പുരസ്കാര വേദിയിൽ നിവിൻ പോളിയുടെ ഡാൻസ്! സമൂഹ മാധ്യമങ്ങളിൽ വൈറൽ,
2018 ൽ പ്രേക്ഷകർ കരണ്ട നിവിൻ പോളിയെ അല്ല 2019 ൽ കണ്ടത്. മുത്തോൻ എന്ന ഒറ്റ ചിത്രം കൊണ്ട് കരിയർഗ്രാഫ് വരെ മാറി മറിഞ്ഞിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നിവിൻ പോളിയുടെ ഡാൻസാണ്. ബിഹൈൻഡ് വുഡ്സ് പുരസ്കാര വേദിയിലായിരുന്നു താരത്തിന്റെ ഡാൻസ്. ലവ് ആക്ഷൻ ഡ്രാമയിലെ ഹിറ്റ് ഗാനമായ കുടുക്ക് പൊട്ടിയ കുപ്പായം എന്ന പാട്ടിനായിരുന്നു താരം ചുവട് വെച്ചത്. നിവിന്റെ ഡ്രാൻസ് സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

കൂടാതെ തനിയ്ക്ക് പ്രിയപ്പെട്ട നടിമാരെ കുറിച്ചും താരം വെളിപ്പെടുത്തി. മലയാളത്തിൽ തനിയ്ക്ക് ഏറ്റവും ഇഷ്ടം മഞ്ജുവാര്യരെയാണെന്ന് നിവിൻ വെളിപ്പെടുന്നതി. തമിഴിൽ തൃഷ്യ യെ ആണ് കൂടുതൽ ഇഷ്ടം. കൂടാതെ ഒപ്പം അഭിനയിച്ചിട്ടുള്ള തെന്നിന്ത്യൻ താര സുന്ദരിമാരെ കുറിച്ചുള്ള ചോദ്യവും നിവിനെ തേടിയെത്തിയിരുന്നു.
നയൻസ്, സായ് പല്ലവി,നസ്രിയ, തൃഷ എന്നിവരിൽ ഏറ്റവും കൂടുതൽ ശാന്തയായ സംസാരിക്കുന്നത് ആരാണെന്നായിരുന്നു ആദ്യ ചോദ്യം. സായ് പല്ലവി എന്നാണ് നിവിൻ ണറുപടി നൽകിയത്. പുരസാകാര വേദിയിലുണ്ടായിരുന്ന സായ് നിറ പുഞ്ചിരികളോടെയാണ് ഇത്. കേട്ടത്. ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോ സ്റ്റാറും സായ് തന്നെയാണെന്നും നിവിൻ പറഞ്ഞു. ഏറ്റവും കൂടുതൽ സമ്മാനം നൽകിയിട്ടുളള താരത്തിന്റെ പേര് ചോദിച്ചപ്പോൾ നസ്രിയ എന്നാണ് താരം ഉത്തരം നൽകിയത്.


Click it and Unblock the Notifications











