നിവിനെ മാത്രമായി പ്രൊജക്ട് ചെയ്യാന്‍ പറ്റില്ലെന്ന് ലിസ്റ്റിന്‍! അന്ന് പറഞ്ഞ ആ നടന്‍ ഇതോ? ആ അകല്‍ച്ച ഇപ്പോഴും?

നിവിന്‍ പോളിയുടെ പുതിയ സിനിമയായ ബേബി ഗേള്‍ റിലീസിനായി തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച്. താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു. വളരെ ഇന്ററസ്റ്റിംഗായിട്ടുള്ളൊരു സ്റ്റോറിയായിരുന്നു. സംസാരിക്കപ്പെടേണ്ട വിഷയമായി തോന്നി. ഇത്തരം കഥകളൊക്കെ പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്. ഇതൊക്കെ കാണുമ്പോള്‍ ഡിസ്റ്റര്‍ബ്ഡാവുന്നൊരാളാണ് ഞാന്‍. ഇങ്ങനെയൊരു സ്‌ക്രിപ്റ്റുമായി വന്നപ്പോള്‍ അതിന്റെ ഭാഗമാവാന്‍ തീരുമാനിക്കുകയായിരുന്നു ഞാന്‍ എന്നായിരുന്നു നിവിന്‍ പോളി പറഞ്ഞത്. ബേബി ഗേളും, കഥയുമാണ് ഇതിന്റെ ഹീറോസ്. ന്യൂ ബോണ്‍ ബേബീസിന് വേണ്ടിയുള്ള കഥയാണ്. സംസാരിക്കപ്പെടേണ്ട കാര്യമാണെന്ന് ഫീല്‍ ചെയ്തത് കൊണ്ടാണ് ഈ ചിത്രം ചെയ്യാന്‍ തീരുമാനിച്ചത്.

വളര ലൈവായി ഷൂട്ട് ചെയ്ത ചിത്രമാണ്. എല്ലാം റിയലായിട്ട് എടുത്തതാണ്. ഇതിന് മുന്നെ ട്രാഫിക് എന്ന ചിത്രം വന്നിട്ടുണ്ട്. ഒരു കോസിന് വേണ്ടി ഒത്തിരിപ്പേര്‍ ഒന്നിച്ച് നിന്നൊരു ചിത്രമായിരുന്നു ട്രാഫിക്. അങ്ങനെയൊരു കഥ വീണ്ടും കേള്‍ക്കുന്നത് ഇപ്പോഴാണ്. കുട്ടികളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഈ കഥ വന്നപ്പോള്‍ പേഴ്‌സണലി എനിക്ക് ഭയങ്കര കണക്റ്റായിരുന്നു. വളരെ റിയലിസ്റ്റിക്കായാണ് ചിത്രം ഷൂട്ട് ചെയ്തത്. ഓഡിയന്‍സിനും കണക്റ്റാവുമെന്നാണ് പ്രതീക്ഷ. അഭിനയിച്ചിട്ടുള്ള എല്ലാവര്‍ക്കും ഇമോഷണലി കണക്റ്റാവുന്ന ചിത്രമാണ്. ഇതൊരു ടീം എഫേര്‍ട്ടാണെന്നും നിവിന്‍ പറഞ്ഞിരുന്നു. നിവിന് ശേഷമായാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വേദിയിലേക്കെത്തിയത്. അദ്ദേഹം സംസാരിക്കുമ്പോള്‍ സദസിലുള്ളവരോട് കൈകാണിക്കുകയായിരുന്നു നിവിന്‍.

Nivin Pauly latest video
Photo Credit: Facebook

ഇതൊരു ടീം എഫേര്‍ട്ടാണ്. ട്രാഫിക് എന്ന ചിത്രമാണ് ഞാന്‍ ആദ്യം നിര്‍മ്മിച്ചത്. ആ സിനിമയുടെ എഴുത്തുകാരാണ് ബോബി സഞ്ജയ്. അതുപോലെയൊരു കൂട്ടായ്മയാണ് ഇത്തവണയും. ഈ സിനിമയെ സംബന്ധിച്ച് ഒരു ഹീറോ എന്ന് നമുക്ക് പറയാനാവില്ല. ബേബി ഗേളാണ് ഈ ചിത്രത്തിലെ ഹൈലൈറ്റ്. എങ്ങനെ മാര്‍ക്കറ്റ് ചെയ്യും എന്ന കാര്യത്തില്‍ വരെ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. നിവിനാണ് ഹീറോ, എങ്കില്‍ക്കൂടിയും നിവിനെ പ്രൊജക്ട് ചെയ്ത് കാണിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അങ്ങനെ ചെയ്താല്‍ ഓഡിയന്‍സ് റോംഗ് മെസേജ് കൊടുക്കുന്നത് പോലെയായിരിക്കും. അതുകൊണ്ട് മേജര്‍ പാര്‍ട്ട് എന്ന് പറയാനേ പറ്റൂ. ഒരുപാട് പബ്ലിസിറ്റി ചെയ്യാന്‍ പറ്റാത്തൊരു ചിത്രം കൂടിയാണ്. ഒരു ദിവസം നടക്കുന്ന കഥയാണ് ചിത്രത്തിന്റേത് എന്നായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞത്.

ലിസ്റ്റിന്‍ അന്ന് പറഞ്ഞ ആ നടന്‍ നിവിന്‍ പോളിയായിരുന്നോ, ഇവരിപ്പോഴും അകല്‍ച്ചയിലാണോ എന്നൊക്കെയായിരുന്നു വീഡിയോയുടെ താഴെ വന്ന ചോദ്യങ്ങള്‍. അവര്‍ തമ്മില്‍ അത്ര രസത്തിലല്ലെന്ന് വീഡിയോ കണ്ടാല്‍ മനസിലാവും എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. നിവിന്‍ പോളി വീണ്ടും തടി വെച്ചോ എന്നുള്ള ചോദ്യവുമുണ്ടായിരുന്നു. പുള്ളിക്ക് തൈറോയ്ഡ് പ്രശ്‌നങ്ങളാണ്, അതാണ് മെലിയാത്തതെന്നായിരുന്നു വേറൊരാളുടെ കണ്ടെത്തല്‍.

മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയൊരു തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഇനിയും ആ തെറ്റ് തുടരുകയാണെങ്കില്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും എന്നായിരുന്നു പ്രിന്‍സ് ആന്‍ഡ് ഫാമിലി ഓഡിയോ ലോഞ്ചില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞത്. ആരാണ് നടനെന്ന് പേരെടുത്ത് പറഞ്ഞില്ലെങ്കിലും നിവിന്‍ പോളിയെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു.

More from Filmibeat

Read more about: nivin pauly
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X