twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് കാണിച്ച ധൈര്യമാണ് പിന്നിട്ട വഴികളില്‍ എറ്റവും ധീരമായി തോന്നുന്നത്! തുറന്നുപറഞ്ഞ് നിവിന്‍ പോളി

    By Prashant V R
    |

    മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ താരമാണ് നിവിന്‍ പോളി. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടായിരുന്നു നടന്‍ വരവറിയിച്ചത്. നിവിന്‍ പോളിക്കൊപ്പം അജു വര്‍ഗീസ് ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തിലൂടെയാണ് എത്തിയത്. മലര്‍വാടിക്ക് പിന്നാലെ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തും നിവിന്റെ കരിയറില്‍ വഴിത്തിരിവായിരുന്നു.

    1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം പോലുളള സിനിമകളിലൂടെയാണ് നിവിന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. നിവിന്‍ പോളി ചിത്രങ്ങള്‍ക്ക് കേരളത്തിലെന്ന പോലെ മറ്റ് സംസ്ഥാനങ്ങളിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ആക്ഷന്‍ ഹീറോ എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി നിര്‍മ്മാതാവായും തുടക്കമിട്ടത്. അതേസമയം മലയാളികളുടെ ഇഷ്ടതാരം സിനിമയിലെത്തി പത്ത് വര്‍ഷം തികയുകയാണ്‌.

    ഈ അവസരത്തില്‍ സിനിമയിലേക്ക്

    ഈ അവസരത്തില്‍ സിനിമയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ചും ഉണ്ടായിരുന്ന ജോലി രാജിവെച്ചതിനെക്കുറിച്ചുമെല്ലാം നടന്‍ മനസുതുറന്നിരുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇതേക്കുറിച്ച് സംസാരിച്ചത്. സിനിമയെന്ന സ്വപ്‌നത്തിനായി ജോലി ഉപേക്ഷിക്കാന്‍ കാണിച്ച ധൈര്യമാണ് പിന്നിട്ട വഴികളില്‍ എറ്റവും ധൈര്യമായി തോന്നുന്നതെന്ന് നിവിന്‍ പോളി പറയുന്നു.

    മനസ്സ് തീവ്രമായി ആഗ്രഹിക്കുന്ന

    മനസ്സ് തീവ്രമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുക നഷ്ടങ്ങളെക്കുറിച്ചോര്‍ത്ത് പിന്‍തിരിഞ്ഞാല്‍ വലിയ വിജയങ്ങള്‍ സാധ്യമായി വരില്ലെന്നും നടന്‍ പറഞ്ഞു. മലര്‍വാടി സമയത്ത് വിനീത് ശ്രീനിവാസന്‍ നല്‍കിയ പിന്തുണയെക്കുറിച്ചും നടന്‍ മനസുതുറന്നു, ആള്‍ക്കൂട്ടം നോക്കിനില്‍ക്കുമ്പോള്‍ അവര്‍ക്കുമുന്നില്‍ നിന്ന് അഭിനയിക്കുക തുടക്കത്തില്‍ വലിയ പ്രയാസമായിരുന്നു. വിനീതും ക്യാമറാമാന്‍ സുകുവേട്ടനുമെല്ലാം ചേര്‍ന്ന് എനിക്ക് ധൈര്യം നല്‍കി.

    റിലാക്‌സായി ചെയ്താല്‍

    റിലാക്‌സായി ചെയ്താല്‍ മതിയെന്ന് അവര്‍ നിരന്തരം പറഞ്ഞു. വലിയ സീനുകളെല്ലാം അവസാനമായിരുന്നു ചിത്രീകരിച്ചത്. തുടക്കത്തില്‍ ഒരു ഗാനരംഗമാണ് ചിത്രീകരിച്ചതെന്നും നിവിന്‍ പറയുന്നു. പുതുമുഖങ്ങളെ ടെന്‍ഷന്‍ഫ്രീയാക്കുക എന്ന ഉദ്ദേശം കൂടി അതിന് പിന്നിലുണ്ടെന്ന് പിന്നീടാണ് മനസ്സിലായത്. ആദ്യമായി വേഷം തന്നതും പിന്നീട് തട്ടത്തിന്‍ മറയത്തിലൂടെ കരിയര്‍ ഉയര്‍ത്തിയതുമെല്ലം വിനീതാണെന്നും എനിക്കാ നിമിഷങ്ങളെല്ലാം സ്‌നേഹത്തോടുകൂടി മാത്രമേ ഓര്‍ക്കാന്‍ കഴീയൂ എന്നും നടന്‍ പറഞ്ഞു.

    കരിയറില്‍ വലിയ ബ്രേക്കായി

    കരിയറില്‍ വലിയ ബ്രേക്കായി മാറിയ പ്രേമം എന്ന സിനിമയെക്കുറിച്ചും നടന്‍ തുറന്നുപറഞ്ഞു. ആലുവയില്‍ ഒരു വീടെടുത്ത് അവിടെ വെച്ചാണ് പ്രേമത്തിന്റെ ചര്‍ച്ചകളെല്ലാം പുരോഗമിച്ചതെന്ന് നിവിന്‍ പറയുന്നു. പ്രേമത്തിന്റെ കഥ അല്‍ഫോണ്‍സിനോട് ചോദിപ്പോഴുണ്ടായ മറുപടിയും നിവിന്‍ പങ്കുവെച്ചു. "ഏടാ അത് ഇത്രേളളൂ. ഒരുത്തന്റെ പ്രണയം അത് ആദ്യം പൊട്ടുന്നു. കുറച്ചുകഴിഞ്ഞ് വേറൊന്നു വരും അതും ശരിയാകുന്നില്ല. അപ്പോള്‍ മൂന്നാമതൊരു പ്രേമം കൂടി. അത് കേട്ടപ്പോള്‍ ഞങ്ങള്‍ മുഖത്തോടുമുഖം നോക്കി നല്ല വെറെെറ്റി സബ്ജക്ട് ആണല്ലോയെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ കാര്യവും നിവിന്‍ ഓര്‍ത്തെടുത്തു.

    അന്ന് എറ്റവും

    അന്ന് എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ദൃശ്യത്തേക്കാള്‍ വലിയ കളക്ഷന്‍ നമ്മള്‍ നേടുമെന്ന് അല്‍ഫോണ്‍സ് പറഞ്ഞതിനെക്കുറിച്ചം നിവിന്‍ പോളി പറഞ്ഞു. അല്‍ഫോണ്‍സ് അത് സ്ഥിരമായി പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഞങ്ങളുടെ ഉളളിലും വലിയ വിജയം നേടാന്‍ പോകുന്ന ഒരു സിനിമയുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നതെന്ന തോന്നല്‍ ഉളളിലുറച്ചിരുന്നു.

    പ്രേമത്തിന്റെ വിജയത്തിന് ശേഷം

    പ്രേമത്തിന്റെ വിജയത്തിന് ശേഷം കാമുക വേഷങ്ങള്‍ ധാരാളമായി വന്നിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ ആ സമയത്ത് അതില്‍ നിന്നെല്ലാം മാറി ആക്ഷന്‍ ഹീറോ ബിജു ഉടന്‍ ചെയ്‌തെന്നും നടന്‍ പറഞ്ഞു. ഒരു സിനിമ വിജയമായാല്‍ അതേ സ്വാഭവത്തിലുളള ചിത്രങ്ങളും കഥാപാത്രങ്ങളും വന്നുകൊണ്ടിരിക്കും അവയില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ ശ്രമിക്കാറുണ്ട്.

    1983ലെ അച്ഛന്‍ വേഷമെല്ലാം

    1983ലെ അച്ഛന്‍ വേഷം വളരെയധികം ചലഞ്ചിംഗ് ആയിട്ടുളള ഒരു കഥാപാത്രമായിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ വേഷം വിനീതിന്റെ പിറകെ കൂടി അവനെ വെറുപ്പിച്ച് വാങ്ങിയെടുത്ത വേഷമാണെന്നും നിവിന്‍ പറഞ്ഞു. ഒരു നടനെന്ന നിലയില്‍ എല്ലാതരം സിനിമളുടെയും ഭാഗമാകാന്‍ ശ്രമിക്കാറുണ്ടെന്നും നിവിന്‍ പറഞ്ഞു. എല്ലാതരത്തിലുളള സിനിമകളും നമ്മള്‍ക്ക് വേണം. തെറ്റുകളും പിഴവുകളും ചൂണ്ടിക്കാണിച്ചുളള ആരോഗ്യകരമായ വിമര്‍ശനങ്ങളെ എപ്പോഴും സ്വാഗതം ചെയ്യാറുണ്ടെന്നും നടന്‍ പറഞ്ഞു. അഭിമുഖത്തില്‍ നിവിന്‍ പോളി തുറന്നുപറഞ്ഞു

    Read more about: nivin pauly
    English summary
    nivin pauly talks about his 10 years of cinema career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X