»   » ആ ചങ്കൂറ്റം ഇക്കയ്ക്കും ഏട്ടനും ഇല്ല??? സംവിധായകന്റെ വലിപ്പം നോക്കാതെ നിവിന്‍ പറഞ്ഞു, നോ!!!

ആ ചങ്കൂറ്റം ഇക്കയ്ക്കും ഏട്ടനും ഇല്ല??? സംവിധായകന്റെ വലിപ്പം നോക്കാതെ നിവിന്‍ പറഞ്ഞു, നോ!!!

Posted By: Karthi
Subscribe to Filmibeat Malayalam

നിവിന്‍ പോളി മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ്. അടുത്ത കാലത്ത് തിയറ്ററിലെത്തിയ ഒരു നിവിന്‍ പോളി ചിത്രം പോലും പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല എന്നത് തന്നെ കാരണം. ചിത്രങ്ങളുടെ എണ്ണത്തില്‍ നിവിന്‍ ശ്രദ്ധിക്കുന്നില്ല എന്നത് തന്നെയാണ് കാരണം.

തനിക്ക് ആത്മവിശ്വാസമുള്ള തിരക്കഥകളില്‍ മാത്രമേ നിവിന്‍ അഭിനയിക്കാറുള്ളg. തിരക്കഥ തൃപ്തികരമല്ലെങ്കില്‍ എത്ര വലിയ സംവിധായകനായാലും അത് തുറന്ന് പറയാന്‍ നിവിന്‍ മടിക്കാറില്ല. നിവിന്‍ വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രം ഓരോ വര്‍ഷം അഭിനയിക്കുന്നതും ഇതേ കാരണം കൊണ്ടുതന്നെ.

തനിക്ക് വിശ്വാസമില്ലാത്ത ഒരു തിരക്കഥ തന്റെ മുന്നിലെത്തിയാല്‍ അക്കാര്യം തുറന്ന് പറയാനും ചിത്രം ഒഴിവാക്കാനും കാണിക്കുന്ന ധൈര്യം മലയാളത്തിന്റെ താരരാജക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും പോലും കാണിക്കാറില്ല. പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും ബന്ധങ്ങളുടെ പേരില്‍ അഭിനയിച്ച ചിത്രങ്ങള്‍ ഇരുവര്‍ക്കും ഉണ്ടായിട്ടുണ്ട്.

മലയാളത്തിന്റെ പ്രമുഖ സംവിധായകരില്‍ ഒരാളായ ലാല്‍ ജോസിനോടാണ് നിവിന്‍ നോ പറഞ്ഞത്. നിവിനെ നായകനാക്കി ലാല്‍ ജോസ് ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആലോചിച്ചിരുന്നു. അതിന്റെ കഥ നിവിനോട് പറയുകയും നിവിന് അത് ഇഷ്ടമാകുകയും ചെയ്തിരുന്നു.

കഥ ഇഷ്ടമായെങ്കിലും സംഭവം തിരക്കഥയായപ്പോള്‍ നിവിന് അതില്‍ അത്ര വിശ്വാസം തോന്നിയില്ല. ഇക്കാര്യം നിവിന്‍ ലാല്‍ ജോസിനോട് തുറന്ന് പറയുകയും ചെയ്തു. മലയാളത്തിലെ ഏറ്റവും വിലകൂടിയ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ആയിരുന്നു തിരക്കഥ ഒരുക്കിയത്.

നായകന് വിശ്വാസമില്ലാത്തെ തിരക്കഥയുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് ലാല്‍ ജോസിന്റെ പക്ഷം. അതുകൊണ്ടുതന്നെ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. ഒരു ലാല്‍ ജോസ് ചിത്രത്തില്‍ നിവിന്‍ ഇതുവരെ നായകനായിട്ടില്ല. വിക്രമാദിത്യന്‍, സ്പാനിഷ് മസാല എന്നീ ചിത്രങ്ങളില്‍ നിവിന്‍ അതിഥി വേഷത്തിലെത്തിയിട്ടുണ്ട്.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ ജോസ് സംവിധായകനായി അരങ്ങേറുന്നത്. അതിന് ശേഷം നിരവധി ചിത്രങ്ങള്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കി. എന്നാല്‍ ഒരു മോഹന്‍ലാല്‍ ചിത്രം സംഭവിച്ചില്ല. ലാല്‍ ജോസിനൊപ്പം ഒരു ചിത്രം മോഹന്‍ലാലും മമ്മൂട്ടിയും നോ പറയില്ല.

2015ല്‍ പുറത്തിറങ്ങിയ നീന എന്ന ചിത്രത്തിന് ശേഷം ഒരു ലാല്‍ ജോസ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ല. എന്നാല്‍ ഈ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കിടയില്‍ രണ്ട് ചിത്രങ്ങള്‍ ആസൂത്രണം ചെയ്‌തെങ്കിലും പലവിധ കാരണങ്ങളാല്‍ രണ്ടും നീണ്ട് പോവുകയായിരുന്നു. നിവിന്‍ ചിത്രത്തേക്കൂടാതെ ദുല്‍ഖര്‍ ചിത്രവും ലാല്‍ ജോസ് ആലോചിച്ചിരുന്നു.

ബെന്നി പി നായരമ്പലത്തിന്റെ രചനയില്‍ മോഹന്‍ലാലിനെ നായകനാക്കി ചിത്രമൊരുക്കുകയാണ് ലാല്‍ ജോസ്. ഒരു കോളേജ് വൈസ് പ്രിന്‍സിപ്പാളിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മുമ്പ് മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു ചിത്രം ആലോചിച്ചെങ്കിലും ഇരുവരുടേയും തിരക്കുകള്‍ കാരണം ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

ഉണ്ണി ആറിന്റെ തിരക്കഥയില്‍ ദുല്‍ഖറിനെ നായകനാക്കി ഒരു ഭയങ്കര കാമുകന്‍ എന്ന ചിത്രമായിരുന്നു ലാല്‍ ജോസ് ആദ്യം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ സോളോയുടെ ചിത്രീകരണം വൈകുകയും ദുല്‍ഖറിന്റെ ഡേറ്റ് പ്രശ്‌നമാകുകയും ചെയ്തതോടെ ദുല്‍ഖര്‍ ചിത്രം മാറ്റി വച്ച് ലാല്‍ ചിത്രവുമായി അദ്ദേഹം മുന്നോട്ട് പോകുകയായിരുന്നു.

English summary
Nivin Pauly say no to Lal Jose because he wasn't confident with the script written by Boby and Sanjay. Now Lal Jose team up with Mohanlal along Benny P Nayarambalam script.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam