തന്റെ രാജകുമാരിയ്ക്ക് 2 വയസ് ആയെന്ന് നിവിന്‍ പോളി! റോസ് ട്രീസയുടെ ചിത്രം പുറത്ത് വിട്ട് താരം!
2017 മേയ് മാസം മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കെല്ലാം സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു. മലയാളത്തിലെ നായകന്മാര്‍ക്കെല്ലാം ഒരോ പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ച മാസമായിരുന്നു. ദുല്‍ഖര്‍ സല്‍മാന് മേയ് അഞ്ചിന് ഒരു മകള്‍ പിറന്നു. മേയ് 25 നാണ് നിവിന്‍ പോളിയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. ജൂണ്‍ രണ്ടിനാണ് നടന്‍ ആസിഫ് അലിയ്ക്കും പെണ്‍കുഞ്ഞ് പിറക്കുന്നത്. വീണ്ടുമൊരു മേയ് 25 വന്നപ്പോള്‍ നിവിന്‍ തന്റെ കുഞ്ഞ് മാലാഖയുടെ പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്.

നിവിന്‍ പോളി, റീന്ന ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞായിട്ടാണ് റോസ് ട്രീസ ജനിക്കുന്നത്. മകളുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നിവിന്‍. ഫേസ്ബുക്കിലുടെ റോസിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. 2010 ആഗസ്റ്റ് 28 നായിരുന്നു ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ നിവിനും റീന്നയും വിവാഹിതരാവുന്നത്. എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരിക്കെ ആരംഭിച്ച പ്രണയമായിരുന്നു വിവാഹത്തിലേക്ക് എത്തിയത്. ഇരുവര്‍ക്കും ഏഴ് വയസുകാരനായ ദാവീദ് എ്‌ന്നൊരു മകന്‍ കൂടിയുണ്ട്. ദാദ എന്ന് വിളിക്കുന്ന ദാവീദിന് വലിയ ഫാന്‍സുണ്ട്.
വ്യത്യസ്ത കഥാപാത്രങ്ങളുമായി നിവിന്‍ പോളി മലയാള സിനിമയില്‍ തകര്‍ത്തഭിനയിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കായംകുളം കൊച്ചുണ്ണി പോലൊരു ബിഗ് ബജറ്റ് ചിത്രം നിവിന്‍ പോളി നായകനായിട്ടെത്തിയിരുന്നു. ഇനി ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തിലെത്തുന്ന ലവ് ആക്ഷന്‍ ഡ്രാമ, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍, രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം, മേജര്‍ രവിയുടെ സിനിമ, വൈശാഖ് നിവിന്‍ പോളി മൂവി എന്നിങ്ങനെ നിവിന്റേതായി ഒരുപാട് സിനിമകളാണ് വരാനിരിക്കുന്നത്.


Click it and Unblock the Notifications











