For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാമ്പുകളും മുതലകളും ആനകളും നിറഞ്ഞ കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷന്‍! ചിത്രങ്ങള്‍ കാണാം...

  |

  ബാഹുബലി പോലെ ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിക്കാന്‍ മലയാളത്തില്‍ നിന്നുമൊരുങ്ങുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ ഈ വര്‍ഷത്തെ ഓണത്തിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. നിവിന്‍ കൊച്ചുണ്ണിയുടെ വേഷത്തിലെത്തുമ്പോള്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കര പക്കിയും ആകാംഷ ഉണര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

  കായംകുളം കൊച്ചുണ്ണിയുടെ അടുത്തിടെ റിലീസ് ചെയ്ത ട്രെയിലറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ട്രെയിലറില്‍ എല്ലാവരും ശ്രദ്ധിച്ചത് അതിന്റെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യഭംഗിയായിരുന്നു. പ്രേക്ഷകരുടെ കണ്ണീന് കുളിര്‍മ്മ നല്‍കുന്ന പുതിയൊരു കാഴ്ചാനുഭവം തരാന്‍ അതിന് കഴിഞ്ഞിരുന്നു. കായംകുളം കൊച്ചുണ്ണി പോലൊരു ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടി ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ നേരിടേണ്ടി വന്ന പ്രധാന പ്രശ്‌നം.

   അണിയറ പ്രവര്‍ത്തകരുടെ വാക്കുകളിലേക്ക്..

  അണിയറ പ്രവര്‍ത്തകരുടെ വാക്കുകളിലേക്ക്..

  കായംകുളം കൊച്ചുണ്ണി പോലെ ചരിത്രവും ഐതിഹ്യവും ഒത്തുചേരുന്ന ഒരു ചിത്രത്തില്‍ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് ലൊക്കേഷന്‍. 1830 കാലഘട്ടമാണ് ചിത്രീകരിക്കേണ്ടത് എന്നതിനാല്‍ തന്നെ അന്നത്തെ ഓരോന്നും, കല്ല് വിരിച്ച വഴികള്‍, തിങ്ങിയ റോഡുകള്‍, ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങള്‍, പക്ഷിമൃഗാദികള്‍ നിറഞ്ഞ അന്തരീക്ഷം എന്നിങ്ങനെ പലതും വീണ്ടും സൃഷ്ടിച്ചെടുക്കേണ്ടതായിട്ടുണ്ട്. ഭൂമിശാസ്ത്രപരമായും ഏറെ മാറ്റങ്ങള്‍ ഉണ്ടായിരുന്ന സമയമാണ് അത്. ഏകദേശം മൂന്ന് മാസത്തോളമാണ് ലൊക്കേഷന്‍ കണ്ടെത്തുവാനായിട്ട് ചിലവഴിച്ചത്.

  ലൊക്കേഷനുകള്‍

  ലൊക്കേഷനുകള്‍

  ചിത്രത്തിനായി നടത്തിയ നിരന്തരമായ ഗവേഷണങ്ങളില്‍ നിന്നും ക്രോഡീകരിച്ച ആശയങ്ങള്‍ കോര്‍ത്തിണക്കി ചിത്രത്തിന് ആവശ്യമായ ലൊക്കേഷനുകള്‍ കണ്ടെത്തുക എന്നത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനും സംഘത്തിനും വളരെ അദ്ധ്വാനം ആവശ്യമായി വരുന്ന ഒന്നായിരുന്നു. അതിന്റെ ഭാഗമായി കൊച്ചുണ്ണി ജീവിച്ചിരുന്ന കായംകുളം മുഴുവന്‍ അവര്‍ അലഞ്ഞു. സംവിധായകന്‍ മനസ്സില്‍ വരച്ചെടുത്ത കൊച്ചുണ്ണിയുടെ കാലത്തെ സ്ഥലങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കാന്‍ വവ്വാക്കാവ്, ഏവൂര്‍, കൊച്ചുണ്ണി ജോലി ചെയ്തിരുന്നുവെന്ന് പറയുന്ന വലിയ വീട്ടില്‍ പീടിക നിലനിന്നിരുന്നു എന്ന് പറയപ്പെടുന്നയിടം.

  അങ്ങനെ എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ചു. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും 150 വര്‍ഷം മുന്‍പ് ആ സ്ഥലം എങ്ങനെയായിരുന്നുവെന്ന് ഒരു ചിത്രം ഭാവനയില്‍ വരച്ചെടുത്തു. അങ്ങനെ കിട്ടിയ ആശയങ്ങളെ കലാസംവിധായകനുമായി റോഷന്‍ ആന്‍ഡ്രൂസ് ചര്‍ച്ച ചെയ്ത് കുറെയേറെ സ്‌കെച്ചുകള്‍ തയ്യാറാക്കി.

  സ്‌കെച്ചുകള്‍ തയ്യാറാക്കിയതിന് ശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും, അസ്സോസിയേറ്റ് ദിനേശ് മേനോന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു എന്നിവര്‍ ശ്രീലങ്കയിലേക്ക് ലൊക്കേഷന്‍ തേടി യാത്ര തിരിച്ചു. 7-8 ദിവസങ്ങള്‍ കൊണ്ട് ശ്രീലങ്ക ചുറ്റിക്കാണുകയും ലൊക്കേഷനുകള്‍ കണ്ടെത്തുകയും ചെയ്തു. പക്ഷേ അവിടെ ഷൂട്ട് ചെയ്യുന്നത് ചിലവ് കൂട്ടുമെന്നതിനാല്‍ ക്ലൈമാക്‌സ് മാത്രം ശ്രീലങ്കയില്‍ ഷൂട്ട് ചെയ്യുവാന്‍ തീരുമാനിച്ചു. പിന്നീട് ഉള്ള ലക്ഷ്യം ഏറ്റവും അനുയോജ്യമായ സ്ഥലം നാട്ടില്‍ തന്നെ കണ്ടെത്തുക എന്നതായിരുന്നു. അതിന് വേണ്ടി മൂന്ന് ഗ്രൂപ്പായി തിരിഞ്ഞ് പല സ്ഥലങ്ങളിലും പോയി അന്വേഷിക്കുകയുണ്ടായി. സ്വരുക്കൂട്ടിയ വിവരങ്ങള്‍ അനുസരിച്ച് ചിത്രത്തിന് ഏറ്റവും അനുയോജ്യമായ ലൊക്കേഷന്‍ ഉഡുപ്പിയാണെന്ന് അന്തിമ തീരുമാനത്തിലെത്തി. ഉഡുപ്പിയും മംഗലാപുരവുമാണ് ഏറ്റവും മികച്ച ലൊക്കേഷനുകള്‍ എന്ന് മനസ്സിലാക്കി പത്ത് ദിവസം അവിടെ തങ്ങി ലൊക്കേഷനുകള്‍ തീര്‍ച്ചപ്പെടുത്തി.

  കാട് ഒഴിവാക്കാന്‍ ആകാത്ത ഒരു ഘടകമായതിനാല്‍ വവ്വാക്കാവുമായി ഏറെ സാമ്യം പുലര്‍ത്തുന്ന കടബ തന്നെ അതിനായി തിരഞ്ഞെടുത്തു. ലൊക്കേഷനുകള്‍ എല്ലാം കണ്ടെത്തിയതിന് ശേഷം അവയെല്ലാം ക്രിയേറ്റീവ് മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുകയും ഇതിന്റെ കളര്‍ ടോണ്‍ എന്തായിരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ഗ്രാമം, കളരി തുടങ്ങിയ ഓരോ സെറ്റിനേയും കുറിച്ച് തീരുമാനമെടുത്തു.

  ഐതിഹ്യമാലയില്‍ പറയുന്ന കളരി പഠിക്കുന്നിടത്തുള്ള മരത്തിന്റെ വരെ കൃത്യമായ ഒരു പ്ലാനിംഗ് ഉണ്ടായിരുന്നു. പിന്നീടാണ് ഏറെ സാഹസികതകള്‍ നിറഞ്ഞ ചിത്രീകരണം ഗോവ, ഉഡുപ്പി, മംഗലാപുരം, കടബ, ശ്രീലങ്ക, കൊച്ചി എന്നിവിടങ്ങളില്‍ പൂര്‍ത്തീകരിച്ചത്.

  ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും അവിടെ വെച്ച് അടുത്ത ദിവസത്തെക്കുള്ള ഷൂട്ടിങ്ങിനെ കുറിച്ച് ആര്‍ട്ട് ഡയറക്ടര്‍, ഛായാഗ്രാഹകന്‍ എന്നിങ്ങനെ കോസ്റ്റ്യും ഡിസൈനറോട് പോലും ഓരോ സീനും എവിടെ ചിത്രീകരിക്കാം, ഓരോ സെറ്റും എവിടെയായിരിക്കണം, അതിനുള്ള ലൈറ്റ് അപ്പ്, സൂര്യപ്രകാശം വരുന്നത് എന്നിങ്ങനെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു.

  ശ്രീലങ്കയില്‍ വെച്ച് നിറയെ മുതലകള്‍ ഉള്ള ഒരു സ്ഥലത്ത് പോലും ഷൂട്ട് ചെയ്തിട്ടുണ്ട്. പിന്നീട് മറ്റൊരു ലൊക്കേഷന്‍ അതേപോലെ ലഭിക്കില്ലായെന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെയാണ് അവിടെ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളോട് കൂടി ഷൂട്ട് ചെയ്തത്.

  ഷൂട്ടിങ്ങ് തുടങ്ങിയത്തോട് കൂടി സ്‌കൂള്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം പലരും വണ്ടിയൊക്കെ വാടകക്കെടുത്ത് ഷൂട്ടിങ്ങ് കാണാന്‍ വരുമായിരുന്നു. അതിലും രസകരമായ ഒന്നാണ് ആ തിരക്ക് കാരണം അവിടെ ഉയര്‍ന്നുവന്ന ചായക്കടയും മറ്റും..!

  പാമ്പുകളും മുതലകളും ആനയും കാട്ടുപ്പോത്തുമെല്ലാം നിറഞ്ഞ ഒരു അവിസ്മരണീയ യാത്രയിലൂടെയാണ് കൊച്ചുണ്ണിയെ വാര്‍ത്തെടുത്ത ലൊക്കേഷനുകള്‍ കണ്ടെത്തിയത്. ആ ഒരു മനോഹാരിത കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലും തീര്‍ച്ചയായും കാണാന്‍ സാധിക്കും.

  English summary
  Nivin Pauly's Kayamkulam Kochunni location photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X