നിവിന്‍പോളി കാരണം മറ്റു താരങ്ങള്‍ക്കു ജീവിക്കാന്‍ വയ്യ

By Nirmal Balakrishnan

നിവിന്‍ പോളിയുടെ വളര്‍ച്ചയില്‍ മറ്റു താരങ്ങളുടെ ഗ്രാഫ് താഴുന്നു. യുവതാരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങളെല്ലാംപ്രേമത്തിനു മുന്നില്‍ ഓരോന്നായി തകരുന്നതോടെ മറ്റു യുവതാരങ്ങള്‍ നിലനില്‍പ്പിനായി പോരാടേണ്ട ഗതികേടിലേക്കു നീങ്ങുകയാണ്.

പ്രേമം റിലീസ ്‌ചെയ്തപ്പോള്‍ കൂടെ റിലീസ് ചെയ്ത ചിത്രവും പ്രേമത്തിനു ശേഷം റിലീസ് ചെയ്ത ചിത്രങ്ങളും ഒന്നും യുവാക്കളുടെ ഇഷ്ടത്തിനൊത്തുയരുന്നില്ല. അതോടെ എല്ലാവരും പ്രേമം കാണാന്‍ വീണ്ടും തിയറ്ററിലെത്തുകയാണ്.

Nivin Pauly

പൃഥ്വിരാജ്, ജയസൂര്യ, ആസിഫ് അലി എന്നിവരാണ് നിവിന്റെ പ്രേമം കാരണം പ്രതിസന്ധിയിലായത്. പ്രേമത്തിനൊപ്പം റിലീസ് ചെയ്ത ചിത്രമാണ് പൃഥ്വിയും നിവിനും ആദ്യമായി ഒന്നിച്ച ഇവിടെ. ശ്യാംപ്രസാദിന്റെ പതിവുരീതി വിട്ടുള്ള ചിത്രമായിരുന്നു ഇവിടെ. ആദ്യദിവസം തന്നെ നല്ല ചിത്രമെന്ന പേരുണ്ടാക്കിയിരുന്നെങ്കിലും പ്രേമം കത്തിക്കയറിയതോടെ ഇവിടെയ്ക്ക് ആളുകുറയുകയായിരുന്നു. പൃഥ്വിരാജിന്റെ ഏറെക്കാലത്തിനു ശേഷം റിലീസ് ചെയ്ത ചിത്രമായിരുന്നു ഇത്. ഭാവനയായിരുന്നു നായിക. കോടികള്‍ ചെലവിട്ട് പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ചതായിരുന്നു ഇവിടെ. പക്ഷേ നാടന്‍പ്രേമത്തിനു മുന്‍പില്‍ അമേരിക്കന്‍ കാഴ്ചകളൊന്നുമായില്ല.

പ്രേമത്തിനു മുന്‍പ് തിയറ്ററിലെത്തിയ കുമ്പസാരവും നല്ല അഭിപ്രായമുണ്ടാക്കിയ ചിത്രമായിരുന്നു. എന്നാല്‍ പ്രേമം എത്തിയതോടെ കുമ്പസാരം കേള്‍ക്കാന്‍ ആര്‍ക്കും താല്‍പര്യമില്ലാതായി. അതോടെ ചിത്രം ഹോള്‍ഡ് ഓവറായി. പ്രമേത്തിനു ശേഷം വന്ന ജയസൂര്യ ചിത്രമായ ലുക്കാച്ചൂപ്പിയും ശ്രദ്ധിക്കപ്പെടാതെ പോയി. രണ്ടും ജയസൂര്യയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു.

അതുപോലെ തന്നെയാണ് ആസിഫ് അലിയുടെയും അവസ്ഥ. വി.കെ. പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകത്തില്‍ ആസിഫിന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. സഞ്ജയ്-ബോബിയുടെ തിരക്കഥയാണെന്ന് എന്നതായിരുന്നു ഹൈലൈറ്റ്. പക്ഷേ, പ്രേമം കളിക്കുന്ന തിയറ്റര്‍ വിട്ട് യുവാക്കള്‍ വന്നിട്ടു വേണ്ടേ.

ഉണ്ണി മുകുന്ദന്‍ നായകനായ സാമ്രാജ്യം രണ്ടിന്റെ അവസ്ഥയും പരിതാപകരം തന്നെ. യുവാക്കളൊന്നും ആപരിസരത്തേക്കു വരുന്നതേയില്ല.

പ്രേമം ഫസ്റ്റ് ക്ലാസ് തിയറ്റര്‍ വിടാതെ ചിത്രങ്ങളൊന്നും റിലീസ് ചെയ്തിട്ടു കാര്യമില്ല എന്നാണ് ഇപ്പോള്‍ വിതരണക്കാര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X