Just In
- 28 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 37 min ago
'ലവ് യൂ മെെ ബ്യൂട്ടിഫുള്‍ ലേഡി', പ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി കുഞ്ചാക്കോ ബോബന്
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
Don't Miss!
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നിവിനിന് പുതുമുഖ നായികമാരേ പറ്റുള്ളോ... 16 ല്‍ 12ലും പുതമുഖ നായികമാര്‍
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പുതമുഖ നായികമാര്‍ അരങ്ങേറ്റം കുറിച്ചത് ഒരു പക്ഷെ ദിലീപിനൊപ്പമായിരിക്കും. എന്നാല്‍ പുതുമുഖ നായകന്മാരില് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ നായികമാര്‍ മലയാളത്തിലെത്തുന്നത് നിവിന്‍ പോളിയ്ക്കൊപ്പമാണ്. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ വന്നത് മൂന്ന് നായികമാരാണ്.
ആദ്യം അഭിനയിച്ച മലര്‍വാടി ആര്‍ട്സ് ക്ലബ്ബില്‍ നിവിന്‍ പോളിയ്ക്ക് നായികമാരുണ്ടായിരുന്നില്ല. തട്ടത്തിന് മറയത്ത് എന്ന ചിത്രത്തിലാണ് നിവിന്‍ പോളിയ്ക്ക് ആദ്യമായി നായിക ഉണ്ടായത്. മോഡലിങിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധേയായ ഇഷ തല്‍വാര്‍ നിവിന്റെ നായികയായെത്തി.
പിന്നീട് ചെയ്ത 26 ഓളം ചിത്രങ്ങളില്‍ 16 ചിത്രങ്ങളിലാണ് നിവിന്‍ കേന്ദ്ര നായക വേഷത്തിലെത്തിയത്. ഈ ചിത്രങ്ങളില്‍ മിക്കതിലും പുതുമുഖ നായികമാരായിരുന്നു. അങ്ങനെ മലയാളത്തിലെത്തിയത് 12 നായികമാരാണ്. കാണൂ

നിവിനിന് പുതുമുഖ നായികമാരേ പറ്റുള്ളോ... 16 ല്‍ 12ലും പുതമുഖ നായികമാര്‍
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത തട്ടത്തിന് മറയത്ത് എന്ന ചിത്രമാണ് നിവിന്‍ പോളിയ്ക്ക് ഒരു നായക പരിവേഷം നല്‍കിയത്. ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായര്‍ ചെറുക്കന്റെ കഥ പറഞ്ഞ ചിത്രത്തിലൂടെ മലയാളത്തിന് ഇഷ തല്‍വാര്‍ എന്ന അന്യഭാഷാ നടിയെ കിട്ടി

നിവിനിന് പുതുമുഖ നായികമാരേ പറ്റുള്ളോ... 16 ല്‍ 12ലും പുതമുഖ നായികമാര്‍
ടെലിവിഷന്‍ സീരിയലിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ നമിത പ്രമോദിന്റെ ആദ്യത്തെ ചിത്രം ട്രാഫിക്കാണ്. എന്നാല്‍ നായികയായി അരങ്ങേറിയത് നിവിന്‍ പോളിയ്ക്കൊപ്പമാണ്. പുതിയ തീരങ്ങള്‍ എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെ

നിവിനിന് പുതുമുഖ നായികമാരേ പറ്റുള്ളോ... 16 ല്‍ 12ലും പുതമുഖ നായികമാര്‍
ടെലിവിഷന്‍ അവതാരകയായും ബാലതാരവുമായ നസ്റിയ നസീമിന്റെ നായികയായുള്ള അരങ്ങേറ്റവും നിവിന്‍ പോളിയ്ക്കൊപ്പമായിരുന്നു. നേരം എന്ന അല്‍ഫോണ്‍സ് പുത്രന് ചിത്രത്തിലൂടെ നിവിന്റെയും നസ്റിയയുടെയും നേരം തെളിഞ്ഞു

നിവിനിന് പുതുമുഖ നായികമാരേ പറ്റുള്ളോ... 16 ല്‍ 12ലും പുതമുഖ നായികമാര്‍
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി വന്ന നിക്കി ഗല്‍റാണി പിന്നീട് മലയാളത്തിന്റെ ഭാഗ്യ നായികയായി മാറി.

നിവിനിന് പുതുമുഖ നായികമാരേ പറ്റുള്ളോ... 16 ല്‍ 12ലും പുതമുഖ നായികമാര്‍
ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ സൃന്ദ അഷബ് പിന്നീട് 22 ഫീമെയില്‍ കോട്ടയം, തട്ടത്തിന് മറയത്ത്, 101 വെഡ്ഡിങ്സ്, അന്നയും റസൂലും, ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളില്‍ സഹതാരമായി അഭിനയിച്ചു. എന്നാല്‍ സൃന്ദ ആദ്യമായി നായികയായത് നിവിന്‍ പോളിയ്ക്കൊപ്പമാണ്, 1983 എന്ന ചിത്രത്തില്‍

നിവിനിന് പുതുമുഖ നായികമാരേ പറ്റുള്ളോ... 16 ല്‍ 12ലും പുതമുഖ നായികമാര്‍
ബാലതാരമായി സിനിമാ ലോകത്തെതിയ മഞ്ജി മോഹന്‍ നായികയായി തിരിച്ചു വന്നത് ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ്. ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്

നിവിനിന് പുതുമുഖ നായികമാരേ പറ്റുള്ളോ... 16 ല്‍ 12ലും പുതമുഖ നായികമാര്‍
പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ പരമേശ്വരന് നിവിന്‍ പോളിയുടെ നായികയായി വെള്ളിത്തിരയില്‍ അരങ്ങേറിയത്. ഇപ്പോള്‍ തമിഴിലും തെലുങ്കിലും നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം

നിവിനിന് പുതുമുഖ നായികമാരേ പറ്റുള്ളോ... 16 ല്‍ 12ലും പുതമുഖ നായികമാര്‍
പ്രേമത്തിലൂടെ മലയാളത്തിലെത്തിയ മലര് വസന്തം. മലയാള സിനിമയില്‍ ഒരു കാലത്തും ഒരു പുതമുഖ നായികയ്ക്കും ലഭിയ്ക്കാത്ത സ്വീകരണമാണ് സായി പല്ലവിയ്ക്ക് മലയാളത്തില്‍ ലഭിച്ചത്. ഇപ്പോള്‍ ദുല്‍ഖര്‍ സല്മാന് നായകനാകുന്ന കലി എന്ന ചിത്രത്തിലാണ് സായി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്

നിവിനിന് പുതുമുഖ നായികമാരേ പറ്റുള്ളോ... 16 ല്‍ 12ലും പുതമുഖ നായികമാര്‍
പ്രേമത്തിലൂടെ വന്ന മൂന്നാമത്തെ നായികയാണ് മഡോണ സെബാസ്റ്റിന്. ഗായികയാകാന്‍ ആഗ്രഹിച്ച മഡോണ മലയാളത്തില്‍ നായികയായി. സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്യുന്ന കിങ് ലയറില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചു കഴിഞ്ഞു ഇപ്പോള്‍ മഡോണ

നിവിനിന് പുതുമുഖ നായികമാരേ പറ്റുള്ളോ... 16 ല്‍ 12ലും പുതമുഖ നായികമാര്‍
പ്രേമത്തിന് ശേഷം നിവിന്റേതായി റിലീസ് ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലും പുതുമുഖമായിരുന്നു നായിക. സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നിര്‍മാതാവ് ഇമ്മാനുവലിന്റെ മകള്‍ അനു ഇമ്മാനുവല്‍ ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്റെ നായികയായെത്തി

നിവിനിന് പുതുമുഖ നായികമാരേ പറ്റുള്ളോ... 16 ല്‍ 12ലും പുതമുഖ നായികമാര്‍
ഇനി റിലീസ് ചെയ്യാനിരിക്കുന്ന വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രത്തിലും നിവിന്‍ പോളിയ്ക്ക് പുതുമുഖമാണ് നായിക. മിടുക്കി എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ശ്രദ്ധേയായ റീബ മോണിക്ക ജോണ്‍

നിവിനിന് പുതുമുഖ നായികമാരേ പറ്റുള്ളോ... 16 ല്‍ 12ലും പുതമുഖ നായികമാര്‍
പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അല്‍ത്തഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നിവിന്‍ പോളിയ്ക്ക് നായിക പുതുമുഖമാണ്. മോഡലിങിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്മി