നിവിന്‍ പോളിയുടെ ദാദയും ആസിഫ് അലിയുടെ ഹയയും ജനിച്ച ദിവസം! പിറന്നാളുകാരുടെ ചിത്രം വൈറല്‍!
യുവതാരനിരയിലെ പ്രധാനികളായ നിവിന്‍ പോളിയുടേയും ആസിഫ് അലിയുടേയും മക്കള്‍ പിറന്നാളാഘോഷിക്കുകയാണ് ജൂണ്‍ രണ്ടിന്. നിവിന്റെ ദാദയും ആസിഫ് അലിയുടെ ഹയയും ഒരേ ദിവസമാണ് ജനിച്ചത്. ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. നിവിന്‍ പോളിയുടെ കാര്‍ബണ്‍ കോപ്പിയായാണ് ദാദയെ വിശേഷിപ്പിക്കാറുള്ളത്. പിറന്നാള്‍ ദിനത്തില്‍ മകന്റെ ചിത്രവും പങ്കുവെച്ച് താരമെത്തിയിട്ടുണ്ട്. ഹാപ്പി ബര്‍ത്ത്‌ഡേ മൈ ബോയ് എന്നായിരുന്നു താരം കുറിച്ചത്.
കോഴികളേയും മടിയില്‍ വെച്ചിരിക്കുന്ന ദാദയുടെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ദാദ ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ കുഞ്ഞനിയത്തിയായ റോസ് മറ്റെന്തോ നോക്കിയിരിക്കുകയാണ്. അടുത്തിടെയായിരുന്നു റോസിന്റെ പിറന്നാളാഘോഷിച്ചത്. ഇതിന് പിന്നാലെയായാണ് കുടുംബത്തില്‍ അടുത്ത ആഘോഷമെത്തിയത്. ലോക് ഡൗണ്‍ സമയതമായതിനാല്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചതോടെ നിവിന്‍ പോളിയും വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു.
അഹാന കൃഷ്ണയും ആന്റണി വര്‍ഗീസുമുള്‍പ്പടെ നിരവധി പേരാണ് ദാദയ്ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. പ്രണയിച്ച് വിവാഹിതരായവരാണ് നിവിന്‍ പോളിയും റിന്നയും. എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു നിവിന് സിനിമാമോഹം കലശലായത്.

ജോലിയിലെ മടുപ്പായിരിക്കും കാരണമെന്നും വേറെ ജോലി നോക്കൂയെന്നും സിനിമ ശാശ്വതമല്ലെന്നുമായിരുന്നു പലരും താരത്തോട് പറഞ്ഞത്. എന്നാല്‍ പ്രിയതമന്റെ ആഗ്രഹത്തിന് ശക്തമായ പിന്തുണ നല്‍കുകയായിരുന്നു റിന്ന. ജോലി ഉപേക്ഷിച്ച് സിനിമയിലെത്തിയതിനെക്കുറിച്ച് മുന്‍പ് നിവിന്‍ പോളി തുറന്നുപറഞ്ഞിരുന്നു.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായിരുന്നു നിവിന്‍ പോളി അരങ്ങേറിയത്. കാലൊടിഞ്ഞിരിക്കുന്ന സമയമായിരുന്നു അതെന്നും കൂട്ടുകാരുടെ സഹായത്തോടെയാണ് വിനീതിനെ കാണാനെത്തിയതെന്നും താരം പറഞ്ഞിരുന്നു. പരുക്കന്‍ സ്വഭാവക്കാരനായ പ്രകാശനാവാന്‍ നിവിന്‍ തന്നെ മതിയെന്ന് വിനീത് പറഞ്ഞതും ആ താടി കണ്ടപ്പോഴായിരുന്നു. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെയാണ് നിവിന്‍ ഇതുവരെയായി അവതരിപ്പിച്ചിട്ടുള്ളത്.

അച്ഛന് പിന്നാലെയായി ഭാവിയില്‍ മകനും സിനിമയിലേക്കെത്തുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ ഇതിനകം തന്നെ ആരാധകര്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്. അലംകൃതയും ഹയയും ഇസയുമൊക്കെയായിരിക്കും നായികമാരെന്നും നായകനാവാനുള്ള മത്സരത്തില്‍ ഇസ്ഹാക്കും ആദമും ഒക്കെ ഉണ്ടാവുമെന്നും അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു.


Click it and Unblock the Notifications











