാസിന്റെ മകളും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. സ്‌കൂള്‍ യൂണിഫോമിലുള്ള ഇവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സമയമുള്ളപ്പോള്‍ മകനെ സ്‌കൂളില്‍ വിടാനെത്തുന്ന പിതാവാണ് നിവിന്‍ പോളി. മകന്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നും ബെസ്റ്റ് പേരന്‍സിനുള്ള അവാര്‍ഡ് ഇവര്‍ക്ക് ലഭിച്ചിരുന്നു.

   റിന്നയ്ക്കാണ് ക്രഡിറ്റ്

  റിന്നയ്ക്കാണ് ക്രഡിറ്റ്

  വീട്ടില്‍ നിറയെ ക്രാഫ്റ്റിനുള്ള സംഭവങ്ങളുണ്ടെന്നും റിന്നയാണ് ദാവീദിനെക്കൊണ്ട് ഓരോ വസ്തുക്കളും ഉണ്ടാക്കിപ്പിച്ചത്. ഇത് സ്‌കൂളില്‍ കൊണ്ടുപോയതോടെ മറ്റുകുട്ടികളും ഈ രീതി പിന്തുടര്‍ന്നിരുന്നു. ഇവരല്ലൊം ഉണ്ടാക്കിയ സാധനങ്ങളുടെ എക്‌സിബിഷനും നടത്തിയിരുന്നു. ടിവിയും കാര്‍ട്ടൂണുമൊക്കെയായി സമയം ചെലവഴിക്കുന്നതില്‍ നിന്നും ശ്രദ്ധ മാറ്റുന്നതിനായി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് നല്ലതാണെന്നും താരം പറയുന്നു.

  മമ്മൂട്ടിയുടെ ഉപദേശം

  മമ്മൂട്ടിയുടെ ഉപദേശം

  സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരിക്കുമ്പോഴും കുടുംബത്തെ കൃത്യമായി പരിഗണിക്കുന്ന താരമാണ് മമ്മൂട്ടി. വീട്ടുകാരോടൊപ്പം സമയം ചെലവഴിക്കണമെന്നും നമ്മളെയും കാത്തിരിക്കുന്നവരാണ് അവരെന്നും, അവര്‍ പുറത്ത് വേറെയവിടെയും പോവുന്നില്ലെന്നും ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇന്നും ഈ ഉപദേശം ജീവിതത്തില്‍ പാലിക്കുന്നുണ്ട്. നേരത്തെ സഹൃത്തുക്കളോടൊപ്പം യാത്രകളൊക്കെ പോവുമായിരുന്നു. ഇപ്പോള്‍ അതൊക്കെ കുറച്ചുവെന്നും നിവിന്‍ പറഞ്ഞിരുന്നു.

   വെഡ്ഡിങ്ങ് ആനിവേഴ്‌സറിയിലെ തീരുമാനം

  വെഡ്ഡിങ്ങ് ആനിവേഴ്‌സറിയിലെ തീരുമാനം

  ആഗസ്റ്റ് 28നായിരുന്നു വെഡ്ഡിങ് ആനിവേഴ്‌സറി. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയത്. ഫാന്‍സ് പേജുകളിലൂടെ താരകുടുംബത്തിന്റെ ചിത്വും വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് താരം സു്പധാന തീരുമാനവുമായി എത്തിയത്. പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി 25 ലക്ഷം രൂപയുടെ ധനസഹായമാണ് താരം നല്‍കിയത്. മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറുകയും ചെയ്തിരുന്നു.

  English summary
  Nivin Pauly's family pics getting viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X