For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെ ഡെറിക്കാക്കിയ അദേനി നിവിനെ മിഖായേലാക്കുന്നു, വിടാതെ ട്രോളര്‍മാരും, കാണൂ!

  |

  Disply

  ഇക്കയെ ഡേവിഡും ഡെറിക്കുമാക്കിയ അദേനി ഇനി അച്ചായനെ മിഖായേലാക്കുന്നു, എങ്ങനെ ഇത് സാധിക്കുന്നുവെന്ന് ട്രോളര്‍മാര്‍, കാണൂ!

  M Summary

  ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനം കവര്‍ന്നെടുത്ത സംവിധായകരിലൊരാളാണ് ഹനീഫ് അദേനി. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ദി ഗ്രേറ്റ് ഫാദറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കലക്ഷനിലും ഏറെ മുന്നിലായിരുന്നു ഈ ചിത്രം. സംവിധായക വേഷത്തില്‍ നിന്നും മാറി തിരക്കഥാകൃത്തായി അദ്ദേഹമെത്തിയപ്പോഴും ആ സ്വീകാര്യത അതേ പോലെ തുടരുകയായിരുന്നു. ഇന്നിപ്പോള്‍ വീണ്ടും അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. നിവിന്‍ പോളിയെ നായകനാക്കിയൊരുക്കുന്ന സിനിമയുടെ പ്രഖ്യാപനമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

  അബ്രാഹമിന്റെ സന്തതികള്‍ വിജകരമായി മുന്നേറുന്നതിനിടയിലാണ് ഹനീഫ് അദേനി തന്റെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. നിവിന്‍ പോൡയായിരിക്കും അടുത്ത ചിത്രത്തില്‍ നായകനായെത്തുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. മിഖായേല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇതിനോടകം തന്നെ തുടങ്ങിയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. പ്രഖ്യാപനം പുറത്തുവന്ന് അധികം കഴിയുന്നതിന് മുന്‍പ് തന്നെ മിഖായേലിനെ ഏറ്റെടുത്ത് ട്രോളര്‍മാരും രംഗത്തെത്തിയിരുന്നു. വീണ്ടുമൊരു ക്രിസ്ത്യന്‍ പേരും ഡാര്‍ക്ക് ത്രില്ലറുമായാണ് എത്തുന്നതെന്നുള്ള സൂചന ലഭിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

  കളിയാക്കിയവര്‍ക്കുള്ള മറുപടിയാണ്

  കളിയാക്കിയവര്‍ക്കുള്ള മറുപടിയാണ്

  സേഫ് സോണില്‍ നില്‍ക്കുന്ന അഭിനേതാവാണെന്ന് പറഞ്ഞ് നിവിന്‍ പോളിയെ വിമര്‍ശിച്ച ഹേറ്റേഴ്‌സിനുള്ള പണിയാണിതെന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍. ഹേറ്റേഴ്‌സിന് അച്ചായന്‍ കൊടുത്ത ചിന്ന സമ്മാനമാണിത്. ഇതിലും വലുതാണ് വരാനിരിക്കുന്നതെന്ന് സാരം. പ്രഖ്യാപനം പുറത്തുവന്ന് നിമിഷനേരം പിന്നിടുന്നതിനിടയില്‍ത്തന്നെ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ്ങായി മാറിയിരുന്നു.

   പൊളിച്ചെന്ന് ആരാധകര്‍

  പൊളിച്ചെന്ന് ആരാധകര്‍

  കായംകുളം കൊച്ചുണ്ണിയുടെ കിടിലന്‍ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെയാണ് അച്ചായന്‍ വീണ്ടും ഞെട്ടിച്ചത്. ഹനീഫ് അദേനിക്കൊപ്പമുള്ള സിനിമയെന്ന് കേട്ടപ്പോഴുള്ള നിവിന്‍ പോളി ഫാന്‍സിന്റെ ഭാവം ഇങ്ങനെ, പൊളിച്ചെന്നായിരുന്നു അഭിപ്രായം. പോസ്റ്റര്‍് കിടുക്കിയെന്നാണ് ഇവരുടെ അഭിപ്രായം.

  താക്കീതാണ് ഇത്

  താക്കീതാണ് ഇത്

  ഒന്നും അവസാനിച്ചിട്ടില്ല എന്നതിനുള്ള ശക്തമായ താക്കീത് കൂടിയാണിത്. വിജയപരാജയങ്ങളെ മുന്‍നിര്‍ത്തി താരത്തിനെതിരെ വാളോങ്ങുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ സുപ്രധാന പ്രഖ്യാപനം. നിവിന്‍ പോളിയെ പരാജയത്തിന്റെ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടതെന്ന് മനസ്സിലാക്കാന്‍ ഇനി വല്ലതും വേണോ?

  ഇത് തന്നെ ധാരാളം

  ഇത് തന്നെ ധാരാളം

  ഈ പടം പൊളിക്കുമെന്നുറപ്പിക്കാന്‍ രണ്ടേ രണ്ടേ പേരുകള്‍ തന്നെ ധാരാളം. യുവതാരരാജാവ് നിവിന്‍ പോളിയും യുവസംവിധായകനായ ഹനീഫ് അദേനിയും മതി ഇത് പൊളിക്കുമെന്നുള്ള ഉറപ്പിനെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. ആദ്യ സിനിമ കൊണ്ട് തന്നെ ലോകശ്രദ്ധ നേടിയ സംവിധായകനാണല്ലോ അദേനി.

  എങ്ങനെ സാധിക്കുന്നു?

  എങ്ങനെ സാധിക്കുന്നു?

  നായകന്റെ പേരിലായാലും ഫസ്റ്റ് ലുക്ക് പോസ്റ്ററിലായാലും വ്യത്യസ്തത നിലനിര്‍ത്തുകയാണ് ഹനീഫ് അദേനി. നിനക്ക് മാത്രം എങ്ങനെയാണ് ഇങ്ങനെ വ്യത്യസ്തമാര്‍ന്ന ഐറ്റം കിട്ടുന്നതെന്നുള്ള സംശയവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഗ്രേറ്റ് ഫാദറായാലും അബ്രഹാമായാലും പേരിലും ലുക്കിലും വ്യത്യസ്തത നിലനിര്‍ത്തിയിരുന്നു.

  ഡേവിഡിനും ഡേറിക്കിനും പിന്നാലെ

  ഡേവിഡിനും ഡേറിക്കിനും പിന്നാലെ

  മമ്മൂട്ടിയുടെ കരിയറിലെ തന്നെ രണ്ട് സുപ്രധാന കഥാപാത്രങ്ങളായ ഡേവിഡിനും ഡെറിക്കിനും പിന്നാലെയാണ് മിഖായേല്‍ വരുന്നതെന്നുള്ളതാണ് മറ്റൊരു കാര്യം. ഇക്കയുടെ ഊഴം കഴിഞ്ഞു. ഇനി അച്ചായന്റെ ഊഴമാണ്. അടുത്ത സുഹൃത്ത് കൂടിയായ നിവിനൊപ്പമാണ് ഇനിയെത്തുന്നതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

  കണ്ടം നോക്കി വെച്ചോ

  കണ്ടം നോക്കി വെച്ചോ

  സ്‌റ്റൈലിഷ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കൊള്ളാത്തവനാണ് നിവിന്‍ പോളിയെന്ന് പറയുന്നവര്‍ കണ്ടം വഴി ഓടിക്കോ, മിഖായേലിന്റെ വരവിന് മുന്നില്‍ ഇനി ആരൊക്കെ പതറുമെന്നുള്ളതാണ് മറ്റൊരു ചോദ്യം.

  ഒന്നും രണ്ടുമല്ല

  ഒന്നും രണ്ടുമല്ല

  റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണി, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍, ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമ, ഫഹനീപ് അദേനിയുടെ മിഖായേല്‍ തുടങ്ങി നിരവധി സിനിമകളാണ് നിവിന്റെ കൈയ്യിലുള്ളത്. പ്രമേയത്തിലായാലും അവതരണത്തിലായാലും ഏറെ വ്യത്യസ്തമാര്‍ന്ന സിനിമകളായിരിക്കും ഇവയെന്നത് ഇനി പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ!

  വേറെ ട്രാക്കിലാണ്

  വേറെ ട്രാക്കിലാണ്

  ഇനിയങ്ങോട്ട് താന്‍ ഇങ്ങനെയാണ്. ട്രാക്ക് മാറി സംസാരിക്കുകയാണെന്നാണ് നിവിന്‍ നടിപ്പിന് നായകനോട് പറയുന്നത്. കായംകുളം കൊച്ചുണ്ണിയെ കാണാനായി സൂര്യയും ജ്യോതികയും ലൊക്കേഷനിലേക്കെത്തിയിരുന്നുവല്ലോ!

   50 കോടി ക്ലബ് ഉറപ്പിച്ചു

  50 കോടി ക്ലബ് ഉറപ്പിച്ചു

  ഹനീഫ് അദേനിയുടെ പ്രഖ്യാപനം പുറത്തുവന്ന് നിമിഷങ്ങള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ സിനിമ അമ്പത് കോടി ക്ലബില്‍ ഇടം പിടിക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത സുഹൃത്തായ നിവിന്‍ പോളിയാണ് മിഖായേലായി എത്തുന്നത്. എല്ലാവരും പിന്തുണയ്ക്കണമെന്നാണ് അദ്ദേഹം കുറിച്ചത്. ഇത് കണ്ട മാത്രയില്‍ത്തന്നെ 50 കോടി മനസ്സിലുറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.

  സഹിക്കാനാവുന്നില്ല

  സഹിക്കാനാവുന്നില്ല

  കരിയറില്‍ ഏറെ വ്യത്യസ്തമായ സിനിമകളുമായി മുന്നേരഉന്ന നിവിന്‍ പോളിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചതില്‍ ഹേറ്റേഴ്‌സ് അതൃപ്തരാണ്. ചെവി പൊത്തിയാണ് ഈ സുപ്രധാന പ്രഖ്യാപനത്തെ വരവേറ്റത്. ട്രോളര്‍മാരുടെ കണ്ടെത്തലാണ് ഇത്. ഹേറ്റേഴ്‌സിനെക്കുറിച്ചും ട്രോളുകള്‍ ഇറക്കാറുണ്ട്.

  വിമര്‍ശകരുടെ ചോദ്യം

  വിമര്‍ശകരുടെ ചോദ്യം

  നിവിന്‍ പോളിക്ക് സ്‌റ്റൈലിഷ് ചിത്രങ്ങള്‍ കുറവാണ്. അതിനാല്‍ത്തന്നെ മിഖായേലിനെ അവതരിപ്പിച്ചാല്‍ എങ്ങനെ ശരിയാവുമെന്നൊക്കെയാണ് വിമര്‍ശകരുടെ ചോദ്യം. ഈ സ്ഥാനത്ത് ഇക്കയേയാണ് പലരും പ്രതീക്ഷിക്കുന്നതെന്നാണ് മറ്റൊരു കാര്യം.

   ഒന്നൊന്നര മുതലാണ് വരുന്നത്

  ഒന്നൊന്നര മുതലാണ് വരുന്നത്

  വരാനിരിക്കുന്നത് ഒന്നൊന്നര മുതലാണെന്ന സൂചന നിവിനും അദേനിയും നല്‍കിക്കഴിഞ്ഞു. ഇതുറപ്പിക്കുകയാണ് ട്രോളര്‍മാര്‍. ഡാര്‍ക്ക് ഷേഡിലെ ത്രില്ലര്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  അഡാര്‍ കോംപിനേഷന്‍ തന്നെ

  അഡാര്‍ കോംപിനേഷന്‍ തന്നെ

  ഹനീഫ് അദേനി, നിവിന്‍പോളി, ആന്റോ ജോസഫ് മലയാള സിനിമയെ ത്രസിപ്പിക്കുന്ന തരത്തിലുള്ള കോംപിനേഷനായി മാറിയിരിക്കുകയാണ് ഇവരെന്നും വിലയിരുത്തലുകളുണ്ട്. മമ്മൂട്ടിയുടെ കാര്യത്തില്‍ മാത്രമല്ല നിവിന്റെ കാര്യത്തിലും ഇത് ശരിയാവുമെന്നാണ് ആരാധകര്‍ ഉറപ്പിക്കുന്നത്.

  English summary
  Mikhael troll getting viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X