നിവിൻ പോളിയെ 'അനൗൺസ്‌മെന്റ് സ്റ്റാർ' ആക്കി റെഡിറ്റ്: പ്രഖ്യാപിച്ച സിനിമകൾ അപ്രത്യക്ഷമാകുന്നു?
മലയാള സിനിമയിലെ ക്രൗഡ് പുള്ളർ എന്ന് പേരെടുത്ത താരമാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ മലർവാടി ആർട്സ് ക്ലബ്ബിലൂടെ സിനിമയിലെത്തിയ നിവിനെ താരമാക്കിയത് തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിന്റെ വൻ വിജയമാണ്. പിന്നീട് നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ സൂപ്പർ ഹിറ്റുകളുടെ മലയത്തിലെ യുവ താരങ്ങളിൽ പ്രധാനിയായ നടൻ, പ്രേമം എന്ന റൊമാന്റിക് ഡ്രാമയുടെ ഉജ്ജ്വല വിജയത്തോടെ സൂപ്പർതാര പദവി കൂടി നേടി. എന്നാൽ കുറച്ചു കാലമായി നിവിന്റെ കരിയർ നല്ല നിലയ്ക്കല്ല മുന്നോട്ട് പോകുന്നത്.
തുറമുഖം എന്ന ചിത്രം തീയറ്ററിൽ എത്താൻ ഏറെ വൈകുകയും, പിന്നീട് ഇറങ്ങിയ ഒട്ടു മിക്ക ചിത്രങ്ങളും തീയറ്ററിൽ തകർന്ന് അടിയുകയും ചെയ്തതോടെ നിവിൻ പോളിയുടെ കരിയർ അതിന്റെ ഏറ്റവും മോശം അവസ്ഥയിൽ എത്തി. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലെ കാമിയോ റോളിലൂടെ വീണ്ടും ചെറിയൊരു ആശ്വാസം നിവിൻ ആരാധകർക്ക് നൽകിയെങ്കിലും, ഇപ്പോൾ കാര്യങ്ങൾ വീണ്ടും വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്. അതിന് കാരണം, പ്രഖ്യാപനത്തിന് ശേഷം മുടങ്ങുന്ന താരത്തിന്റെ ചിത്രങ്ങളാണ്.

കാരണം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, നിവിൻ പോളി അനൗൺസ് ചെയ്തതിന് ശേഷം നടക്കാതെ പോയ പ്രോജക്ടുകളുടെ എണ്ണം വളരെയേറെ കൂടുതലാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് റെഡിറ്റ് പ്രേക്ഷകർ. അമർ ചിത്ര ഗാഥാ എന്ന പേരിൽ ലോഞ്ച് ചെയ്ത്, പിന്നീട് 'താരം' എന്ന പേരിൽ ഷൂട്ടിംഗ് ആരംഭിച്ച റൊമാന്റിക് ഡ്രാമ, ഒരു ഷെഡ്യൂൾ ഷൂട്ടിങ്ങിന് ശേഷമാണ് മുടങ്ങി പോയത്. അതിന്റെ കാരണം ഇന്നും വ്യക്തമല്ല. ഇതേ അവസ്ഥയാണ് ആര്യൻ രമണി ഗിരിജാവല്ലഭൻ ഒരുക്കാനിരുന്ന ആക്ഷൻ ത്രില്ലറിന്റെതും. ഈ പ്രോജെക്ടിന് എന്ത് സംഭവിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല.

നിവിൻ പോളിയും ഐശ്വര്യ ലക്ഷ്മിയും നായികാനായകന്മാരായി എത്താനിരുന്ന ബിസ്മി സ്പെഷ്യൽ, പുതുമുഖം റോണി മാനുവൽ തോമസ് സംവിധാനം ചെയ്യാനിരുന്ന ആക്ഷൻ ചിത്രം ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല, തുടങ്ങിയ ചിത്രങ്ങൾ അനൗൺസ് ചെയ്‌തെങ്കിലും പിന്നീട് ഒരു വിവരവും നടൻ വെളിപ്പെടുത്തിയിട്ടില്ല. നിവിന്റെയും, ഈ ചിത്രങ്ങളുടെ അണിയറ അംഗങ്ങളുടെയും മൗനം കണക്കിലെടുക്കുമ്പോൾ, അവയൊക്കെ ഉപേക്ഷിക്കപ്പെട്ടുവെന്ന് വേണം കരുതാൻ എന്നാണ് റെഡിറ്റ് പ്രേക്ഷകർ പറയുന്നത്. ഏഴു കടൽ ഏഴു മലൈ എന്ന നടന്റെ തമിഴ് ചിത്രമാവട്ടെ, ചലച്ചിത്ര മേളകളിൽ മാത്രമേ ഇതുവരെ റിലീസ് ചെയ്തിട്ടുള്ളു.
Nivin Pauly's Line-Up!
byu/enthmyru inInsideMollywood
മൂത്തോൻ എന്ന ചിത്രം സിനിമ പ്രേമികളുടെ നല്ല അഭിപ്രായം നേടിയതോടെ, നിവിൻ പോളി വിനീത് ശ്രീനിവാസൻ സിനിമകളുടെ തണലിൽ നിന്ന് മാറുകയും, മറ്റ് ജോണറുകൾക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രോജക്ടുകളുടെ തിരഞ്ഞെടുപ്പുകളിലും, അവയുടെ ജോലികൾ കൃത്യ സമയത്ത് തീർക്കുന്ന കാര്യത്തിലും നടൻ പരാജയപ്പെട്ടുവെന്നാണ് റെഡിറ്റ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഒപ്പം, നിവിൻ തന്റെ ഫിറ്റ്നസ്സിലും വസ്ത്രധാരണത്തിലും തീരെ ശ്രദ്ധിക്കാത്തത്, നടൻ തന്റെ കരിയർ സീരിയസ് ആയി കാണുന്നില്ല എന്നതിന് തെളിവാണെന്നും അവർ പറയുന്നു.


Click it and Unblock the Notifications











