നിവിനും റിന്നയും ഒന്നിച്ച 9 വര്‍ഷത്തെ ദാമ്പത്യം! വിവാഹ വാര്‍ഷികം ആഘോഷിച്ച് നിവിന്‍ പോളി

സിനിമാ പാരമ്പര്യം ഒന്നുമില്ലാതിരുന്നിട്ടും അതിവേഗം മലയാളത്തിലെ മുന്‍നിര നായകനായി മാറിയ ആളാണ് നിവിന്‍ പോളി. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ ്എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ നിവിന്‍ തട്ടത്തിന്‍ മറയത്തിലൂടെ പ്രേക്ഷകപ്രീതി സ്വന്തമാക്കി. പ്രേമത്തില്‍ അഭിനയിച്ച് തെന്നിന്ത്യന്‍ സിനിമാലോകത്ത് മുഴുവന്‍ ആരാധകരെ ത്രസിപ്പിച്ചു. പിന്നീട് ഒത്തിരിയധികം കഥാപാത്രങ്ങളായിരുന്നു നിവിനെ തേടി എത്തിയത്.

സിനിമയിലെ പോലെ തന്നെ നിവിന്റെ കുടുംബത്തെ കുറിച്ചറിയാനും ആരാധകര്‍ക്ക് താല്‍പര്യമുണ്ട്. ഇപ്പോഴിതാ നിവിനും പ്രിയതമയും വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ ഫാന്‍സ് ക്ലബ്ബുകാരാണ് നിവിന്റെ വിവാഹ വാര്‍ഷികത്തെ കുറിച്ച് പോസ്റ്റുമായി എത്തിയത്. ഇതോടെ എല്ലായിടത്ത് നിന്നും ആശംസാപ്രവാഹമായിരുന്നു.

1

2010 ആഗസ്റ്റ് ഇരുപത്തിയെട്ടിനായിരുന്നു നിവിന്‍ പോളി തന്റെ കാമുകി റിന്നയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഒന്‍പത് ആയിട്ടും ഇപ്പോഴും ആ പ്രണയം തുടരുന്നു... നിവിന്റെയും റിന്നയുടെയും ഒന്‍പതാം വിവാഹവാര്‍ഷികത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ തരംഗമാവുന്നത്.

2

ഫിസാറ്റില്‍ നിന്നും ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ആളാണ് നിവിന്‍. ഇവിടെ പഠിക്കുമ്പോഴാണ് നിവിന്‍ പോളിയും റിന്ന ജോയിയും സുഹൃത്തുക്കളാവുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. നിവിന്‍ സിനിമയിലേക്ക് എത്തി തൊട്ട് പിന്നാലെ ആയിരുന്നു വിവാഹം. വിവാഹദിനത്തിലെ നിവിന്റെ ചിത്രങ്ങള്‍ വീണ്ടും വൈറലാവുകയാണ്.

3

2010 ആഗസ്റ്റ് 28 ന് ആലുവയിലെ സീറോ മലബാര്‍ കാത്തോലിക് ചര്‍ച്ചില്‍ വെച്ച് ലളിതമായ രീതിയില്‍ ഇരുവരും വിവാഹിതരായി. 2012 ല്‍ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നു. ദാവീദ് എന്ന് പേരുമിട്ടു. ദാദ എന്ന വിളിപ്പേരില്‍ അച്ഛനെ പോലെ തന്നെ താരപുത്രന്‍ ദാവീദിനും കേരളം മൊത്തം ആരാധകരുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു നിവിന്‍ പോളിയ്ക്കും റിന്നയ്ക്കും ഒരു മകള്‍ കൂടി പിറക്കുന്നത്. റോസ് ട്രീസ എന്നാണ് മകള്‍ക്ക് പേരിട്ടത്. ഈ മേയ് മാസം താരപുത്രി തന്റെ രണ്ടാം ഫിറന്നാള്‍ ആഘോഷിച്ചിരുന്നു.

4

പുതുമുഖങ്ങളെ മുന്‍നിര്‍ത്തി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ചിത്രമായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്. ഇതുവരെ നിവിന്‍ അഭിനയിച്ച സിനിമകളുടെ കണക്കുകള്‍ നോക്കുമ്പോള്‍ മലയാളത്തില്‍ ഇത്രയും വെറൈറ്റി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം യൂത്തന്മാരില്‍ ഒരാളാണെന്ന് വ്യക്തമാവും. ഓരോ സിനിമകള്‍ കഴിയുംതോറും അഭിനയത്തില്‍ മെച്ചപ്പെടാനും നിവിന്‍ ശ്രമിക്കാറുണ്ട്. നല്ല കഥയും തനിക്ക് പറ്റുന്ന വേഷങ്ങളും തിരഞ്ഞെടുത്താണ് നിവിന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയതും ആരംഭിക്കാന്‍ പോവുന്നതുമായി അഞ്ചോളം സിനിമകളാണ് നിവിന്റേതായി വരാനിരിക്കുന്നത്.

5

ലവ് ആക്ഷന്‍ ഡ്രാമയാണ് നിവിന്‍ പോളിയുടെതായി വരാനിരിക്കുന്ന ചിത്രം. ഇക്കൊല്ലത്തെ ഓണത്തിന് മുന്നോടിയായി ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. സംവിധാനത്തിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് കഥ ഒരുക്കുന്നതും. ചിത്രത്തില്‍ തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക. ദുര്‍ഗ കൃഷ്ണ, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും സിനിമയിലുണ്ട്. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയാണ് തുറമുഖം, മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രം, നിവിന്‍ പോളിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയും വരാനിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X