നിവിന്‍ പോളിയുടെ രാജകുമാരി! റോസുവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കൊണ്ട് താരം, ഫോട്ടോസ് കാണാം

മകള്‍ക്ക് ജന്മദിനാശംസ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടന്‍ നിവിന്‍ പോളി. എന്റെ റോസു ഡാര്‍ലിങ്ങിന് പിറന്നാള്‍ ആശംസകള്‍ എന്ന് പറഞ്ഞ് കൊണ്ട് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നിവിന്‍. താരത്തിന്റെ പോസ്റ്റിന് താഴെ താരപുത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ആരാധകരുമെത്തി.

2017 മേയ് 25 നായിരുന്നു നിവിന്‍ പോളിക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. നിവിന്‍ പോളി, റീന്ന ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായിട്ടാണ് റോസ് ട്രീസ ജനിക്കുന്നത്. ഇന്ന് മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന റോസിന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അപ്പനെ അതുപോലെ വാര്‍ത്ത് വെച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റ്. മൂത്തമകന്‍ ദാവീദിന്റെ ഫോട്ടോസായിരുന്നു ഇതിന് മുന്‍പും ഇതുപോലെ വൈറലായത്.

nivin-pauly

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2010 ആഗസ്റ്റ് 28 നായിരുന്നു നിവിന്‍ പോളിയും റീന്നയും വിവാഹിതരാവുന്നത്. എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരിക്കെ ആരംഭിച്ച പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയത്. ഇരുവര്‍ക്കും ഏഴ് വയസുകാരനായ ദാവീദ് എന്നൊരു മകന്‍ കൂടിയുണ്ട്. ദാദ എന്ന് വിളിക്കുന്ന ദാവീദിന് നിവിനെ പോലെ തന്നെ ഒരുപാട് ആരാധകരുണ്ട്.

നിവിന് മാത്രമല്ല 2017 ല്‍ മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കെല്ലാം ഓരോ പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു. ആദ്യം ദുല്‍ഖര്‍ സല്‍മാന് ആയിരുന്നു. മേയ് അഞ്ചിനാണ് ദുല്‍ഖറിന് ഒരു മകള്‍ പിറക്കുന്നത്. മറിയം അമീറ സല്‍മാന്‍ എന്ന് പേരിട്ടിരിക്കുന്ന താരപുത്രി ഈ മാസം മൂന്നാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. മറിയം ഉണ്ടായി ഇരുപത് ദിവസം കഴിഞ്ഞപ്പോഴാണ് നിവിന്‍ പോളിയ്ക്ക് റോസു ജനിക്കുന്നത്.

nivin-pauly

ശേഷം ജൂണ്‍ രണ്ടിന് നടന്‍ ആസിഫ് അലിയ്ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു. ഹയ എന്നായിരുന്നു ആസിഫ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. മലയാള സിനിമയിലെ അടുത്ത ജനറേഷനിലെ നായികമാരാവേണ്ട മൂന്ന് താരപുത്രിമാരാണ് ഇവര്‍. അവരെ പോലെ തന്നെ ആണ്‍മക്കളും ഇപ്പോള്‍ കുഞ്ഞ് സെലിബ്രിറ്റികളാണ്.

ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ലവ് ആക്ഷന്‍ ഡ്രാമ, മൂത്തോന്‍ എന്നീ സിനിമകളായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയത്. നിലവില്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നിവിന്‍. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോസ് അടുത്തിടെ പുറത്ത് വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X