എനിക്ക് ദോഷം വരുന്നതാന്നും വിനീത് ചെയ്യില്ല! അവനെ കണ്ണുമടച്ച് വിശ്വസിച്ചതാണെന്ന് നടന്‍ നിവിന്‍ പോളി

മലര്‍വാടി ആര്‍ട്‌സ്‌ക്ലബ് എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസനാണ് നിവിന്‍ പോളി അടക്കമുള്ള യുവതാരങ്ങളെ സിനിമയിലേക്ക് എത്തിക്കുന്നത്. പിന്നീട് ഇതേ കൂട്ടുകെട്ടില്‍ നിരവധി സിനിമകളും നിര്‍മ്മിച്ചു. ഏറ്റവുമൊടുവില്‍ വിനീത് സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ നിവിന്‍ പോളിയും അഭിനയിച്ചിരിക്കുകയാണ്.

ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പമാണ് നിവിനും ഈ സിനിമയില്‍ എത്തിയത്. റിലീസിന് ശേഷം പടത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. അതേ സമയം ഈ സിനിമയുടെ ഭാഗമായതിനെ പറ്റി മനസ് തുറക്കുകയാണ് നിവിന്‍ പോളിയിപ്പോള്‍. എല്ലാത്തിനും കാരണം വിനീതിനെ കണ്ണുമടച്ച് വിശ്വസിച്ചത് കൊണ്ടാണെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വിനീത് പറഞ്ഞത്.

nivin

'വിനീതിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ഭയങ്കര രസമാണ്. ഞങ്ങള്‍ തമ്മില്‍ ഒരു സിങ്കുണ്ട്. ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും അഭിപ്രായങ്ങള്‍ പറയുമ്പോഴോ ഒരു സീനില്‍ അഭിനയിക്കുമ്പോഴാണെങ്കിലും പെട്ടെന്ന് അങ്ങോട്ടുമിങ്ങോട്ടും കണക്ട് ആവും. അങ്ങനെയുള്ള ഫിലിം മേക്കേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സുഖമാണ്.

എന്റെ കരിയറിന് തുടക്കം മുതല്‍ പിന്നീട് ഇങ്ങോട്ട് എത്രയോ സിനിമകള്‍ വിനീത് എനിക്ക് നല്‍കി. പ്രേക്ഷകര്‍ എന്നും ഓര്‍മ്മിക്കുന്ന എന്റെ മിക്ക കഥാപാത്രങ്ങളും വിനീതിന്റെ സിനിമകളിലേതാണ്. ഈ സിനിമയ്ക്കും അതിലെ കഥാപാത്രത്തിന് സ്വീകാര്യത കിട്ടുമ്പോള്‍ സന്തോഷമാണ് തോന്നുന്നതെന്ന് നിവിന്‍ പോളി പറയുന്നു.

ഇങ്ങനെ ഒരു കഥാപാത്രം വേറെ ആരെങ്കിലുമാണ് തരുന്നതെങ്കില്‍ ഞാനൊരിക്കലും ചെയ്യില്ലായിരുന്നു എന്നാണ് നിവിന്‍ പറയുന്നത്. പിന്നെ എല്ലാം വിനീതിലുള്ള വിശ്വാസമാണ്. എന്നെ മോശമാക്കാന്‍ വേണ്ടി ഒരു പരിപാടിയും വിനീത് ചെയ്യില്ല. അവനെ ബ്ലൈന്‍ഡ് ആയി വിശ്വസിക്കാന്‍ പറ്റും.

nivin

അതേസമയം ഈ സിനിമയില്‍ ഞാന്‍ പറയുന്ന ഡയലോഗുകള്‍ എല്ലാവര്‍ക്കും ഇഷ്ടമാവുമോ എന്നൊരു പേടി എനിക്ക് ഉണ്ടായിരുന്നു. സെല്‍ഫ് ട്രോളുകള്‍ ആളുകള്‍ പോസിറ്റീവായി എടുക്കുമോ എന്നൊക്കെ ഞാന്‍ വിനീതിനോട് ചോദിച്ചിരുന്നു. എടാ നീ എന്നെ വിശ്വസിക്ക് വേറെ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് വിനീത് പറഞ്ഞത്.

ഏത് ഫിലിം മേക്കര്‍ ആണെങ്കിലും നമ്മള്‍ അവരെ ബ്ലൈന്‍ഡ് ആയി വിശ്വസിച്ചാണ് ചെയ്യാറുള്ളത്. എന്നാല്‍ വിനീത് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളാണ്. വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമ ഇന്നലെ റിലീസ് ചെയ്തതിനുശേഷം ഒരുപാട് കോളുകളും മെസ്സേജും വന്നു. ഒപ്പം ഓണ്‍ലൈനില്‍ ഉള്ള പോസ്റ്റുകളും സിനിമയുടെ പ്രതികരണവും കാണുമ്പോള്‍ സന്തോഷമാണ്.

അടുത്തകാലത്ത് ഇറങ്ങിയ പടങ്ങള്‍ തിയേറ്ററില്‍ വിജയിക്കാത്തിന്റെ കാരണവും നിവിന്‍ പോളി പങ്കുവെച്ചു. കുറച്ച് കാലങ്ങളായി ഞാന്‍ ചെയ്ത പടങ്ങളെല്ലാം കുറച്ച് സീരിയസായി പോയി. സീരിയസ് സിനിമകള്‍ ചെയ്തപ്പോള്‍ എല്ലാം സീരിയസായി പോയി. പിന്നെ ഇതെല്ലാം ഒരു ലേണിങ്ങാണ്. നമുക്കൊന്നും മുന്‍കൂട്ടി അറിയില്ലല്ലോ. വരുന്ന പടങ്ങളില്‍ നമുക്ക് കണക്ടാവുന്നത് ചെയ്യാനൊരു പ്രേരണ തോന്നും. അങ്ങനെ ചെയ്തതാണെന്നാണ്', നിവിന്‍ പറയുന്നത്.

Read more about: nivin pauly
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X