For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൊച്ചുണ്ണിയല്ല പക്കിയാണ് ഹീറോ! ഏട്ടനാണ് താരം? അച്ചായന്‍റെ ചങ്ക് തകര്‍ത്ത് ട്രോളന്‍മാരും! കാണൂ!

  |

  റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടിലിറങ്ങിയ കായംകുളം കൊച്ചുണ്ണി ഇപ്പോള്‍ പ്രേക്ഷകരുടേത് കൂടിയായി മാറിയിരിക്കുകയാണ്. പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം തിയേറ്ററുകളിലേക്കെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മോഹന്‍ലാലിന്റെ അതിഥി വേഷവും ബാബു ആന്റണിയുടെയും ഷൈന്‍ ടോമിന്റെയും സണ്ണിയുടെയുമൊക്കെ അസാമാന്യ പ്രകടനം ചിത്രത്തിന് മാറ്റ് കൂട്ടിയെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്. കരിയറിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രമായി കൊച്ചുണ്ണി മാറുന്നതിന്റെ ത്രില്ലിലാണ് നിവിന്‍ പോളിയെങ്കിലും മറ്റ് ചില വിഷമങ്ങളും താരത്തെ അലട്ടുന്നുണ്ട്.

  ഭുവനേശ്വരി സമ്മതിച്ചാല്‍ അത് നടക്കും! രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ശ്രീശാന്ത്!

  അതിഥി താരമായെത്തി ആ സിനിമ തന്നെ തന്റേതാക്കി മാറ്റുന്ന താരമാണ് മോഹന്‍ലാല്‍. നേരത്തെ സുരേഷ് ഗോപിക്കു ജയറാമിനും സംഭവിച്ചത് തനിക്കും സംഭവിക്കുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു തുടക്കത്തില്‍ നിവിനെ അലട്ടിയിരുന്നത്. നിരഞ്ജനെന്ന ജയില്‍പുള്ളിയായി അന്ന് സമ്മര്‍ ഇന്‍ ബത്‌ലേഹേമില്‍ സംഭവിച്ചത് ഇപ്പോള്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. കായംകുളം കൊച്ചുണ്ണിയിലെ യഥാര്‍ത്ഥ നായകന്‍ ആരാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്. മോഹന്‍ലാലാണ് ചിത്രത്തിലെ നായകനെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  രണ്ടാംദിനത്തിലും കൊച്ചുണ്ണിക്ക് റെക്കോര്‍ഡ്! പക്കിയല്ലേ കൂടെയുള്ളത്! നൂറുകോടി നിഷ്പ്രഭം? കാണൂ!

  നിവിന്‍ പോളിയുടെ അവസ്ഥ

  നിവിന്‍ പോളിയുടെ അവസ്ഥ

  കായംകുളം കൊച്ചുണ്ണിയിലെ നായകന്‍ താനായിരുന്നുവെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ പെടാപ്പാട് പെടുകയാണ് നിവിന്‍ പോളി. ഇത്തരമൊരു അവസ്ഥയെക്കുറിച്ചോര്‍ത്താണ് അന്ന് ആരാധകരും ടെന്‍ഷനടിച്ചത്. കേവലം 20 മിനിറ്റിലൂടെ മോഹന്‍ലാല്‍ സിനിമ തന്നെ അദ്ദേഹത്തിന്റേതാക്കി മാറ്റുമെന്ന് പാവം നിവിന്‍ കരുതിക്കാണില്ല.

  അതിലും ഭേദം എന്നെ കൊല്ലുന്നതല്ലേ?

  അതിലും ഭേദം എന്നെ കൊല്ലുന്നതല്ലേ?

  ഇടയ്ക്ക് അതിഥിയായി എത്തുന്ന ഇത്തിക്കര പക്കിയെ സിനിമയുടെ ക്ലൈമാക്‌സിലേക്കും ക്ഷണിച്ചാലോയെന്ന് സംവിധായകനൊരു സംശയം. ഇതേക്കുറിച്ച് നിവിനോട് ചോദിച്ചപ്പോള്‍ ഇതിലും ഭേദം തന്നെയങ്ങ് കൊല്ലുന്നതായിരുന്നില്ലെയെന്ന് താരവും. തന്നെ ഗസ്റ്റ് റോളിലാക്കുന്നതായിരിക്കും അതിനേക്കാള്‍ ഭേദമെന്നും താരം പറഞ്ഞുവെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍.

  മോഹന്‍ലാലിന്റെ സിനിമയോ?

  മോഹന്‍ലാലിന്റെ സിനിമയോ?

  താന്‍ നായകനായി അഭിനയിച്ച സിനിമയെക്കുറിച്ച് മറ്റുള്ളവര്‍ ചോദിക്കുമ്പോഴും അഭിപ്രായം രേഖപ്പെടുത്തുമ്പോഴും താരങ്ങള്‍ സന്തോഷിക്കാറുണ്ട്. എന്നാല്‍ താനല്ല അതിഥിയായെത്തിയ മോഹന്‍ലാലാണ് നായകനെന്നും അദ്ദേഹത്തിന്റെ സിനിമയെന്നും കേള്‍ക്കേണ്ടി വരുന്ന നിവിന്റെ മാനസികാവസ്ഥ വല്ലാത്തതല്ലേ, അതെങ്കിലും ഓര്‍ത്തൂടേ.

  എന്നോടാണോ ഇത് പറയുന്നത്?

  എന്നോടാണോ ഇത് പറയുന്നത്?

  കായംകുളം കൊച്ചുണ്ണിയില്‍ ലീഡ് റോളിലെത്തിയത് താനാണെന്നും നായകനായത് താനാണെന്നും വിളിച്ച് പറയേണ്ട ഗതികേടിലാണ് അച്ചായന്‍. ഇത്തരമൊരവസ്ഥ ശത്രുക്കള്‍ക്ക് പോലും വരുത്തല്ലേയെന്നാണ് പ്രാര്‍ത്ഥന.

  പുതിയ പടത്തിന്റെ പേരോ?

  പുതിയ പടത്തിന്റെ പേരോ?

  തന്റെ പുതിയ പടത്തിന്റെ പേര് ചോദിച്ചപ്പോള്‍ നിവിന്‍ ആദ്യം പറഞ്ഞത് ഇത്തിക്കര പക്കിയെന്നായിരുന്നു പിന്നീടാണ് അത് തിരുത്തി കായംകുളം കൊച്ചുണ്ണിയെന്ന് പറഞ്ഞത്. സ്വന്തം കഥാപാത്രത്തപ്പോലും മറന്നുപോയിരിക്കുകയാണ് ഈ താരം

  ഏട്ടന്‍ പൊളിച്ചു

  ഏട്ടന്‍ പൊളിച്ചു

  മോഹന്‍ലാല്‍ പൊളിച്ചുവെന്നാണ് സിനിമ കണ്ടിറങ്ങിയവരെല്ലാം പറഞ്ഞത്. അതിഥി താരമായ മോഹന്‍ലാലിനെക്കുറിച്ച് വാചാലരാവുന്നവര്‍ എന്തുകൊണ്ട് നിവിനെക്കുറിച്ച് മിണ്ടുന്നില്ലെന്നുള്ളതാണ് ചോദ്യം.

  മികച്ച ഗസ്റ്റ് റോള്‍

  മികച്ച ഗസ്റ്റ് റോള്‍

  മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച അതിഥി കഥാപാത്രമായിരുന്നു നിരഞ്ജന്‍. 20 വര്‍ഷത്തിന് ശേഷം മറ്റൊരു മാസ് കഥാപാത്രവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. മികച്ച ഗസ്റ്റ് റോളും ഇന്‍ട്രോയും അദ്ദേഹത്തിന്റെ പേരിലായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

  അജു വര്‍ഗീസും അത് പറഞ്ഞു

  അജു വര്‍ഗീസും അത് പറഞ്ഞു

  നിവിന്‍ പോളിയുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളിലൊരാളായ അജു വര്‍ഗീസും മോഹന്‍ലാലിന്റെ പുതിയ സിനിമയുടെ റിലീസെന്നും പറഞ്ഞാണ് ഓടിയത്. ഇതാണ് നിവിനെ കൂടുതല്‍ വിഷമിപ്പിച്ചത്.

  സൂര്യയ്ക്ക് മുന്നറിയിപ്പ്

  സൂര്യയ്ക്ക് മുന്നറിയിപ്പ്

  കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. ഗസ്റ്റ് റോളെന്ന് പറയേണ്ടത് ആരുടെ പേരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിവിന്‍.

  പൊളിച്ചടുക്കിയ താരങ്ങള്‍

  പൊളിച്ചടുക്കിയ താരങ്ങള്‍

  ഏത് തരം കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കുന്ന മോഹന്‍ലാല്‍ മാത്രമല്ല മറ്റ് താരങ്ങളും അവരവരുടെ വേഷം ഗംഭീരമാക്കിയാണ് മുന്നേറിയത്. കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുമായി നിവിനും കിടുക്കന്‍ വില്ലനായി സണ്ണിയും തിരിച്ചുവരവ് ഗംഭീരമാക്കി ബാബു ആന്റണിയേയും അത്ര പെട്ടെന്ന് മറക്കാനാവുമോ?

  മോഹന്‍ലാലിനെ അങ്ങനെ വിളിക്കാന്‍ കാരണം?

  മോഹന്‍ലാലിനെ അങ്ങനെ വിളിക്കാന്‍ കാരണം?

  മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറാണെന്നാണ് മോഹന്‍ലാലിനെ വിളിക്കുന്നത് അങ്ങനെ വിളിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് സംശയമുള്ളവര്‍ പക്കിയുടെ പെര്‍ഫോമന്‍സ് കണ്ടാല്‍ മതി.

   അവസാനം വീണ്ടും വന്നാലോ?

  അവസാനം വീണ്ടും വന്നാലോ?

  ഇടയ്ക്ക് വന്ന ഞെട്ടിച്ചത് പോലെ തന്നെ ക്ലൈമാക്‌സിലും പക്കിയെത്തിയിരുന്നുവെങ്കില്‍ ചങ്ക് പൊട്ടി ചത്തേനെയെന്നാണ് നിവിന്‍ പോളി ആരാധകര്‍ പറയുന്നത്.

  കൈയ്യടിക്കെടാ മക്കളെ

  കൈയ്യടിക്കെടാ മക്കളെ

  ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡ് നേട്ടമാണ് നിവിന്‍ പോളി സ്വന്തമാക്കിയത്. ഓപ്പണിങ് ദിന കലക്ഷനിലെ സകല റെക്കോര്‍ഡും തിരുത്തിക്കുറിച്ചിരിക്കുകയാണ് ഈ താരം. ഇത്തരമൊരു നേട്ടത്തെക്കുറിച്ച് മനസ്സിലാക്കിയ ആരാധകര്‍ പറയുന്നത് ഇതാണ്.

  വല്ലാത്ത പണിയായിപ്പോയി

  വല്ലാത്ത പണിയായിപ്പോയി

  പുലര്‍ച്ചെ മുതല്‍ത്തുടങ്ങുന്ന ഷൂട്ടിങ്ങിനെക്കുറിച്ച് നിവിന്‍ പോളി വാചാലനായിരുന്നു. രാത്രി ഒരു മണി വരെയൊക്കെ ഷൂട്ടിങ്ങുണ്ടാവുമായിരുന്നു. കളരി അഭ്യാസവും കുതിര സവാരിയുമൊക്ക അഭ്യസിച്ചിരുന്നു. മോഹന്‍ലാലിന് ഗസ്റ്റ് റോള്‍ കൊടുത്തതാണ് തനിക്ക് അബദ്ധമായതെന്നാണ് താരം പറയുന്നത്.

  അടുത്ത തലമുറയുടെ കൂടി

  അടുത്ത തലമുറയുടെ കൂടി

  58 ന്റെ ചെറുപ്പത്തില്‍ മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് മോഹന്‍ലാല്‍. പക്കിക്ക് പിന്നാലെ തന്നെ ഒടിയന്‍ മാണിക്കനുമെത്തും. മാണിക്കനെ അനുകരിക്കുന്നവരെ കണ്ടാല്‍ത്തന്നെ മനസ്സിലാവില്ലേ ആ കഥാപാത്രത്തിന്‍രെ ജനപ്രീതി.

  പുലിമുരുകന്‍ തുടങ്ങിവെച്ചത്

  പുലിമുരുകന്‍ തുടങ്ങിവെച്ചത്

  കോടികള്‍ മുടക്കി ചരിത്ര സിനിമകളും ബ്രഹ്മാണ്ഡ ചിത്രങ്ങളുമൊരുക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകുന്നുവെങ്കില്‍ അതിന് പിന്നിലെ മുഖ്യ കാരണങ്ങളിലൊന്ന് പുലിമുരുകനാണ്. മലയാള സിനിമയെ നൂറുകോടി നേട്ടത്തിലെത്തിച്ച ചിത്രത്തെ പിന്തുടരുകയാണ് എല്ലാവരും,

  അന്ന് യോദ്ധ ഇന്ന് കൊച്ചുണ്ണി

  അന്ന് യോദ്ധ ഇന്ന് കൊച്ചുണ്ണി

  ഈ ചിത്രങ്ങള്‍ സാദൃശ്യമുള്ള രംഗങ്ങളായി തോന്നുന്നത് സ്വഭാവികമാണ്. 1992 ന് ശേഷം വീണ്ടും അതേ ഗെറ്റപ്പുമായി മോഹന്‍ലാല്‍ എത്തിയത് കായംകുളം കൊച്ചുണ്ണിയിലാണ്.

  കാഴ്ചക്കാരനായി നോക്കി നിന്നു

  കാഴ്ചക്കാരനായി നോക്കി നിന്നു

  59 വയസ്സുകാരന്റെ അസാമാന്യ മെയ് വഴക്കത്തിന് മുന്നില്‍ യുവതാരമായ നിവിന്‍ പോളി പോലും മുട്ടുമടക്കിയിരുന്നു. 34 കാരനായ താരം കേവലമൊരു കാഴ്ചക്കാരനെപ്പോലെ നോക്കി നില്‍ക്കുകയായിരുന്നു.

  വേണ്ട ഇനി പറയണ്ട

  വേണ്ട ഇനി പറയണ്ട

  മോഹന്‍ലാലുമായി സിനിമ ചെയ്യണമെന്ന് വളരെ നാളുകളായി കരുതുന്നുവെന്ന് പറഞ്ഞായിരുന്നു പലരും കൊച്ചുണ്ണിയിലേക്കെത്തിയത്. എന്നാല്‍ റിലീസിന ശേഷമാണ് അത് വേണ്ടായിരുന്നുവെന്ന് തോന്നിയത്. ഇനിയിപ്പോള്‍ സംവിധായകന്റെ വിശദീകരണത്തിന് എന്ത് പ്രസക്തി.

  പക്കിയായാല്‍ മതിയായിരുന്നു

  പക്കിയായാല്‍ മതിയായിരുന്നു

  കൊച്ചുണ്ണിയെ കൊച്ചുണ്ണിയാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ് ഇത്തിക്കര പക്കി. സിനിമ റിലീസ് ചെയ്തപ്പോഴാണ് തനിക്ക് ഇത്തിക്കര പക്കിയായാല്‍ മതിയായിരുന്നുവെന്ന് നിവിന് തോന്നിയത്.

  സെക്കന്‍ഡ് ഹീറോയോ?

  സെക്കന്‍ഡ് ഹീറോയോ?

  കായംകുളം കൊച്ചുണ്ണിയില്‍ സെക്കന്‍ഡ് ഹീറോയായിരുന്നുവോയെന്ന് നിവിനോട് ചോദിച്ചപ്പോഴുള്ള പ്രതികരണം ഇങ്ങനെ, ആരായാലും ചങ്ക് തകര്‍ന്നുപോവില്ലേ. ഇ്ങ്ങനെയൊക്കെ ചോദിക്കാമോ?

   നിവിന്റെ ഗസ്റ്റ് റോളോ?

  നിവിന്റെ ഗസ്റ്റ് റോളോ?

  കൊച്ചുണ്ണിയെക്കുറിച്ച് മികച്ച പ്രതികരണം ലഭിക്കുന്നതിന്‍രെ ത്രില്ലിലായിരുന്നു നിവിന്‍ പോളി. എന്നാല്‍ അതിനിടയിലാണ് ആ ഞെട്ടിക്കുന്ന കാര്യം പുറത്തുവന്നത്. മോഹന്‍ലാല്‍ പൊളിച്ചുവെന്നും നിവിന്റെ അതിഥി വേഷം പൊളിച്ചുവെന്നും കേട്ടതോടെ നിവിന്റെ ബോധവും പോയി.

  ഗസ്റ്റും മാസ്സ് ഗസ്റ്റും

  ഗസ്റ്റും മാസ്സ് ഗസ്റ്റും

  മോളിവുഡ് സിനിമയിലെ മികച്ച അതിഥി വേഷങ്ങളിലൊന്നാണ് നിരഞ്ജനെന്ന് നിസംശയം പറയാം, അത് മികച്ചതായിരുന്നുവെങ്കില്‍ ഇത് മികച്ച മാസ്സ് ഗസ്റ്റ് റോളാണ്.

  ആര്‍ക്ക് ലഭിക്കും?

  ആര്‍ക്ക് ലഭിക്കും?

  25 മിനിറ്റ് ഗസ്റ്റ് റോളില്‍ എത്തുന്ന മോഹന്‍ലാലിനായി നൂറിലധികം ഫാന്‍സ് ഷോകളാണ് സംഘടിപ്പിച്ചത്. ഓര്‍ക്കുക അതിഥി താരമായെത്തിയപ്പോഴാണ് ഇത് സംഭവിച്ചത്. നായകനായിരുന്നുവെങ്കിലോ?

  English summary
  Mohanlal becomes the hero in Kyamkulam Kochunni, Troll viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X