പ്രേമം ലുക്കില്‍ മലര്‍വാടി ഓഡീഷനെത്തിയ നിവിന്‍! കട്ടത്താടിയും കറുത്ത ഷര്‍ട്ടും അന്നേയുണ്ട്! കാണൂ!
എഞ്ചിനീയറായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു നിവിന്‍ പോളി സിനിമയിലേക്കെത്തിയത്.കാമുകിയും ഭാര്യയുമായ റിന്നയുടെ ശക്തമായ പിന്തുണ കൂടിയായപ്പോള്‍ അധികം ആലോചിക്കാതെ ജോലി രാജി വെക്കുകയായിരുന്നു. റിന്നയുടെ പിന്തുണയായിരുന്നു അന്ന് തന്നെ നയിച്ചതെന്ന കാര്യത്തെക്കുറിച്ച് താരം തന്നെ തുറന്നുപറഞ്ഞിരുന്നു. യാതൊരുവിധ സിനിമാപാരമ്പര്യവും അവകാശപ്പെടാനില്ലാതെയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. എന്തിനും ഏതിനും കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളായിരുന്നു നിവിനെ വിനീതിന് മുന്നിലേക്കെത്തിച്ചത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് ഒരു തുടക്കമായിരുന്നു. നിവിനുള്‍പ്പടെയുള്ള താരങ്ങളുടെ കന്നിച്ചിത്രം കൂടിയായിരുന്നു ഇത്.
കാലൊടിഞ്ഞ് വിശ്രമത്തില്‍ കഴിയുന്നതിനിടയിലായിരുന്നു വിനീത് ശ്രീനിവാസന്റെ ഓഡീഷനെക്കുറിച്ച് നിവിന്‍ മനസ്സിലാക്കിയത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് താരമെത്തിയത്. കൃത്യമായൊന്ന് ഷേവ് ചെയ്യാന്‍ പോലും അന്ന് തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു. മൂന്നാമത്തെ ഓഡീഷനിലേക്കായിരുന്നു നിവിനെത്തിയത്. കറുത്ത ഷര്‍ട്ടും താടിയുമായാണ് അന്നേ താരമെത്തിയത്. മലര്‍വാടി ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെത്തിയ പ്രേമത്തില്‍ ഈ ലുക്കായിരുന്നുവെന്നുള്ളതാണ് യാദൃശ്ചികത. പ്രകാശനെന്ന കഥാപാത്രത്തിന് അനുയോജ്യമായ ലുക്കിലായിരുന്നു അന്ന് നിവിനെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തെ കേരളക്കര ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ക്യാംപസ് പശ്ചാലത്തിലൊരുക്കിയ സിനിമയിലെ ലുക്കും വസ്ത്രധാരണവും തരംഗമായി മാറിയിരുന്നു. കോളേജ് പരിപാടികളിലും വിവാഹ ചടങ്ങുകളിലുമെല്ലാം തരംഗമായത് കറുത്ത ഷര്‍ട്ടും കൂളിങ് ഗ്ലാസും കട്ടത്താടിയുമായിരുന്നു. സിനിമയിലെത്തുന്നതിന് മുന്‍പേ തന്നെ കട്ടത്താടിയും കറുത്ത ഷര്‍ട്ടുമൊക്കെ തന്റെ കുത്തകയാക്കിയിരുന്നു നിവിന്‍ പോളി. ചിത്രത്തിലെ ഗാനങ്ങളായിരുന്നു മറ്റൊരു മുഖ്യആകര്‍ഷണം.


Click it and Unblock the Notifications