ചെറുപ്പം മുതലേ മമ്മൂക്കയുടെ വലിയ ആരാധകനാണ് ഞാന്‍! മനസുതുറന്ന് നിവിന്‍ പോളി.
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന നടനാണ് നിവിന്‍ പോളി. തട്ടത്തിന്‍ മറയത്ത് പോലുളള സിനിമകളിലൂടയാണ് മുന്‍നിര നായകനായി നിവിന്‍ പോളി ഉയര്‍ന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. തട്ടത്തിന്‍ മറയത്തിന് പിന്നാലെ മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നിവിന്‍ പോളി മുന്നേറിയത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു നിവിന്റെ അരങ്ങേറ്റം.

മലര്‍വാടി മുതല്‍ മൂത്തോന്‍ വരെ എത്തിനില്‍ക്കുന്ന നിവിന്റെ സിനിമാ യാത്ര അടുത്തിടെയായിരുന്നു പത്ത് വര്‍ഷം പൂര്‍ത്തിയായത്. നിവിന്‍ പോളിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം റിമി ടോമി അവതാരകയായി എത്തിയ കൈരളി ടിവി അഭിമുഖത്തില്‍ മലയാളത്തിലെ ഇഷ്ടതാരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നിവിന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അഭിമുഖത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് തന്റെ ഇഷ്ടതാരമെന്നാണ് നിവിന്‍ പോളി പറഞ്ഞത്. ചെറുപ്പം മുതലേ തനിക്ക് മമ്മൂക്കയെ ഇഷ്ടമാണെന്നാണ് റിമിയോട് നിവിന്‍ പറഞ്ഞത്. മമ്മൂക്കയുടെ വലിയൊരു ആരാധകനാണ് താനെന്നും നിവിന്‍ പറയുന്നു. ലാലേട്ടനെയും ഏറെ ഇഷ്ടമാണെന്നും നിവിന്‍ പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സമയത്തായിരുന്നു ലാലേട്ടനുമായൊക്കെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞത്.
യുവതലമുറയില്‍ ഫഹദ് ഫാസിലിനെയാണ് കൂടുതല്‍ ഇഷ്ടമെന്നും നിവിന്‍ പറയുന്നു. ഫഹദിന്റെ അഭിനയം തനിക്ക് വലിയ ഇഷ്ടമാണെന്നും നിവിന്‍ പറഞ്ഞു. കൂടാതെ അനൂപ് മേനോന്റെ അഭിനയവും ഇഷ്ടമാണ്, നിവിന്‍ റിമിയോട് പറഞ്ഞു. അതേസമയം മലയാളത്തില്‍ മൂത്തോന്‍ എന്ന ചിത്രമാണ് നിവിന്‍ പോളിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തിലെ നടന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ അടക്കം പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം ലവ് ആക്ഷന്‍ ഡ്രാമയും നിവിന്‍ പോളിയുടെതായി വലിയ വിജയമായി മാറിയിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമാണ് നിവിന്‍ കാഴ്ചവെച്ചിരുന്നത്. ചിത്രത്തില്‍ നയന്‍താരയാണ് നിവിന്റെ നായികയായി എത്തിയത്. നിവിനൊപ്പം അജു വര്‍ഗീസും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മലയാളത്തില്‍ പടവെട്ട്, തുറമുഖം തുടങ്ങിയ സിനിമകളാണ് നിവിന്‍ പോളിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.


Click it and Unblock the Notifications