സംവിധായകനിലെ വിശ്വാസം, ആക്ഷന്‍ ഹീറോ ബിജു ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് നിവിന്‍ പോളി

1983 എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിയ്ക്കുന്നു എന്ന കാരണത്താല്‍ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വളരെ വലുതായിരുന്നു. അത് മാത്രമല്ല, പ്രേമം എന്ന ചിത്രത്തിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റിന് ശേഷം നിവിന്‍ പോളി ചെയ്യുന്ന ചിത്രങ്ങളെ വളരെ അധികം പ്രതീക്ഷയോടെയാണ് ഇതര മലയാളികളും നോക്കിക്കണ്ടത്. സിനിമയുടെ പേര് ഉള്‍പ്പടെ, സിനിമയ്ക്ക് മുന്നെ റിലീസ് ചെയ്ത പോസ്റ്ററുകളും പാട്ടുമെല്ലാം ആ പ്രതീക്ഷ നിലനിര്‍ത്തുന്നതായിരുന്നു.

എന്നാല്‍ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് എല്ലാ തരം പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. ഒരു വിഭാഗം സിനിമയെ അംഗീകരിച്ചപ്പോഴും, നിവിന്‍ പോളിയെയും സിനിമയും വിമര്‍ശിക്കുന്നവരും ഉണ്ടായിരുന്നു. പറ്റാത്തതെന്തോ നിവിന്റെ ചുമലില്‍ വച്ചുകെട്ടിയതു പോലുള്ള കഥാപാത്രമാണ് ബിജു പൗലോസ് എന്ന കഥാപാത്രമെന്നും, കഥയില്‍ കാമ്പില്ല എന്നുമൊക്കെയായിരുന്നു വിമര്‍ശകരുടെ പക്ഷം. നിവിന്റെ സിനിമാ തിരഞ്ഞെടുപ്പുകളെയും ചിലര്‍ കുറ്റപ്പെടുത്തി.

nivinpaulyandactionherobijuabridshine

എന്നാല്‍ താനൊരു സിനിമ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് നിവിന്‍ പോളി. ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമ ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ചും മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ നിവിന്‍ പോളി വ്യക്തമാക്കി. ഒരു സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു ചിത്രം തെളിയും. അങ്ങനെ ഒരു ചിത്രം തെളിഞ്ഞാല്‍, അതുമായി സഹകരിക്കുന്നതാണ് തന്റെ തിരഞ്ഞെടുപ്പ് രീതി എന്ന് നിവിന്‍ വ്യക്തമാക്കി.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam

ഒരു അഭിനേതാവ് എന്ന നിലയില്‍ എല്ലാ തരം സിനിമകളുടെയും ഭാഗമാവാന്‍ ശ്രമിക്കാറുണ്ട്. ആഘോഷിക്കാന്‍ പറ്റുന്ന സിനിമകളും അക്കാദമിക് തലത്തിലുള്ള സിനിമകളും ഫെസ്റ്റിവല്‍ സിനിമകളും വേണം. പ്രേമം എന്ന സിനിമ കഴിഞ്ഞപ്പോള്‍ എന്നെ തേടി വന്ന സിനിമകളെല്ലാം ആഘോഷിക്കാന്‍ പറ്റുന്നവയായിരുന്നു. കാമുക വേഷങ്ങളില്‍ നിന്നുള്ള കുത്തൊഴുക്കില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു പിന്നെ നടന്നത്. അപ്പോഴാണ് ആക്ഷന്‍ ഹീറോ ബിജു വന്നത്.

മുന്‍ മാതൃകകളില്ലാത്ത സിനിമയാണ് ആക്ഷന്‍ ഹീറോ ബിജു. സ്ഥിരം കണ്ടു പരിചയിച്ച പൊലീസ് കഥകളില്‍ നിന്നും കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് സിനിമയെന്ന് ഷൈന്‍ ചേട്ടന്‍ (എബ്രിഡ് ഷൈന്‍) ആദ്യം പറഞ്ഞിരുന്നു. സംവിധായകനില്‍ അര്‍പിച്ച വിശ്വാസമാണ് ആ സനിമ. വ്യത്യസ്തമായ അവതരണമായതിനാല്‍ റിസള്‍ട്ട് എന്താവും എന്ന കാര്യത്തില്‍ അവസാനം വരെ ഒരു ധാരണയും ഇല്ലായിരുന്നു. മനസ്സില്‍ കടന്ന് കൂടിയ ആ ചിത്രവുമായി സഹകരിക്കുകയായിരുന്നു - നിവിന്‍ വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X