നിവിന്‍ പോളിയുടെ ദാദ ഇത്ര വലുതായോ? അനിയത്തിയുടെ പിറന്നാള്‍ ആഘോഷമാക്കി താരപുത്രന്‍! ചിത്രം വൈറല്‍!

യുവതാരനിരയിലെ പ്രധാനികളിലൊരാളായ നിവിന്‍ പോളിയുടെ മകളുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ദാദയ്ക്ക് പിന്നാലെയായെത്തിയ റേസുവിന് ജന്മദിനാശംസ അറിയിച്ച് താരങ്ങളും ആരാധകരുമെല്ലാം എത്തിയിരുന്നു. മകളുടെ ചിത്രവും പങ്കുവെച്ചായിരുന്നു താരമെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ റോസുവിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. റോസു മാത്രമല്ല ദാവീദും ചിത്രങ്ങളിലുണ്ട്.

മൂന്നാം പിറന്നാളായിരുന്നു റോസു ആഘോഷിച്ചത്. 2017ലായിരുന്നു മകളെത്തിയത്. അപ്പന്റെ കാര്‍ബണ്‍ കോപ്പിയാണ് മകളുമെന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ടായിരുന്നു. 2018ലായിരുന്നു നിവിന്റെ ജീവിതത്തിലേക്ക് റിന്ന എത്തിയത്. എഞ്ചിനീയറിംഗ് പഠനകാലത്തെ പ്രണയമായിരുന്നു ഇരുവരും ജീവിതത്തിലേക്കും പകര്‍ത്തിയത്. റിന്നയെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെ വാചാലനായെത്താറുണ്ട് താരം. സിനിമാതിരക്കുകള്‍ക്കിടയിലും കുടുംബത്തെ മിസ്സ് ചെയ്യരുതെന്ന കാര്യത്തില്‍ നിവിനും നിര്‍ബന്ധമുണ്ട്. മമ്മൂട്ടിയായിരുന്നു മുന്‍പ് ഇതേക്കുറിച്ച് നിവിനെ ഓര്‍മ്മപ്പെടുത്തിയത്.

Nivin Pauly

സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമായി മാറിയ ആളാണ് ദാവീദ് എന്ന ദാദ. അലംകൃതയും മറിയം അമീറ സല്‍മാനും ഇസയുമൊക്കെയായിരിക്കും ഭാവിയിലെ നായികമാരെന്നായിരുന്നു ഇടയ്ക്ക് ആരാധകര്‍ പറഞ്ഞത്. ദാവീദും ആദമുമൊക്കെയായിരിക്കും ഇവരുടെ നായകരായി എത്തുന്നതെന്ന തരത്തിലുള്ള രസകരമായ ട്രോളുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അലംകൃതയുടെ ഇംഗ്ലീഷിനെക്കുറിച്ച് ഇവരെല്ലാം ആശ്ചര്യപ്പെട്ടേക്കുമെന്നായിരുന്നു ട്രോളുകള്‍.

ജോലി ഉപേക്ഷിച്ചായിരുന്നു നിവിന്‍ പോളിയും സിനിമയിലേക്ക് എത്തിയത്. ജോലിയില്‍ തുടരുന്നതില്‍ കാര്യമില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് താരം തന്‍രെ ലക്ഷ്യം സഫലീകരിക്കാനായി ഇറങ്ങിയത്. ജോലി ഉപേക്ഷിക്കുന്നുവെന്നറിഞ്ഞപ്പോള്‍ അത് മണ്ടത്തരമാണെന്നായിരുന്നു പലരും പറഞ്ഞതെന്നും കൂടുതല്‍ പേരും നിരുത്സഹാപ്പെടുത്തുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

Nivin Pauly 2

റിന്ന മാത്രമാണ് അന്ന് തന്‍രെ തീരുമാനത്തെ പിന്തുണച്ചതെന്ന് നിവിന്‍ പോളി പറഞ്ഞിരുന്നു. മനസ്സ് ഇവിടെയൊന്നുമല്ലെന്നുള്ള കാര്യത്തെക്കുറിച്ച് അവളോട് സംസാരിച്ചിരുന്നു. ഞാന്‍ നിര്‍ബന്ധിക്കില്ല, എന്താണോ ഇഷ്ടം, അത് ചെയ്യുക, ബാക്കിയെല്ലാം തന്നെ വന്നോളുമെന്നായിരുന്നു റിന്ന പറഞ്ഞത്. ആ തീരുമാനം ശരിയായിരുന്നുവെന്ന് പിന്നീട് നിവിന്‍ തെളിയിക്കുകയായിരുന്നു. രാജീവ് രവി ചിത്രമായ തുറമുഖത്തില്‍ അഭിനയിച്ച് വരികയായിരുന്നു താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X